Now I have lost the presence of her permanently but, I assure no one can replace the place in my heart with anyone else...
Monday, February 2, 2026
Plan is nothing better than god
Now I have lost the presence of her permanently but, I assure no one can replace the place in my heart with anyone else...
Wednesday, August 20, 2025
കടലോളം ഓർമ്മകളിൽ, നീറുന്ന മത്സ്യം
പ്രത്യക്ഷത്തിൽ കാണുന്ന ഓരോ കാഴ്ചയുടെ മറവിൽ കാണും ആരും അധികം ശ്രെദ്ധ നേടാത്ത ചില കുഴപ്പങ്ങൾ. ഒരാളുടെ മുഖഛായ തന്നെ ഓരോ പ്രവർത്തി കൊണ്ടും മാറിയേക്കാം. അങ്ങനെ ചിലപ്പോൾ മാറുന്നത് നമ്മുടെ ഐഡന്റിറ്റി ആയേക്കും ചിലപ്പോൾ. പഴയ മുഖവും പുതിയ മുഖവും തമ്മിൽ ഉണ്ടാകുന്ന വ്യത്യാസം എന്നത് ഒരുപക്ഷെ കൂടെ കുറെ നാളായിട്ട് നടന്നവർക്ക് പോലും മനസിലാകില്ല. അത്രയേറെ വ്യത്യാസം വന്നേക്കാം അതിനു. എന്നാലും എല്ലാം തിരിച്ചറിയാനും, അതൊക്കെ തിരുത്തി മുൻപത്തെപോലെ തന്നെ മുന്നോട്ട് പോകാനും ഒരാൾക്ക് ഒന്നിൽ അധികം അവസരങ്ങൾ നൽകും, പക്ഷെ അതൊന്നും ആരും വകവയ്ക്കില്ല. നഷ്ടങ്ങളുടെയും, സ്വപ്നങ്ങളുടെയും പിന്നാലെ ഓടുമ്പോൾ അവർക്ക് വേണ്ടി ജീവിതം തന്നെ മാറ്റിവച്ച പല ജീവനുകളും കൂടെ മുൻപ് എപ്പോഴോ കടന്ന് പോയ വഴികളിൽ ഉണ്ടായിരുന്നു എന്ന് ഓർക്കുന്നത് വളരെ നല്ലതാകും. ആഗ്രഹിച്ചത് നേടാനായിട്ട്, ഒരാളെ വേദനിപ്പിക്കുന്നതിൽ തെറ്റില്ല, എന്നാൽ അവരെ ഒരിക്കലും മറക്കരുത്, കാരണം ഒരിക്കൽ നിങ്ങളുടെ ആഗ്രഹം സഭലമാകാൻ വേണ്ടി സ്വന്തം ജീവിതം തന്നെ ആകും ത്യജിച്ചത്.
ഒരുന്നാൽ ജനനമെങ്കിൽ, ഒരുന്നാൽ മരണം എന്നത് ആർക്കും തിരുത്താൻ സാധിക്കില്ല. കടന്ന് പോയ വഴികളിൽ, ചെയ്തു മായ്ച്ച തെറ്റുകൾ കുറച്ചെങ്കിലും തിരുത്താൻ ശ്രമിക്കുക. ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാൻ അത് മതിയാകും....
Sunday, March 23, 2025
തൂലിക
അകലങ്ങളിലാകുമ്പോൾ അകൽച്ചകൾ മാറുമെന്നുള്ള വാക്യം പ്രാവർഥ്യം ആകാനായി കഠിനാദ്വാനമേകണം,
എന്നാൽ അരികിൽനിന്നകലുമ്പോൾ ആദ്യ ഭാവം മുന്നിലേകും.
മറവിയോ, മസ്തകമോ, അല്ലെങ്കിൽ മരണമോ എന്ന ത്രിമൂർത്ത വാക്യങ്ങൾ ഏവം മൂലം മായുമെങ്കിൽ, പുതു തീരങ്ങൾ തൊട്ടു നീ വന്നീടും.
ശിരസറ്റ് പോയ ജീവനോളം ശിരസേകി പോയ ബന്ധങ്ങൾ പൂർവ കാലം നീളുകില്ല.
മരണത്തെ വെല്ലാൻ ജീവിതപാഠം ഇല്ലെങ്കിൽ ജീവനോളം പ്രണയിക്കാൻ, നിർവീന്യമാകാൻ ഒരാൾ അരികിൽ എത്തുകീടും.
ലിപിയുടെ തൂലിക മറയ്ക്കാൻ നിനക്കാകുമെങ്കിൽ, ജീവിതം തിരുത്താൻ നിനക്കാകണം. അല്ലെ നീ അവയിൽ അഭയം പ്രാഭിച്ചീടും.
മരണമോ, മയക്കമോ നൊമ്പരമെകിയാൽ അകറ്റാൻ നിന്നിൽ ഇനിയും ശ്വാസമുണ്ട്.
Saturday, January 18, 2025
ജനന പാഠങ്ങൾ ( Part 2)
അങ്ങനെ എല്ലാരും ഒന്നിച്ചു 7-ആം ക്ലാസ്സിലേക്ക് കടന്നു, അക്കാഡമിക് വർഷം പകുതി ആകാറായപ്പോൾ ഒരു പുതിയ വിദ്യാർത്ഥിനി വരുന്നുവെന്ന വാർത്ത വന്നു. പേരും വിവരവും അധികമായിട്ട് ഒന്നും അറിഞ്ഞിരുന്നില്ല.
ഒടുവിൽ അവൾ താൻ പഠിക്കുന്ന അതെ ക്ലാസ്സിലേക്ക് കടന്ന് വന്നു. ആദ്യമായതിന്റെ പതുങ്ങൾ എന്ന് വേണമെങ്കിൽ പറയാം, ആരോടും അധികം മിണ്ടിയിരുന്നില്ല. എന്നാൽ നാളുകൾക്ക് ശേഷം എല്ലാവരുമായിട്ട് നല്ല സൗഹൃദം സ്ഥാനമാക്കി. അവളുടെ പേര് അബ്രീന. ഇംഗ്ലീഷ് ഭാഷയിൽ മുൻകണന എന്ന് പറയുന്ന പോലെ, സ്കൂളിൽ കയ്യെഴുത് നന്നാകുവാൻ വേണ്ടി അതിനുള്ള പുസ്തകം കൊണ്ട് വന്നു. ഓരോ ക്ലാസ്സിലും ഓരോരുത്തർക്കായിട്ട് ഉള്ള പുസ്തകം. വൈകുന്നേരം ആകുമ്പോൾ അതെ ക്ലസ്സിൽ ഉള്ള കുട്ടികൾ തന്നെ ആണ് മറ്റുള്ളവർക്ക് വിതരണം ചെയ്തിരുന്നത്. അവന്റെ ക്ലാസ്സിൽ പ്രധനായിട്ട് അവനും അവന്റെ കൂട്ടുകാരനും ആയിരുന്നു അത് വിതരണം ചെയ്തിരുന്നത്. അങ്ങനെ തുടക്കത്തിൽ വെറുതെ തട്ടി വിളിക്കുക എണ്ണ പോലെ പുസ്തകത്തിന്റെ ഏതെങ്കിലും ഒരു മൂളഭാഗം കൊണ്ട് അവൻ അവളുടെ മുതുകിൽ തരുമായിരുന്നു, എന്നാൽ പിന്നീടാങ്ങോട്ട് അതൊരു സ്ഥിരം ആയി മാറി, ഇതിനിടയിൽ അവൻ കാരണം തന്നെ സുഹൃത്ത് ആയ ആദിത്യനും അവളുടെ കൈയിൽ നിന്ന് തല്ലു കിട്ടിയിരുന്നു.
