Anuzz global: Poem
Showing posts with label Poem. Show all posts
Showing posts with label Poem. Show all posts

Tuesday, August 22, 2023

വിവാഹം

വിവാഹം എന്നാൽ രണ്ട് പേരുടെ ജീവിതത്തിലെ ഏറ്റവും മഹത്തായ ഒരു കാര്യമാണ്. പ്രണയ വിവാഹം ആയാലും നിശ്ചയിച്ച വിവാഹം ആയാലും ജീവിക്കേണ്ടത് കല്യാണം കഴിച്ചവർ ആണ്. പിന്നെ എന്ത് പ്രശ്നം ഉണ്ടെങ്കിലും ഒത്തൊരുമ ഇല്ലെങ്കിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ഒട്ടും സാധിക്കില്ല. എല്ലാം സഹിച്ചു ജീവിക്കുന്നവരുടെ കാലമൊക്കെ കഴിഞ്ഞ്, ഇപ്പോഴുള്ളത് അങ്ങനയല്ല. എന്ത് ഉണ്ടെങ്കിലും ഉടനെ തന്നെ എതിർത്തു ജീവിക്കുന്നവർ ആണ് കൂടുതലും.

സ്വന്തം വീട്ടുകാരെ വെറുപ്പിച്ചിട്ട് ഒരു കുടുംബ ജീവിതം നിങ്ങൾ സ്വപ്നം കണ്ടിട്ടുണ്ടെകിൽ അത് വെറുമൊരു എടുത്ത് ചാട്ടം മാത്രം ആണ്. കാരണം നിങ്ങൾക് പിന്നീട് എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ അത്രേം നാൾ കൂടെ ഉണ്ടായിരുന്നവർ നമ്മൾ വിട്ടു പോകാൻ സാധ്യത കൂടുതൽ ആണ്. അതുകൊണ്ട് ആരെയാണോ കല്യാണം കഴിക്കേണ്ടത് അവരുടെ രണ്ട് പേരുടെയും വീട്ടിൽ പൂർണ സമ്മദത്തോടെ മാത്രമേ വിവാഹം കഴിക്കാൻ പാടൊള്ളൂ.

സൗഹൃദം എന്നതിനേക്കാൾ പ്രാധാന്യം ഉണ്ട് ഒരു ദാമ്പത്യ ജീവിതം തുടങ്ങുമ്പോൾ. സൗഹൃദം നമ്മക് ഒന്ന് പോയാൽ മറ്റൊന്ന് എന്നൊക്കെ പറഞ്ഞു കൊണ്ട് പോകാം പക്ഷെ ദാമ്പത്യ ജീവിതം ഒരിക്കലും ഒരു വസ്ത്രം മാറ്റുന്ന പോലെ മാറാൻ ഉള്ളതല്ല. ജീവിത കാലം മുഴുവനും കൂടെ കൊണ്ട് നടക്കാൻ ഉള്ളതാണ്. അതുകൊണ്ട് പ്രണയിച്ചു വിവഹം കഴിക്കുന്നവർ അവരുടെ വീട്ടുകാരെ കൂടെ ഓർത്തു പ്രണയിക്കുക.

ഇത്രേം കാലം നിങ്ങൾക് വേണ്ടി ജീവിച്ച അവരെ അവഗണിച്ചു ഇന്നലെ കണ്ട വ്യക്തിയുടെ പിന്നാലെ പോകാതിരിക്കുക.

                                                                      ~AG~

Thursday, August 10, 2023

അകൽച്ച

 നമ്മൾ ഒരുപാട് സ്നേഹിച്ചിട്ട് ഒടുവിൽ നമ്മളെ വിട്ട് അകന്ന് പോകുമ്പോൾ വരുന്ന ഒരുതരം മാനസിക തകർച്ച ഒരിക്കലും ആരെയും പറഞ്ഞു അറിയിക്കാൻ സാധിക്കില്ല, അത്രത്തോളം വേദന ഉള്ളിൽ ഒതുക്കി ജീവിക്കേണ്ടി വരുന്ന അവസ്ഥ എത്രയേറെ സങ്കടം തരും.