അങ്ങനെ 7-ാം ക്ലാസ്സ് പഠനം അവസാനിക്കാനിരിക്കെ എല്ലാ കുട്ടികളുടെയും അനുഭവം പങ്കു വക്കാൻ അധ്യാപിക കുട്ടികളെ ക്ഷണിച്ചു, ഓരോരുത്തരും അവർക്ക് ഉണ്ടായ പല കാര്യങ്ങളും പങ്കുവച്ചു, അതെ പോലെ അബ്രീനയും പറഞ്ഞു 'എന്നെ ഏറ്റവും കൂടുതൽ അടിച്ചിട്ടുള്ളത് അനുജിത്ത് ആണെന്ന്'.
പിന്നീട് വേനൽ അവധി കാലം കഴിഞ്ഞ് പുതിയ ആദ്യാന വർഷത്തിലേക്ക് ചുവട് വച്ച്. ഒരുപാട് പ്രതീക്ഷകൾ മുന്നിൽ കണ്ട് ഒരുപാട് സൗഹൃദ ഓർമ്മകൾ ഉള്ളിൽ വച്ചുകൊണ്ട് എല്ലാവരും സന്തോഷത്തോടെ കടന്നു വന്നു.
തുടക്കമുള്ള ആവേശത്തേക്കാൾ കൂടുതൽ വന്നിരുന്ന ദിനങ്ങളിൽ ലഭ്യമായി. കളി-ചിരികൾ നിറഞ്ഞ ഒരുപാട് ഓർമ്മകൾ. എല്ലാം സമ്മാനിച്ചു മുന്നോട്ട് പോയികൊണ്ടിരിക്കെ. അനുജിത്തിന്റെ കൂട്ടുകാരനായ നിഷാൻ വേണ്ടി ആദ്യമായിട്ട് അവൻ അബ്രീന ഫോൺ വിളിച്ചു. പിന്നീട് അത് സ്ഥിരമായി മാറി. ഇതിലെപ്പോഴോ അവനു അവളോട് ചെറിയ രീതിയിൽ ഇഷ്ടം പൂവണിഞ്ഞു. അങ്ങനെ കുറെ നാൾ അത് പുറമെ പറയാതെ നടന്നു ഒടുവിൽ അവന്റെ പെരുമാറ്റവും എല്ലാം കണ്ട് അവന്റെ കൂട്ടുകാർ അവന്റെ ഉള്ളിലെ പ്രണയം കണ്ടെത്തി. ശേഷം അവൻ അവളോട് തന്റെ പ്രണയത്തെ പറ്റി തുറന്ന് പറഞ്ഞു. എന്നാൽ ഉടനടി തന്നെ അവൾ അത് നിഷേധിച്ചു. പിന്നീട് അങ്ങോട്ടുള്ള വർഷങ്ങളിൽ അവൾ അവനിൽ നിന്നും സൗഹൃദം പോലും ഇല്ലാതെയാക്കി.
8-ഉം 9-ഉം ഇതേ പോലെ യാതൊരു തരത്തിലും ഒരുപാട് സംസാരിക്കാതെ മുന്നോട്ട് പോയി. 10-ൽ എത്തി കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ കൊറോണ എണ്ണ മഹാമാരി മൂലം എല്ലാവരും തുറങ്കിൽ അടക്കപെട്ടത് പോലെ അവരവരുടെ വീടുകളിൽ തന്നെ ഇരിക്കേണ്ടി വന്നു. ആ കാലഘട്ടത്തിൽ ആകണം ഏറ്റവും കൂടുതൽ മൊബൈൽ ഉപയോഗം വളർന്നു വന്നത്. അതെ പോലെ സോഷ്യൽ മീഡിയകളും.
ഒരുപാട് പേർക്ക് ജീവൻ നഷ്ടമായത് പോലെ അവനു എന്നന്നേക്കുമായിട്ട് അവളെ നഷ്ടമായി ഒരിക്കലും ചെയ്തു പോയ കുറ്റം ഏറ്റുപറയാൻ പോലും ആകാത്ത വിധം അവൾ അവനെ അവഗണിച്ചു. അങ്ങനെ ഒടുവിൽ കൊറോണ കുറഞ്ഞു വന്നു ആദ്യാനാ വർഷം പതിയെ തുറന്ന് സ്കൂളുകളിൽ എല്ലാവരും എത്തിയെങ്കിലും, അവനു അവളോട് മിണ്ടുവാൻ അവൾ ഒരു അവസരവും നൽകിയില്ല.
അവസാന നിമിഷം ആയത് മൂലം വേണ്ടുന്ന കുട്ടികൾക്ക് നൈറ്റ് ക്ലാസുകൾ സ്കൂളിൽ ആരംഭിച്ചു. ഒരുപാട് ദൂരം ഇല്ലാത്തവർ അതിൽ പങ്കെടുത്തു. ഒരുപാട് കളി ചിരികൾ അവിടയും പൂവണിഞ്ഞു. പരിക്ഷ ഭയം എല്ലാത്തവണയും പോലെ അപ്പോഴും ഉണ്ടായിരുന്നില്ല. ഒടുവിൽ പരിക്ഷ അടുക്കാറായപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ കൊറോണ വിട്ടു മാറാത്തതിനെ ചൊല്ലി പരീക്ഷ നിരോധിച്ചു. പകരം അതിന്റെ റിസൾട്ട് മറ്റു മാർഗ രേഖകൾ കൊണ്ട് വിലയിരുത്തും എന്നും പ്രഖ്യാപിച്ചു. പലർക്കും അതിൽ എതിർപ്പും അതെ പോലെ സന്തോഷവും പ്രകടിപ്പിച്ചു. അങ്ങനെ 10-ാം ക്ലാസ്സ് കഴിഞ്ഞു.
ഓർമകളും നിമിഷങ്ങളും ഒരുപാട് സമ്മാനിച്ചു കൊണ്ട്, ഒരിക്കലും മറക്കാൻ കഴിയാത്ത നിമിഷങ്ങൾ പങ്കുവച്ചുകൊണ്ട് അങ്ങനെ 10-ാം ക്ലാസ്സ് വരെയുള്ള അധ്വാനം അവസാനിച്ചു.
Monday, December 9, 2024
പുഴുവിനെ പ്രണയിച്ച കുഞ്ഞി കിളി
അരികിൽ നിന്നകലാനായ് വന്ന അരുമ കിളിയോട്,
ഒരിക്കൽ പോലും അകലാനായി ആരെയും അരികിൽ ചേർക്കരുത്,
അരികിൽ നിന്ന് നീ പോയാലും അകലാൻ സാധിക്കാതെ എന്നും ഒപ്പമുണ്ടായേക്കാം.
അരുമക്കിളി അറിയാത്ത പാഠങ്ങൾ, പറഞ്ഞു പഠിപ്പിക്കുക, അറിയുന്ന പാഠങ്ങൾ പ്രാബല്യത്തിൽ വരുത്തി കാണിക്കുക.
കിളി ഒരുന്നാൽ പറന്നു പോകും, പക്ഷെ അത്രേം നാൾ കൂടെയുണ്ടായിരുന്ന പുഴു എന്നും അവിടെയൊക്കെ തന്നെ ഉണ്ടാകും.
ചിറകടിച്ചു കിളി പറക്കുമ്പോൾ, മനം നൊന്ത് പുഴു ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കും.
ചിരകറ്റ് പോയ കുഞ്ഞിക്കിളിക്ക്, താങ്ങയും തണലായും, കൂടെ ഉണ്ടായിരുന്ന കുഞ്ഞി പുഴുവിനെ പൂർണമായിട്ട് മനസിലാക്കാൻ സാധിച്ചിരുന്നില്ല.
കാലം സഞ്ചരിക്കെ, ചിറക്കറ്റ് പോയ കുഞ്ഞി കുളിക്ക് പുതിയ ചിറക് മുളച്ചു, ശേഷം ഉയരങ്ങളിലേക്ക് പറന്നുയർന്നു. മോഹങ്ങൾ സമ്മാനിച്ച കിളി പിന്നീട് മണ്ണിലേക്ക് തിരിഞ്ഞില്ല.