അളവില്ലാത്ത സ്നേഹം കൊടുത്ത് നമ്മൾ അവരിൽ നിന്ന് അവസാനം തിരിച്ചു വരുന്നത് ഒരുപക്ഷെ നമ്മളെ തകർത്തകളയും. പലപ്പോഴും അങ്ങനെയാണ്.

ഒരാളോട് നമ്മൾ കൊടുക്കുന്ന സ്നേഹം അതെ അളവിൽ ഒന്നും ആകില്ല നമ്മക് കിട്ടുന്നത്, അതിലും വളരെയധികം കുറഞ്ഞാകും. പുറമെ ചിരിച് കൊണ്ട് ഉള്ളിൽ വിങ്ങുന്ന ഒരുപാട് പേരുണ്ട്. അവരുടെ എല്ലാ സങ്കടവും തീർക്കാൻ സാധിച്ചില്ലെങ്കിലും പറഞ്ഞു സമാധാനിപ്പിക്കാൻ ചിലപ്പോൾ നമ്മളെ കൊണ്ട് സാധിക്കും.

എത്രയൊക്കെ ആണേലും, ഇനി അവർ എത്ര വെറുത്താലും ഒരിക്കലും ആരെയും നമ്മക് വെറുക്കാൻ സാധിക്കില്ല കാരണം ഓരോരുത്തരും ജീവിതത്തിൽ അത്രയേറെ സ്ഥാനം ഉണ്ടാക്കിയിട്ടുണ്ട്.

Wednesday, June 22, 2022

ജീവിത യാത്ര

കൂടാരത്തിൻ അതിരുകടന്ന് മതിലു കടന്ന് ഒരു യാത്ര.

ഈ ജന്മം പോലൊരു ജന്മം ഇനിയുണ്ടാവുകയില്ലല്ലോ,

ഈ ജന്മം ഞാൻ മാനവനാണേൽ

പുതു ജന്മം ഞാൻ അരകുമെന്നറിയുകയില്ല.

ഈ ഒരു യാത്ര എൻ ജീവിതയാത്ര

പുതുലോകം തേടി പോണായാത്ര.

എൻ ജീവിതം ഈ ചെറു ജീവിതം, 

ആഗ്രഹം തീർക്കാൻ ഒരു ജീവിതം.

ആഗ്രഹം പോലും ,

പ്രണയം പോലും,

മരിക്കാൻ പോലും ഒരു ജീവിതം മാത്രം.

പ്രണയവുമില്ല, കളിചിരിയുമില്ല,

മരണം വരെയും ഒരു ഹാസ്യം മാത്രം.

എങ്ങോട്ടെന്നോ, എന്തിനെന്നോ അറിയാത്തൊരുയാത്ര.


💔💔

Æ







Tuesday, June 21, 2022

നിരാശയുടെ മായാ ലോകം

 ഒരു വാക്കിൻ മറു വാക്കിൻ

ഞാൻ നിന്നിലായി അലിഞ്ഞീടും.

മതമേതും നിറമേതും

ഞാൻ മനസിലൂടെ അറിഞ്ഞീടും.

എൻ ജന്മത്തിൻ താഴ്വരകൾ,

നിൻ അറിയാ തീരങ്ങൾ,

ഇന്നോതുങ്ങി വരുന്നതാ നാൾ വഴികൾ.

എൻ മതമേതും നിന്ന് മിഴിയേതും,

ഞാൻ അവഗണനപോലെ മായിച്ചീടാം.

ഒരു മൊഴി വാക്കിൻ

ഞാൻ ഈ അവഗണയെല്ലാം സാഹിച്ചീടാം.

നീ എന്റെ അല്ല ഞാൻ നിന്റെ അല്ല

നമ്മൾ ഒന്നുചേർന്നാൽ നമ്മളാകീടാം.

ഇത് എൻ മന്ത്രമോ എൻ തന്ത്രമോ

ഒന്നുമല്ലൻ വാക്ക് മാത്രം, എൻ ഓർമ്മ

മാത്രം.