തിരികെ വരുമെന്ന ഓർമയിൽ മുഴുകി കുഞ്ഞി പുഴു വെന്തു നീറുന്നു.
Wednesday, November 27, 2024
അകലാതെ അകലുന്ന നേരം
അകന്നിട്ടും പൂർണതയിൽ എത്തുവാൻ എന്തൊക്കെ ചെയ്താൽ സാധിക്കുമെന്ന് എനിക്ക് അറിയില്ല പക്ഷെ ഓരോ നിമിഷവും ഓർമ്മകൾ എന്നെ വല്ലാണ്ട് വേട്ടയാടുന്നു, ഇത്ര മാത്രം അകലം തമ്മിൽ ആയോ എന്ന് പോലും തോന്നിപോകുന്നു. അത്രയേറെ വേദനകൾ ഉള്ളിൽ ഒതുക്കി ഒന്ന് വിങ്ങി കരയാൻ പോലും സാധിക്കാതെ ജീവിക്കുകയാണ്.
വേദനകൾ എല്ലാവർക്കും ഉണ്ടാകും എന്നെ പോലെ ആരോടും തുറന്ന് പറയാൻ സാധിക്കാത്ത വേദനകൾ ആക്കിയെടുക്കരുത് കാരണം അത് ഒരിക്കലും ശെരിയാകില്ല. എന്തുണ്ടെലും തുറന്ന് പറയുക, എനിക്ക് തുറന്ന് സംസാരിക്കണം എന്നുണ്ട് പക്ഷെ എനിക്ക് അറിയില്ല ആരോട് പറയണം എന്ന്, ആർക്കൊക്കെ ഞാൻ പറയുന്നത് മനസിലാകും എന്നുകൂടെ എനിക്ക് അറിയില്ല.
മറന്നു എന്ന് പുറമെ അഭിനയിച്ചാലും ഉള്ളിന്റെ ഉള്ളിൽ വരെ പോകേണ്ട എന്നെ ഒന്ന് മനസിലാക്കിയാൽ മതി എന്തുമാത്രം മാറ്റങ്ങൾ എന്നിൽ ഉണ്ടായെന്നു അറിയാൻ. തിരക്കാവാം പക്ഷെ ഇത്രയും തിരക്ക് മനുഷ്യർക്ക് വരില്ലല്ലോ, കാരണം ഒരു സമയത്ത് എല്ലാ തിരക്കുകളും ഒഴിച്ച് വച്ചു നിരന്തരമായിട്ട് സംസാരിക്കുമ്പോൾ എല്ലാത്തിലും വലിയ തിരക്കുകൾ ഒന്നും ഉണ്ടാകില്ലല്ലോ, അഥവാ ഉണ്ടെങ്കിൽ തന്നെ ഒരു മെസ്സേജ് പോലും അയക്കാൻ സാധിക്കാത്ത തിരക്ക് ഉണ്ടാകില്ല. എന്നിട്ടും ഒന്നും ചെയ്യാത്തത് വേണ്ട എന്നുള്ളതുകൊണ്ടല്ലേ. ശെരിയാ ഞാൻ മാറി, പക്ഷെ നീ മാറിയത് ആരും അറിയരുത്. കാരണം ഞാൻ മിണ്ടാത്തോണ്ടല്ലേ നീയും മിണ്ടാത്തെ, ഞാൻ വിളിക്കാത്തൊണ്ടല്ലേ നീയും വിളിക്കാതെ, ഞാൻ മെസ്സേജ് ഇടത്തോണ്ടല്ലേ നീയും മെസ്സേജ് ഇടാതെ നിൽക്കുന്നത്. അകലണം എന്നുണ്ടേൽ ഒരു വാക്ക് പറഞ്ഞൂടെ, എല്ലാം പഴയ പോലെ ആകണം എന്ന് പറഞ്ഞിട്ട് ഒന്നും മാറ്റാതെ വക്കുന്നത് എന്തിനാ എന്നുള്ള ചോദ്യത്തിന് ഉത്തരം തന്നുകൂടെ നിനക്ക്.
Saturday, November 2, 2024
ഹൃദയ-രക്ത ബന്ധം
ഒരു വ്യക്തിയിലൂടെ പരിചയപെട്ട അവരുടെ കൂട്ടുകാർ പിന്നീട് നമ്മുടെയും കൂട്ടുകാർ ആകുമ്പോൾ കരുതിയിരിക്കില്ല, എന്നേലും ഒരിക്കൽ നമ്മളെ വിട്ട് ആദ്യം പരിചയ പെട്ട വ്യക്തി പോയാൽ പിന്നീട് ഉണ്ടാകുന്ന കൂട്ടുകാർ വിട്ടുപോകുമെന്ന്.
ഉദാഹരണം: ഹൃദയത്തിൽ നിന്ന് ഉള്ളതുകൊണ്ടല്ലേ രക്തം ഉണ്ടാകുന്നത്, എന്നാൽ ഒരിക്കൽ അതെ ഹൃദയം പോകുമ്പോൾ ഒപ്പമുള്ള രക്തവും പോകണ്ടേ അതല്ലേ അതിന്റെ ഒരു ശെരി. എന്താ അങ്ങനെ തന്നെ അല്ലെ വേണ്ടത്.
ഹൃദയം നമ്മെ വിട്ട് പോകുമ്പോൾ ഒപ്പമുള്ള രക്തവും കൊണ്ട് പോകണ്ടേ അല്ലെങ്കിലും അത് സ്വയം ഇല്ലാണ്ടാകും, കുറച്ചു കഴിഞ്ഞ് തനിയെ മാഞ്ഞുപോകും.
Sunday, October 27, 2024
നഷ്ടം
ചില സങ്കടങ്ങൾ നമ്മൾ കാണുമ്പോൾ അവരെ സമാധാനിപ്പിക്കും, അതെ പോലെ അവർ നമ്മളെയും. എന്നാൽ അവർക്ക് വന്നത് പോലെ നമ്മൾക്കും വന്നാൽ അത്മു നമ്മൾ മുൻപേ പ്രതീക്ഷിച്ചതായിരുന്നേൽ നമ്മുക്ക് ആരുടെയെങ്കിലും ആശ്വാസം വേണോ?
ഒന്നിലും യാതൊരു ഉറപ്പും നൽകരുത് കാരണം അതെല്ലാം നഷ്ടമാകും എന്നുള്ളത് മുൻകൂട്ടി നമ്മൾ മനസിലാക്കണം. ജീവിതം അങ്ങനെയേ മുൻപോട്ട് കൊണ്ട് പോകാൻ സാധിക്കു, അല്ലാണ്ട് പോയതിനു പിന്നാലെ വീണ്ടും പോയി ഉള്ള ജീവിതം കളയുന്നതിൽ കാര്യമില്ല.
Wednesday, September 25, 2024
സാന്നിധ്യം
ചിലരുടെ സാന്നിധ്യം നമ്മളെ വല്ലാണ്ട് ആഴ്‌നിറക്കും, എന്നാൽ അത് ആരോട് പറയണം എന്ന് പോലും അറിയില്ല.
പെണ്ണുങ്ങളിൽ ആർത്തവം ഉണ്ടാകുമ്പോൾ അവരിൽ വരുന്ന ചില മാറ്റങ്ങൾ പോലെയാകും. പലപ്പോഴും വ്യക്തികളുടെ സാന്നിധ്യം ഉണ്ടാകുമ്പോൾ നമ്മളിലും വരിക.
@__anubhavangal_kavithalal__
Tuesday, September 24, 2024
വേദവാക്കുകൾ പഴവെക്കാകുന്ന നിമിഷം
Monday, August 5, 2024
ജനന പാഠങ്ങൾ (PART 1)
തെക്കൻ കേരളത്തിലെ, കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽ അനിതയുടെയും അനിലിന്റെയും 2-ആമത്തെ മകനായി ആയിരുന്നു അനുജിത്ത് ജനിച്ചത്. കൊച്ചിലെ മുതലേ നഴ്സറിയിൽ പോകാൻ ഉന്മേഷം ആയിരുന്നേലും അതിന്റെ പടികൾ ചവിട്ടാറില്ലായിരുന്നു, അതുകൊണ്ട് തന്നെ അതിനു മുന്നിൽ എത്തിയാൽ കൊണ്ട് ആക്കുന്ന ആൾ എടുത്ത് പടികയറ്റാതെ ക്ലാസ്സ് മുറിയിൽ ഇരുത്തുമായിരുന്നു.
സമ പ്രായക്കാരായ അനുജിത്തും മഞ്ജിമയും ഒന്നിച്ചു ആയിരുന്നു നഴ്സറിയിലിൽ പോകുന്നത്, ഒപ്പം വീട്ടുകാരും. കാടുപോലെയുള്ള കുറ്റി ചെടികൾ താണ്ടി കല്ലും മണ്ണും ചവിട്ടി ആയിരുന്നു ഇരുവരും പോകുന്നത്. പഠനത്തിൽ ഒരുപാട് പിന്നിലോ, മുന്നിലോ അല്ലാത്ത വിധം ആയിരുന്നു അവന്റെ പഠനം.
നഴ്സറി പഠനത്തിന് ശേഷം വീട്ടുകാർ ഒരു CBSE സ്കൂളിൽ ചേർത്ത്. തുടരെ ആദ്യമൊക്കെ സ്കൂൾ ബസ് മാർഗവും പിന്നീട് അങ്ങോട്ട് വീട്ടിലെ വാഹനത്തിലും ശേഷം വീട്ടുകാർ വാങ്ങി തന്ന സൈകിളിലും ആയിരുന്നു പോക്ക്-വരവ്.
റോഡിൽ നിന്ന് 200 മീറ്ററോളം ഉള്ളിലോട്ടു ഉള്ള വീട് ആയതിനാൽ അവിടെ നിന്നും നടന്ന് റോഡിൽ എത്തിയതിനു ശേഷം വേണം സ്കൂൾ ബസിൽ പോകാൻ. അങ്ങനെ റോഡിലേക്ക് പോകുന്ന വഴി തന്നെ ആയിരുന്നു അച്ഛന്റെ അനിയനായ സുനിലിന്റെ വീട്. അതിനു മുന്നിൽ എത്തുമ്പോൾ കാണുന്നത് കൊച്ചച്ചന്റെ ഇരട്ടമക്കൾ ജനാല വഴി പുറത്തേക്ക് നോക്കി നിൽക്കുന്നതാണ്.
സ്വന്തം വാഹനത്തിൽ പോകുമ്പോൾ പിന്നെ സമയം കുറച്ചു താമസിച്ചാലും വലിയ കുഴപ്പമില്ല, കാരണം ബസ് വരുന്ന സമയം കഴിഞ്ഞാൽ ബുദ്ധി പോകും പക്ഷെ കാറിൽ ആണെങ്കിൽ സ്കൂളിൽ മണിമുഴങ്ങുന്നതിനു മുൻപ് എത്തിയാൽ മതി. വായിക്കാതെ സ്കൂളിലേക്കുള്ള പോക്ക്-വരവ് സൈക്കിളിൽ ആക്കി. ഒരുപാട് വഴക്കുകൾ ഇട്ട് സ്കൂൾ വിടുമ്പോഴും ക്ലാസ്സിലും വഴക്കിട്ടു അടിയുണ്ടാക്കി പ്രിൻസിപ്പാലിന്റെ റൂമിലും പോയി ഒക്കെ വർഷങ്ങൾ കടന്ന് പോയി. ഒരുപാട് നല്ല കൂട്ടുകാരെ കിട്ടി അതിനിടക്ക് തന്നെ അതിൽ ചിലരാണ് ആൽബിൻ,സജിൻ, ആദിത്യൻ, കാശി, അഭിനന്ദ്, നന്ദു, ആൻ, മരിസ, അക്ഷര, അർച്ചന. ഇവരൊക്കെ ആയിരുന്നു ഉണ്ടായതിൽ ഏറ്റവും അടുത്തുണ്ടായിരുന്നവർ. അതിൽ നിന്നും എല്ലാത്തിനും ഒപ്പമുണ്ടായവർ ആൽബിൻ, സജിൻ, ആദിത്യൻ, നെബിൻ.
അങ്ങനെ എല്ലാരും ഒന്നിച്ചു 7-ആം ക്ലാസ്സിലേക്ക് കടന്നു, അക്കാഡമിക് വർഷം പകുതി ആകാറായപ്പോൾ ഒരു പുതിയ വിദ്യാർത്ഥിനി വരുന്നുവെന്ന വാർത്ത വന്നു. പേരും വിവരവും അധികമായിട്ട് ഒന്നും അറിഞ്ഞിരുന്നില്ല.
WILL BE CONTINUED.........
~AG LIFE STORY
Tuesday, July 30, 2024
🥺
എല്ലാം തുറന്ന് പറയണമെന്നുണ്ട് പക്ഷെ ഒരു ഫോണിലൂടെ പറയാൻ എനിക്ക് കഴിയുന്നില്ല. നിന്നോട് നേരിട്ട് വന്നു പറയണം.നിന്നെ എനിക്ക് വേണം.നിന്റെ സങ്കടം കഴിഞ്ഞിട്ട് വിളിക്കണേ.നിനക്കായ് ഞാൻ കാത്തിരിക്കും.എപ്പോഴാണ് എന്നൊന്നും അറിയില്ല.പക്ഷെ എനിക്ക് നിന്നോട് സംസാരിക്കണം.എന്റെ മനസ് തുറന്ന്.എന്താണ് ഇപ്പൊ ഇങ്ങനൊക്കെ ഉള്ള എന്റെ പെരുമാറ്റം എന്നെല്ലാം പറയണം.നിന്റെ ഒരു ഫോൺ വിളിക്കായി ഞാൻ കാതോര്തിരിക്കുകയാണ്.വിളിക്കാതെ പോകരുത്..വിളിക്കുമ്പോൾ മറ്റെല്ലാത്തിൽ നിന്നും കുറച്ചു നേരം പ്രേശ്നങ്ങൾ കേൾക്കാനായിട്ട് കാത്തോർക്കുക.എന്നെ സമദനിപ്പിക്കാനും ഈ പ്രേശ്നങ്ങൾ പരിഹരിക്കനും നിനക്ക് സാധിക്കു..ഞാൻ കാത്തിരിക്കും.
എന്ന് സ്വന്തം....,
വൈകിയെത്തിയ സന്തോഷം
ചിലർ നമ്മുടെ ജീവിതത്തിലേക്ക് കടന്ന് വരാൻ ഒരുപാട് താമസിക്കും, പക്ഷെ എത്ര വൈകി വന്നാലും പിന്നീട് ഒരിക്കലും വിട്ടു പോകാൻ കഴിയാത്ത വിധത്തിലുള്ള ബന്ധം തമ്മിൽ ഉണ്ടാക്കി എടുക്കാൻ സാധിച്ചാൽ അത് എത്രയോ നല്ല കാര്യം ആണ്. നമ്മളെ സ്നേഹിക്കാനും നമ്മളെ മനസിലാക്കാനും എന്തും ഏതും പറയാനും ഒരാൾ കൂടെ ഉള്ളത് എത്രയോ നല്ല കാര്യമാണ്.