ANUZZ GLOBAL INFORMATION


Support my youtube channel


스❤💔💔

Æ

Monday, April 4, 2022

ചങ്കിന്റെ സ്വന്തം ചങ്ങാത്തം

ചങ്ങാതി പോയാലും, ചങ്ങാത്തം പോയാലും,
ചങ്ങാതി പോലെ ചങ്കിന്റെയുള്ളിൽ ചങ്ങാത്തമുണ്ടാകും. ചങ്കെന്ന സത്യം ചങ്കിനെപോലെ ചങ്ങാതിയായേക്കും. ചങ്കിനെ പോലെ ചങ്ങാതി പോലെ ചങ്കയിത്തന്നെ ചങ്ങാത്തം കൂടിടും.
(ചങ്ങാതി പോയാലും.....) (2)

 തേച്ചാലും തേയില്ല, മായ്ച്ചാലും മായില്ല, അടച്ചാലും അടയില്ലാതാണാ ചങ്ക്. ചങ്കുന്റെയുള്ളിൽ ചങ്ങാത്തം പോലെ      ചങ്കിനെ കണ്ടീടും.                                                                           (ചങ്ങാതി പോയാലും.....) (2)

കണ്ടാലും തീരില്ല, കേട്ടാലും തീരില്ല, ഓർത്താലും തീരില്ലതാകും ചങ്ങാത്തം. അതിരുകളില്ല, അടവുകളില്ല, അടയാളപ്പെടുത്താൻ അന്ത്യവുമില്ലത്ത ചങ്ങാത്തം.

(ചങ്ങാതി പോയാലും.......) (2)


 

Monday, October 18, 2021

എൻ ജീവിത മായമിനുങ്ങു

wattsappYouTube
ഒരു ജീവിത കവിത

 ജീവിതത്തിലെ പ്രണയങ്ങൾ എല്ലാം ഒത്തിനക്കിയ ഹൃദയത്തിൽ പതിഞ്ഞ മായാ വരികൾ.

മറ്റൊരുത്തിതൻ ഹൃദയത്തിൽ പദിയാത്ത കാലത്തിൻ

ഒറ്റൊരുത്തിയെ സൂക്ഷിച്ചു വയ്ക്കതിൽ

അർത്ഥമുണ്ടെന്ന കാര്യങ്ങൾ മാറുകില്ല.

ഹൃദയത്തിൽ പദിഞ്ഞൊരു ഛായയെ

കളഞ്ഞിട്ടു വേറൊരു ഛായ ചേർക്കുന്നതിൽ കാര്യമുണ്ടോ?

കാൽപ്പൂഴി ചേർത്തിട്ട് തികയാത്ത

നാളിലും നിർമ്മിച്ച കാര്യത്തിൽ തികചിട്ട് ഭാവമുണ്ടോ?

പിരിയാത്ത ഉള്ളെന്റെ ഹൃദയത്തെ ചേർക്കുന്നുവെന്നതും ഓർമ്മമാത്രം.

വെണ്മണി തന്നിലെ കാണാത്ത ചിന്തകൾ തന്നിലെ വെളിച്ചത്തെ ചേർത്തുനിർത്തും.


ഒറ്റക്കു നിന്നവൻ ഒറ്റയാൻ ആണെങ്കിൽ,

കൂട്ടത്തിൽ നിന്നവൻ കൂട്ടാനല്ലോ,

എന്നാ കട്ടക്ക് നിന്നവൻ തൊഴനാണേ...

കാലത്തിൻ ഒത്തിട്ട് മാറ്റാത്തചിന്തകൾ തന്നെ വഴിമുട്ടിണിൽപ്പൂ.

തുമ്പായ തുമ്പിന്റെ വിരലുകൾ അമർത്തീട്ട് ദയയെ തേടിട്ടു കാര്യമുണ്ടോ?

മനസ്സിന്റെ ആഴത്തിൽ പതിഞ്ഞതു മാത്രമാണെങ്കിൽ, മനസ്സിന്റെ മുറ്റത്തെ കാര്യങ്ങൾ ചേർക്കുകില്ല.

ചുമ്പുതൻ നൽകിയ എന്റെ ചുണ്ടിന്റെ നൽകിയ കവിളുകൾ ഓർമ്മയിൽ സൂക്ഷിച്ച സ്വപ്നം മാത്രം.

എന്നിലേ ഹൃദയം കവർന്നാപെണ്ണിന്റെ ഛായക്കപ്പുതൻ ഈ നെഞ്ചിൽ സൂക്ഷിപ്പാൻ ഛായം പൂശേണ്ട കാര്യമില്ല.