Thursday, July 18, 2024
നിരാശ തേടിയെത്തുന്നത്
ഒരുപാട് വേണമെന്ന് ആഗ്രഹിച്ചു കഴിയുമ്പോൾ ഒരു നാൾ അത് നമ്മുടെ മുൻപിൽ വന്നു നിന്നിട്ടുപോലും നമുക്ക് അധികം അവരോട് ഒന്നും മിണ്ടാനോ ഒന്നിനുമുള്ള അവസരം ഇല്ലാതെ ആകുമ്പോൾ നമ്മളിൽ ഉണ്ടാകുന്ന ഒരുതരം ദേഷ്യവും അതേപോലെ മറ്റാരും കാണാതെ കരയുമ്പോൾ അത് മനസിലാക്കാൻ പറ്റുന്ന വ്യക്തി നമ്മെ പാടെ അവഗണിക്കുമ്പോൾ, നമ്മൾ ചവിട്ടി നിൽക്കുന്ന ഭൂമി പിളർന്നു രണ്ടായിട്ട് താഴോട്ടു പോയിരുന്നേൽ എന്ന് ആലോചിച്ചു പോകും.
നമ്മുടെ ജീവന്റെ പാതി ആയ വ്യക്തിയെ കണ്ടിട്ടും അവരെ കൂടെ കൊണ്ട് നടക്കാൻ സാധിക്കാതെ കൂട്ടുകാരോടൊപ്പം അവർ സന്തോഷം കാട്ടുന്നതും, അതോടൊപ്പം അതെല്ലാം നമ്മുടെ മുന്നിൽ തന്നെ നിന്ന് ചെയുമ്പോൾ എന്ത് വേണം എന്ന് പോലും അറിയാതെയുള്ള ഒരു അവസ്ഥാ നമ്മളെ വല്ലാണ്ട് വേദനിപ്പിക്കും. എല്ലാം അറിഞ്ഞിട്ടും നമ്മളോട് ഇത്തരം പ്രവർത്തികൾ ചെയുമ്പോൾ അറിയാതെ നിറഞ്ഞൊഴുകുന്ന കണ്ണീർ തുടച് മാറ്റാൻ പോലും അവർ നിൽക്കുന്നില്ലെങ്കിൽ പിന്നെ നമ്മൾ എന്ത് ചെയ്യും. തനിച്ചാകുമ്പോൾ സ്വന്തം തിരക്കുകൾ പോലും മറന്ന് പെരുമാറുന്ന നമ്മൾ. എല്ലാരും കൂടെ ഉണ്ടേലും തനിച്ചു ആയിപോയി എന്നുള്ളപ്പോൾ നമ്മളെ ആശ്വസിപ്പിക്കേണ്ടതിനു പകരം തൊട്ടടുത്തു നിന്ന് നമ്മളെ അവഗണിക്കുമ്പോൾ പോലും നമുക്ക് തിരിച്ചു അവരോട് ഒന്നും ചെയ്യാൻ സാധിക്കില്ല കാരണം അത് നമ്മുടെ ജീവൻ ആണ്, നമ്മുടെ എല്ലാം എല്ലാമാണ്. ഒരിക്കലും ഒന്നിനും വേണ്ടി അവളെ വേദനിപ്പിക്കാൻ എനിക്ക് സാധിക്കില്ല. കൂടെ കൂടെ ഉണ്ടാകുന്ന അടിയുടെ കാര്യം കളഞ്ഞാൽ കരയിപ്പിക്കാരോ വിഷമിപ്പിക്കാറോ ഇല്ല. എന്നതാണ് സത്യം, എന്നാലും എത്രയൊക്കെ വേദനിപ്പിച്ചാലും അതെല്ലാം വെറും കുറച്ചു നിമിഷം കൊണ്ട് ഇല്ലാണ്ടായി പോകുകയും ചെയ്യും.
അടുത്ത് കിട്ടിയിട്ടും എന്താണ് ഞാൻ അങ്ങനെയൊക്കെ പെരുമാറിയത് എന്ന് പോലും ഒന്ന് ചോദിക്കാതെ എന്റെ മുന്നിൽ നിന്ന് തന്നെ ഞാൻ കാരണം പരിചയ പെട്ട കൂട്ടുകാരോട് നീ ഒരുപാട് അടുത്ത് പെരുമാറി നടക്കുന്നതും എന്നെ നീ അവഗണിക്കുന്നതും എന്തുമാത്രം എനിക്ക് വേദന ഉണ്ടാക്കും എന്ന് ഒരു നിമിഷമെങ്കിലും നീ ആലോചിച്ചിരുന്നോ, അങ്ങനെ ആലോചിച്ചിരുന്നേൽ ഒരിക്കലും നീ ഇതേ പോലെ എന്നോട് കാണിക്കില്ലായിരുന്നു. എന്നിട്ടും ഓരോ തവണ നിന്നോട് അടുത്ത് വന്നപ്പോഴൊക്കെ എന്നെ നീ അകറ്റി നിർത്തി, എന്നാൽ ഞാൻ നിന്നത് പോലെ അവർ വന്നു നിന്നപ്പോൾ നീ മിണ്ടിയില്ല അകറ്റിയില്ല, ഇതൊക്കെയാണ് എന്നെ വല്ലാണ്ട് അന്ന് തളർത്തിയത്. എന്നിട്ട് അത് പോലും മനസിലാക്കാതെ എല്ലാ തെറ്റുകളും നീ എന്നിൽ അടിച്ചേൽപ്പിച്ചു. ഞാൻ ഇല്ലാതെ ഒരുപാട് ഫോട്ടോസ് നിങ്ങളൊക്കെ ചേർന്ന് എടുത്തു എന്നിട്ടും എന്നെ അതിൽ ഉൾപെടുത്തിയില്ല, ഒന്ന് അന്വേഷിച്ചില്ല ഞാൻ എന്നാ വ്യക്തി എന്തിയെ എന്ന് പോലും നീ തിരക്കിയില്ല, അങ്ങനെ തിരക്കിയിരുന്നേൽ ഒരു നല്ല പടം എങ്കിലും കിട്ടിയാനെ, അതിനു പോലും നിന്നിൽ നിന്ന് ഒരു ക്ഷണം ഉണ്ടായില്ല. ഇത്രയും ആയിട്ടും നീ പറയുന്നത് എല്ലാം എന്റെ അഹങ്കാരം കാരണം. ഞാൻ ആണ് ഇതെല്ലാത്തിനും കുഴപ്പം എന്ന് അല്ലെ.
NB: പക്ഷെ എത്രയൊക്കെ വഴക്കിട്ടാലും അകന്നിരുന്നാലും എല്ലാത്തിനുമുപരി നീ എന്റെ ജീവിതത്തിൽ ഉണ്ട് ഒരുതരി സ്നേഹം കുറയാതെ. ഇതെല്ലാം ചെറിയ ചെറിയ വഴക്കിടാലുകൾ മാത്രം.
Monday, June 24, 2024
ഏകാന്ത മൂടത
ഏകാന്ത മൂടത, നല്ല തലക്കെട്ട് അല്ലെ. പക്ഷെ ഇതിനുപുറകിൽ ഒളിഞ്ഞിരിക്കുന്ന ഒരു വലിയ കാര്യം ഉണ്ട് അതെന്താണെന്ന് അറിയണമെങ്കിൽ ചുവടെ നൽകിയത് വായിക്കുക.
ഒരു സൗഹൃദം നിലനിൽക്കാൻ എന്നും വിളിക്കണം എന്നില്ല, കാരണം എല്ലാർക്കും അവരുടെ തന്നെ തിരക്കുകൾ ഉണ്ടാകും അത് നമ്മൾക്കു മനസിലാകും പക്ഷെ, നമ്മളെ വിളിക്കാതെ മറ്റുള്ളോരെ വിളിക്കുന്നതിൽ കുഴപ്പമില്ല പക്ഷെ, ഒരിക്കലും ഒന്ന് വിളിക്കാനോ, തിരക്കാനോ, എന്നൊന്നും തിരക്കാൻ വയ്യ എന്നുണ്ടെങ്കിൽ അതിനർത്ഥം നമ്മളെ അവർ അവഗണിക്കുന്ന് എന്നാണ്. ഒന്നിച്ചുണ്ടായിരുന്ന ഒരുപാട് നിമിഷങ്ങൾ മനസിലൂടെ കടന്ന് പോകുമ്പോൾ നിന്നെയും ഓർത്തു നമ്മുടെ സൗഹൃദം ഓർത്തു ഒരുപാട് സങ്കടം വരുന്നു. നമ്മുടെ ജീവിതം എന്നത് അങ്ങനെ ആണെന്ന് എനിക്ക് മനസിലായി. പക്ഷെ എന്നെ കൊണ്ട് താങ്ങാൻ സാധിക്കുന്നില്ല ഇതൊന്നും. ഒരു കാളിൽ തന്നെ അവരും വന്നു ഒരുപാട് കാര്യങ്ങൾ തുറന്ന് പറഞ്ഞു ഒരുപാട് സമയം ചിലവിടുമ്പോൾ നമുക്ക് മനസിലാക്കുമല്ലോ നമ്മളുടെ സ്ഥാനം അവരുടെ മനസിൽ എത്രയും ഉണ്ടെന്നുള്ളത്. നാട്ടിൽ വന്നിട്ട് എത്ര ദിവസം ആയെന്നതിൽ അല്ല എത്ര പേർ നമുക്ക് വേണ്ടി വന്നു എണ്ണത്തിലാണ് കാര്യം. എന്നെക്കാൾ ഒരുപാട് പ്രിയം മറ്റുള്ളോർക്ക് കൊടുക്കുന്നതിൽ എനിക്ക് കുഴപ്പമില്ല എന്നാൽ നമ്മളെ പാടെ അവഗണിക്കുമ്പോൾ നീ എന്നാ വ്യക്തി ജീവിതത്തിൽ നിന്ന് അകലുന്ന പോലെ എനിക്ക് തോന്നാറുണ്ട്. കയെത്തുന്ന ദൂരം ആണെങ്കിലും വീട്ടിൽ വരുകയോ എന്തെങ്കിലും അടിയുണ്ടാകുകയോ ഒന്നും സ്വമേതയാ ചെയ്തിട്ടില്ല. എന്നാൽ മറ്റുള്ളോർ വന്നാൽ സ്ഥിരം അവർ എവിടെയെല്ലാം പോയാലും ചോദിച്ചു മനസിലാക്കി അവരോടൊപ്പം ഓടിയെത്തും. അവിടയും അവഗണന തന്നെ. അതുകൊണ്ട് തന്നെ അവർ സംസാരിക്കുന്ന കാളിൽ പലപ്പോഴും ഒന്ന് തിരക്കിയതിനു ശേഷം ഞാൻ സ്വമേതയാ ഫോൺ വച്ചുപോകും.
സൂര്യനെ വളവച്ചു ഭൂമി ചാറ്റുമ്പോൾ, ഇരുട്ടും വെളിച്ചവും വരും. എന്നാൽ എത്രയൊക്കെ ചുറ്റിയാലും ചില സ്ഥലങ്ങളിൽ ഇരുട്ട് വരില്ല അതേപോലെ ചില സ്ഥലങ്ങളിൽ വെളിച്ചം വരില്ല. അതുപോലെയാണ് ജീവിതവും ചിലർ ജീവിതത്തിലേക്ക് ഒരുപാട് പ്രകാശം പരത്തും എന്നാൽ കുറച്ചു നാൾ കഴിഞ്ഞാൽ ഇരുട്ടായി മാറും. എന്നിട്ട് ചില നേരങ്ങളിൽ വെളിച്ചം നൽകും, ചിലത് ആദ്യം ചെറിയ വെളിച്ചം നൽകും പിന്നീട് അത് ജ്വലിച്ചു നിൽക്കും. മായാതെ, അണയാതെ, എന്നെന്നും. ചിലത് ഇരുട്ടായി തന്നെ കിടക്കും, അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട് ജീവിതത്തിൽ.
പ്രകാശവും ഇരുട്ടും എല്ലാം നിറഞ്ഞതാണ് ജീവിതം. എന്റെ ജീവിതത്തിൽ പ്രകാശം ജ്വലിച്ചു നിൽക്കുന്ന ഒരാൾ ഉണ്ട് എന്നാൽ കൂടുതലും ഒരുപാട് പ്രകാശം തന്നിട്ട് ഇരുട്ടിലേക്ക് വഴികാട്ടിയവർ ആണ്. അതിൽ ചിലത് ചിലപ്പോൾ പ്രകാശിക്കും എന്നാൽ ചിലത് അങ്ങനേം കിടക്കും.
ഉള്ളിലെ വിഷമം ആരോടെങ്കിലും തുറന്ന് പറഞ്ഞാൽ കുറച്ചെങ്കിലും ആശ്വാസം ലഭിക്കും പക്ഷെ തുറന്ന് പറയാൻ വേണ്ടി ആളുകൾ അരികിൽ ഇല്ല.. ഉള്ളത് അങ്ങ് ദൂരെയാണ്, എനിക്ക് അവിടെ എത്താൻ കുറച്ചു സമയം വേണം എന്നാൽ കൂടുതൽ സമയവും അയാൾക്ക് നേരിൽ കാണാൻ സാധിക്കുകയില്ല.. അടുത്തൊള്ളർക്ക് നമ്മെ അവഗണിക്കുന്നു, പിന്നെ ആരോട് പറയാനാണ്. ഫോണിലൂടെ പറഞ്ഞാൽ പൂർണമായും നമ്മെ സമാധാനിപ്പിക്കാൻ സാധിക്കാതെ വരാൻ സാധ്യത ഏറെ ആണ്. അതുകൊണ്ട് തന്നെയാണ് ഫോണിലൂടെ അധികം ഒന്നും പറയാത്തത്.
മാപ്പ്............... ചെയ്തത് തെറ്റാണു എന്ന് തോന്നിയാൽ വീണ്ടും മാപ്പ്...........
Friday, June 7, 2024
പരസ്പരമുള്ള വിശ്വാസം
ജീവിതത്തിൽ ഉണ്ടാകുന്ന പല സന്ദർഭത്തിലും എന്നും എല്ലാത്തിനും കൂടെ നിൽക്കുന്ന ആ ഒരാൾ എന്നും നിൽക്കുന്ന പോലെ തന്നെ തുടരേ നിൽക്കുന്നതിൽ പ്രത്യേകിച്ച് അത്ഭുതം ഒന്നും ഇല്ല കാരണം അവർ അങ്ങനെ തന്നെ ആണ്, പക്ഷെ നമ്മൾ എന്തെങ്കിലും കാര്യം സന്തോഷത്തോടെ അവരോട് പറയുമ്പോൾ നമ്മൾ പറയുന്നത് ശ്രദ്ദിക്കാതെ ഇരിക്കുകയും പിന്നീട് നമ്മൾ അതെ പറ്റി പറയുമ്പോൾ നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന ചെറിയൊരു സങ്കടം. അത് പക്ഷെ നമ്മൾ അവരോട് പ്രകടിപ്പിക്കില്ല കാരണം ഒരിക്കൽ പോലും നമ്മൾ കാരണം അവർ ദുഖിക്കരുത് എന്നുള്ള അതിയായ ആഗ്രഹം ആണത്.
ഇപ്പോഴൊക്കെയോ നമ്മൾ തോറ്റു പോയത് പോലെ നമ്മക് തോന്നും. എന്തിനാണ് ഈ ജീവിതം എന്ന് പോലും തോന്നി പോകും. അത്രയേറെ നമ്മൾ സ്നേഹിക്കുന്നൊരു പോലും നമ്മൾ കാര്യമായിട്ട് ഒരു കാര്യം പറയാൻ ആയിട്ട് എത്തുമ്പോൾ നമ്മളെ അവഗണിക്കുന്നത് പോലെ തന്നെ നമ്മളോട് അതെ പറ്റി മിണ്ടരുത് എന്നുള്ള വാജകം നമ്മളെ വല്ലാണ്ട് തളർത്തും.
നിനക്ക് എന്തെങ്കിലും ഉള്ളപ്പോൾ ഞാൻ നിന്നോട് പറയരുത് എന്ന് പറഞ്ഞാലും ഒടുവിൽ എല്ലാം കേൾക്കുക തന്നെ ചെയ്യും. കാരണം തുടക്കത്തിൽ വേണ്ട എന്നുള്ളത് എന്റെ തീരുമാനം ആണ്. പക്ഷെ മറ്റുള്ളോരുടെ സന്തോഷം ആയാലും സങ്കടം ആയാലും ഒരാളോട്, അതും നമ്മൾ അത്രയേറെ ഇഷ്ടപ്പടുന്ന വ്യക്തിയോട് പറഞ്ഞു കഴിയുമ്പോൾ നമ്മളിൽ ഉണ്ടാകുന്ന ഒരു തൃപ്തികരം അത് മനസിലാകുന്നത് കൊണ്ട് പറയാനുള്ള സമ്മദം നൽകും. എന്നാൽ അതെ പോലെ നമ്മളും അവരോട് നമ്മുടെ കാര്യം പറയുമ്പോൾ നമ്മളെ പാടെ അവഗണിക്കുക മാത്രമേ ചെയുന്നൊള്ളു.
Wednesday, May 1, 2024
ലഹരിക്ക് അടിമ പെട്ടവൻ്റെ ജീവിതം
പതിവുപോലെ രാവിലെ കൂട്ടുകാരെ വിളിച്ചു കുളിക്കാനായി തോട്ടിൽ പോകുന്നു. കുളിച്ചുകഴിഞ്ഞു കൂട്ടുകാരോട് പരിപാടി എന്താണെന്ന് ചോദിക്കുന്നു അങ്ങനെ ഒരുത്തൻ ടൗണിൽ പോകണം എന്ന് പറഞ്ഞു അങ്ങനെ നായകൻ കൂടെ ചെല്ലാമെന്ന് പറഞ്ഞ്. അങ്ങനെ നായകനും കൂട്ടുകാരനും ടൗണിൽ പോകുന്നു അവിടെ ചെന്ന് അവരുടെ പരിപാടി കഴിഞ്ഞ് തിരിച്ചു വരുന്ന വഴി നായികയെ കണ്ട് മൂട്ടുന്നു അങ്ങനെ കൂട്ടുകാരനും തന്റെ കൂട്ടുകാരിയായ നായികയോടു സംസാരിക്കുന്നു. അങ്ങനെ കൂട്ടുകാരൻ നായകനെ നായികക്ക് പരിചയ പെടുത്തുന്നു. പിന്നീട് അവർ നല്ല കൂട്ടുകാർ ആയി മാറുന്നു എന്നാൽ നായികക്ക്ന അറിയില്ല നായകൻ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത്. നായകൻ നായികയോട് ഇഷ്ടം തുറന്ന് പറഞ്ഞു ഒടുവിൽ അവർ തമ്മിൽ പ്രണയത്തിൽ ആകുന്നു. പിന്നീട് കുറച്ചു നാൾ പ്രണയിച്ചു നടന്നു ഒടുവിൽ വീട്ടുകാരെ എതിർത്തിട്ട് കൂട്ടുകാരുടെ സഹായത്തോടെ വിവാഹം കഴിക്കുന്നു. പിന്നീട് ദാമ്പത്യ ജീവിതത്തിന്റെ പല സാഹചര്യം മൂലം ലഹരി വസ്തുക്കൾ ഉപയോഗിച്ച തുടങ്ങുന്നു അങ്ങനെ അതിന്റ അളവ് കൂടി ഒടുവിൽ നായകന് ലഹരി ഉപയോഗിക്കാൻ കഴിയാത്ത വിധം ആയി. എന്നാലും നായികയ്ക്ക് നായകനെ വിട്ട് പോകാൻ കഴിയുന്നില്ല അങ്ങനെ ഒരു ദിവസം അബോധവസ്ഥയിൽ വീട്ടിൽ വന്നു കയറി വന്ന നായകനോട് നായിക ഒരു അമ്മ ആകാൻ പോകുന്നു എന്ന് അറിയിക്കുന്ന, എന്നാൽ നായകന്റെ ബോധം മോശമായതിനാൽ നായകൻ നായികയെ സംശയിക്കുന്നു ഒടുവിൽ നായകൻ നായികയെ തല്ലുന്നു അങ്ങനെ നായകന്റെ തല്ലു കൊണ്ട് നായിക നിലത്തു വീണു കിടക്കുന്നു എന്നിട്ടും നിർത്താതെ നായികയുടെ വയറ്റിൽ ചവിട്ടി കുഞ്ഞിനെ നഷ്ടമാകുന്നു അങ്ങനെ നായിക തൻ്റെ കൂട്ടുകാരിയോട് വിവരങ്ങൾ എല്ലാം പറഞ്ഞു അങ്ങനെ കൂട്ടുകാരിക്ക് പരിച്ചയമുള്ള ഒരു ഡോക്ടറെ നയികയുമയ് കൂട്ടുകാരി പോയി കാണിക്കുന്നു.പിന്നീട് ഡോക്ടർ check ചെയ്തതിനു ശേഷം കുറച് scan ചെയ്യാനുള്ള കാര്യങ്ങൽ പറയുന്നു അതും കൊണ്ട് കൂട്ടുകരിയോടോപ്പം നായിക ലാബിൽ പോയി നോക്കുന്നു അങ്ങനെ അതിൻ്റെ റിസൾട്ട് വാങ്ങി ഡോക്ടറെ കൊണ്ട് കാണിച്ചതിന് ശേഷം വീട്ടിലേക്ക് പോകുന്നു ശേഷം കുഞ്ഞിനെ നഷ്ടപെട്ട വിഷമത്തിലും ദേശ്യത്തിലും നായകന് വിഷം നൽകാൻ തീരുമാനിച്ചു .അങ്ങനെ ചായ്‌പിൽ ഇരുന്ന കുരുടൻ ചോറിൽ mix ചെയ്ത് നായകന് കൊടുത്തു.ചോറ് കഴിച്ചതിനു ശേഷം കൈ കഴുകൻ പോയ നായകന് രക്തം ശർദിച്ച് നിലത്ത് വീണു മരിക്കുന്നു.
ഏകാന്ത ജീവിതം
സ്കൂൾ തലം കഴിഞ്ഞ് പലരും ആഗ്രഹിക്കുന്നതാണ് നല്ലൊരു കോളേജ് ജീവിതം, നല്ല ക്യാമ്പസ്, നല്ല പ്രകൃതി എല്ലാം. പക്ഷെ ഒരിക്കൽ തിരഞ്ഞെടുത്തത് മാറ്റാൻ വളരെ പ്രയാസം ആണ്, അല്ലെങ്കിൽ നിർതിയിട്ട് അടുത്തത് എടുക്കണം. എന്നാൽ എനിക്ക് എടുത്തത് എന്തായാലും ഇനി വേറെ വേണ്ട, അതിൽ എനിക്ക് വിഷമം ഇല്ല. പക്ഷെ അതല്ലാതെ ഉള്ളതാണ് കൂട്ടുകെട്ട്, ചീത്ത കൂട്ടുകെട്ട് കൂടാൻ താത്പര്യം ഇല്ല അങ്ങനെ ആയതും ഇല്ല എന്നാൽ കുറച്ചെങ്കിലും അടിച്ചുപൊളി കൂടെ കിട്ടിയിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചു ഇവിടെ വിട്ട് വേറെ എങ്ങോട്ടേലും പോയാലോ എന്ന് വരെ പലപ്പോഴും ആലോചിച്ചു. എന്നാലെങ്കിലും ശെരിയാകും എന്ന് കരുതി പക്ഷെ ആരോടും വഴക്കിട്ടോ അല്ലാതെയോ പോകാൻ മനസ് സമ്മതിക്കുന്നില്ല. പഠനം അല്ലെങ്കിൽ മറ്റെന്തെങ്കിലും എന്നുള്ള ചിന്ത മാത്രമേ ഒള്ളു എന്നാൽ കുറെ കൂടെ അടിച്ചുപൊളി വേണം എന്നാലേ ജീവിതം ആസ്വദിക്കാൻ സാധിക്കുകയൊള്ളു. മുൻപ് കൂടെ പഠിച്ചവർ ആരും തന്നെ ഇല്ലാത്ത ഒരു ഏകാന്തത നിറഞ്ഞ ജീവിതം എന്തിനാണ് ഞാൻ തിരഞ്ഞെടുത്തത്, എന്ന് പലപ്പോഴും ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട്. എത്രയൊക്കെ ആണെങ്കിലും ഇപ്പൊ കിട്ടുന്നവർ ഒരിക്കലും പഴയ ആളുകളുടെ അത്രയും വരില്ല സ്കൂളിൽ ഒപ്പം പഠിച്ച ആളുകളുടെ അത്രയുമൊന്നും ആരും വരില്ല, ഇപ്പോഴാണ് ഞാൻ ശെരിക്കും ഒറ്റപ്പെടുന്നത്. ഒരു കളിചിരിയോ തമാശയോ ഒന്നും ഇല്ലാതെ ഏകാന്ത ജീവിതം ആണ് ഇപ്പോഴുള്ളത്, ഓരോ കൂട്ടുകാരും അവിടെ അടിച്ചിപൊളിക്കുമ്പോൾ ഞാൻ മാത്രം ഒറ്റപെട്ട ജീവിതം ജീവിക്കുന്നു. ആരെയും വിളിക്കാൻ പോലും വയ്യ. കാരണം അവർ അവിടെ കളിച് ചിരിച്ചു സന്തോഷിക്കുമ്പോൾ എന്റെ ഉള്ളിൽ വല്ലാത്തൊരു നീറ്റൽ ആണ്, അവിടെ വല്ലതും പോയാൽ മതി ആയിരുന്നു, എന്തിനാ ആരും ഇല്ലാത്ത സ്ഥലം എടുത്തത്. എന്നൊക്കെ ചിന്തിച് സ്വയം ഇല്ലാതാകുന്നു. ഒരേ സ്കൂളിൽ അല്ലെങ്കിലും ഒരേ നാട്ടിൽ നിന്ന് പരസ്പരം അറിയുന്ന ആരേലും ഉണ്ടായിരുന്നെകിൽ മതി ആയിരുന്നു. യാത്ര ആണെങ്കിലും കളിചിരി ആണെങ്കിലും കൂടെ അവരും ഉണ്ടാകുമായിരുന്നു. മരിക്കുന്നതിന് തുല്യമാണ് ഈ ജീവിതം. ഞാൻ മടുത്തു.
Sunday, March 24, 2024
ജീവിതത്തിലെ 3 നഷ്ട ദിനങ്ങൾ
എനിക്ക് അവഗണനയുടെ വേദന എന്തെന്ന് അറിയില്ല കാരണം അത്രയേറെ എന്നെ ആരും അവഗണിച്ചിട്ടില്ല, പക്ഷെ നിങ്ങൾ പോലും അറിയാതെ നഷ്ടങ്ങളെ പറ്റി പറയുമ്പോൾ അത് എനിക്ക് നല്ല പോലെ വേദനിക്കും. കാരണം ഒരൊറ്റ ദിവസം കൊണ്ട് ഉണ്ടായിരുന്ന ഒരുപാട് സന്തോഷങ്ങൾ അണഞ്ഞ ഒരുനാൾ എനിക്കുണ്ട്. ഒരുപക്ഷെ എല്ലാരും മറന്നു പോയ ആ ഒരുനാൾ. പക്ഷെ അപ്പോഴെല്ലാം നിങ്ങൾ നഷ്ടങ്ങളെ പറ്റി പറയുന്നുവോ അപ്പോഴൊക്കെ മറ്റുള്ളോരുടെ മുന്നിൽ ഒരു കാഴ്ച വസ്തുവാകാതെ ഒഴിഞ്ഞു മാറി കരയുകയാണ് ഇന്ന് ഞാൻ. അതെ പോലെ തന്നെ അടുപ്പിച്ച ദിവസങ്ങളിൽ, വർഷങ്ങളുടെ അകലങ്ങളിൽ ഉണ്ടായ തീരാ നഷ്ടങ്ങൾ, ഓരോരുത്തരും നഷ്ടങ്ങളെ പറ്റി പറയുമ്പോൾ ഞാൻ പോലും അറിയാതെ എന്നിൽ വന്നു ചേരുന്ന ചില ഓർമ്മകൾ.
ജീവിതാവസാനം വരെ ഒരിക്കൽ പോലും ഞാൻ മറക്കില്ല ഈ കഴിഞ്ഞ തീരാ നഷ്ടങ്ങളുടെ 3 ദിനങ്ങൾ. Dec 22,25,27. ആരൊക്കെ മറക്കാൻ പറഞ്ഞാലും അറിയാതെ ഓർത്തു പോകുന്ന 3 ദിനങ്ങൾ.
Sunday, March 17, 2024
എന്റെ പെണ്ണ്
നാളുകളുടെ കാത്തിരുപ്പിൽ കിട്ടിയ അപൂർവ നിധി ആണ് എനിക്ക് നീ. ഒരേ വിദ്യാലയത്തിൽ ഉണ്ടായിട്ട് പോലും നേരിട്ട് കണ്ടിട്ടില്ല, പക്ഷെ അത് കൊണ്ട് തന്നെ നിന്നെ എനിക്ക് കാണിച്ച തന്നത് ദൈവനിയോഗം തന്നെ ആണ്. മുന്തിരിത്തോപ്പിൽ എത്താനും നിന്റെ ഫോൺ മുൻ പരിചയം പോലും ഇല്ലാത്ത ഞാൻ നിന്റെ കൈയിൽ നിന്ന് വാങ്ങാനും അതിൽ കുറച്ചു പടം എടുക്കാനും കൂടാതെ ചോദിച്ചപ്പോഴേ ഒരു മടിയും കൂടാതെ നമ്പർ നൽകിയതും, എല്ലാത്തിനുമുപരി അതെ ദിവസം തന്നെ നിന്റെ പിറന്നാൾ ആകാനും അതിനു ഞാൻ ആശംസകൾ നേരാനും. എല്ലാം നിയോഗം ആണ്.
നിന്നെ എനിക്ക് കാണിച്ചു തന്നതും എന്നിൽ നിന്ന് ഇത്രയേറെ ആഴത്തിൽ നീ പതിഞ്ഞതുമൊക്കെ ദൈവത്തിന്റെ ലീലാവിലാസം തന്നെയാണ്. ഇത്രയുമൊക്കെ ദൈവം ചെയുമ്പോൾ ദൈവം ആഗ്രഹിക്കുന്ന ഒന്നാകും നമ്മുടെ ഒരുമ, അതിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും തമ്മിൽ പറഞ്ഞു തീർക്കാം, അല്ലാണ്ട് ഒരിക്കലും അത് ഊതി വലുതാക്കരുത്.
നീ എനിക്ക് എത്രയൊക്കെ ദൂരെ ആണെങ്കിലും എന്തിനും നിന്റെ കൂടെ ഞാനും ഉണ്ടാകും. നിനക്കായ്, നിന്റെ സന്തോഷങ്ങളെയെല്ലാം സമാധാനാങ്ങളക്കി നിന്നോടൊപ്പം ഞാനും ഉണ്ട്.
നീയല്ലാതെ ഞാനില്ല. 🥺
'അഴകിൽ നീയൊരു സുന്ദരിയായി
മിഴിപോൽ നീയൊരു വെണ്മതിയായി
നിന്നിൽ ഞാനൊരു പഞ്ചാരയായി
ഇന്നും, എന്നും ഞാനില്ലേ.....
കണ്ണിൽ എഴുതിയ കണ്മഷി പോലെ
കാതിൽ അണിഞ്ഞൊരു കമ്മലുപോലെ
എനിക്കായ് ജനിച്ച പെണ്ണല്ലേ നീ......'