Anuzz global: 2026

Friday, July 17, 2026

തീവണ്ടി പ്രണയം - 2

 ആ ഒരു യാത്രയിൽ വച്ചു കണ്ടു ഇനി അവർ തമ്മിൽ കാണില്ല എന്ന് കരുതി എല്ലായിപ്പോഴും ഉള്ള പോലെ അവൻ ആ ഓർമയിൽ മുന്നോട്ട് നീങ്ങി, പക്ഷെ പ്രതീക്ഷിക്കാത്ത സംഭവം ആയിരുന്നു പിന്നീട് നടന്നത്.



ദൂരം കൂടും തോറും അവന്റെ ഉള്ളിലെ ആ ഒരു യാത്രയിലെ അവളുമായുള്ള ഓർമ്മകൾ വന്നുകൊണ്ടേ ഇരുന്നു, അവൻ എത്ര ആലോചിച്ചിട്ടും മനസിലായില്ല എന്തുകൊണ്ടാണ് അവളുടെ ഓർമ്മകൾ വരുന്നതെന്ന്, കാരണം അവൻ ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട് ഒരുപാട് പേരുമായി മിണ്ടിയിട്ടുമുണ്ട് പക്ഷെ അവരോടൊന്നും തോന്നാത്ത എന്തോ ഒരു കാര്യം അവളോട് മാത്രം തോന്നി. എല്ലാം മനസിനെ പറഞ്ഞു സമാധാനിപ്പിച്ചു നടന്നു.

അവന്റെ ലക്ഷ്യം നല്ലൊരു കോളേജ് കണ്ടെത്തുക എന്നതായിരുന്നു അതുകൊണ്ട് തന്നെ അവൻ നല്ല കുറച്ചു കോളേജ് തിരഞ്ഞെടുത്ത് യാത്ര ചെയ്യുന്നതിന് മുൻപ് തന്നെ അവരുമായിട്ട് സംസാരിച്ചിരുന്നു, ഇനി വേണ്ടത് നേരിൽ പോയി കാണുക എന്നതാണ്. അങ്ങനെ ഓരോ കോളേജിൽ നേരിൽ പോയി കണ്ട് ഓരോ സംശയങ്ങളും ചോദിച്ചു മനസിലാക്കാൻ അവൻ തീരുമാനിച്ചു.

അങ്ങനെ 3 - 4 കോളേജ് അവൻ നോക്കി അതിൽ ഒരെണ്ണം ഇഷ്ടപ്പെട്ടു. അവിടെ പഠിക്കാം എന്ന് തീരുമാനിച്ചു. ശേഷം അവന്റെ വീട്ടിൽ വിവരം അറിയിച്ചു. അവരും അത് സമ്മതിച്ചു. എന്തായാലും തിരിച്ചു പോകാൻ ഒരുപാട് സമയം ഇനിയും ഉണ്ട് അതുകൊണ്ട് തന്നെ അവൻ അവിടെയൊക്കെ ഒന്ന് കറങ്ങി നടക്കാൻ തീരുമാനിച്ചു. അപരിചിതമായ സ്ഥലം ആണെങ്കിലും വളരെ കുറഞ്ഞ സമയം കൊണ്ട് അവൻ അവിടെയൊക്കെ ദിക്കറിയാതെ സഞ്ചരിച്ചു കുറച്ചൊക്കെ വഴികൾ പഠിച്ചു. 

എല്ലാം കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കയാത്രയിൽ അവന്റെ മനസ് നിറയെ അവളുമായുള്ള ഓർമ്മകൾ ആയിരുന്നു. അവൾ ഏത് കോളേജിലാണ്  പഠിക്കാൻ ഉദ്ദേശിക്കുന്നത്, എവിടെയാണ് അവളുടെ വീട്, എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ അവന്റെ മനസ്സിലേക്ക് ഓടി വന്നു. അവളുമായിട്ട് സംസാരിക്കാൻ പോലും ഒരു വഴിയും ഇല്ല, കാരണം അവളുടെ പേരല്ലാതെ മറ്റൊരു വിവരവും അവന്റെ കൈയിൽ ഇല്ല. 

അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ഇൻസ്റ്റാഗ്രാമിൽ പരതി നോക്കി, പക്ഷെ നിരാശ അല്ലാതെ മറ്റൊരു മറുപടി അവനു കിട്ടിയില്ല. അങ്ങനെ അവളുടെ ഓർമ്മകളിൽ അവൻ ആ യാത്ര ആസ്വദിക്കാതെ അവളെ പറ്റി ഓർത്തു മുഴുവൻ സമയവും ചിലവഴിച്ചു.

ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും അവളുടെ ഓർമ്മകൾ അവനെ വേട്ടയാടിക്കൊണ്ടിരുന്നു. 

അങ്ങനെ നാളുകൾ കഴിഞ്ഞ് പോയി കോളേജിൽ പോകേണ്ട സമയം വന്നെത്തി, അവൻ കോളേജിലേക്ക് പോയി അവനു കമ്പ്യൂട്ടർ വളരെ ഇഷ്ടമായത് കൊണ്ട് അവൻ അതുമായി ബന്ധമുള്ള കോഴ്സ് ആണു എടുത്തത്, ആദ്യത്തെ കുറച്ചു നാളുകൾ കുറച്ചു ബുദ്ധിമുട്ടും എന്നാൽ സന്തോഷവും ഉണ്ടായിരുന്നു, എന്നാൽ അത് വളരെ കുറച്ചു നാളുകൾ മാത്രമേ നീണ്ടുനിന്നൊള്ളു, ഉടനെ തന്നെ അവന്റെ മനസിലേക്ക് വീണ്ടും അവളുടെ മുഖം തെളിഞ്ഞു വന്നു, പക്ഷെ ഇപ്പൊ എന്ത് ചെയ്യണമെന്ന് പോലും അവനറിയില്ല, അവൾ എവിടെയാണെന്ന്, ഏതാണ് പഠിക്കുന്നതെന്നോ ഒന്നും അറിയില്ല, വേദിക എന്ന പേർ അല്ലാതെ അവളെ പറ്റിയുള്ള ഒരു വിവരവും ഇല്ല.

നാളുകൾ കടന്ന് പോയി ഒരു അവധി കാലം വരാറായി, ക്ലാസ്സിൽ പോകാൻ താത്പര്യം ഇല്ലാത്തോണ്ട് നുണ പറഞ്ഞു അവൻ വീട്ടിലേക്ക് പോകാൻ തയ്യാറായി, കോളേജ് ഹോസ്റ്റൽ അല്ലാത്തതിനാൽ കോളേജിൽ നിന്ന് സമ്മദം വേണ്ട, അവൻ ഒരുപാട് ലഗ്ഗേജ് ഒന്നും എടുക്കാതെ സിമ്പിൾ ആയിട്ട് റെയിൽവേ സ്റ്റേഷനിൽ എത്തി, എന്നാൽ യാദൃശ്ചികം പോലെ അവളെ വീണ്ടും അവൻ കണ്ടു, 5-ാമത്തെ പ്ലാറ്റഫോമിൽ അവൾ ട്രെയിൻ കാത്തു നിൽക്കുകയാണ്, ഉടനെ തന്നെ അവൻ ടിക്കറ്റ് എടുത്ത് അവളുടെ അരികിൽ ഓടിയെത്തി, പക്ഷെ അവനു അവളോട് മിണ്ടാൻ ഒരു പേടി തോന്നി കാരണം, അവൾ അറിയില്ല തനിക്ക് അവനൊരു ശല്യം ആയി തോന്നുമോ എന്നൊക്കെ ഓർത്തു വീണ്ടും സങ്കടപെട്ട്, എന്തായാലും അവൾക്ക് കാണാവുന്ന പോലെ അവൻ നിന്ന് ഒന്നും മിണ്ടാതെ, കുറച്ചു കഴിഞ്ഞപ്പോൾ അവൻ രണ്ടും കൽപ്പിച്ചു അവളോട് പോയി സംസാരിക്കാൻ തീരുമാനിച്ചു,

 "ഹൈ വേദിക! എന്നെ മനസ്സിലായില്ലേ? ഞാൻ അജിത്ത് നമ്മൾ ഒരു തവണ യാത്രയിൽ വച്ചു പരിചയപ്പെട്ടിട്ടുണ്ട് " ഇത്രേം പറഞ്ഞപ്പോ തന്നെ അവൾക്ക് മനസിലായി, അവളും തിരിച്ചു സംസാരിക്കാൻ തുടങ്ങി, "എന്തൊക്കെയുണ്ട് അജിത്ത്, നിനക്ക് സുഖം ആണോ? നിന്റെ ക്ലാസ്സ്‌ എങ്ങനെ ഉണ്ട്? " എന്നിങ്ങനെ കുറെ നേരം അവർ തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു.

ഒടുവിൽ അവരുടെ തീവണ്ടി എത്തി, അവർ രണ്ട് പേരും അതിലേക്ക് കേറി എന്നിട്ട് സീറ്റിൽ ഇരുന്നു, അങ്ങനെ അവർ തമ്മിൽ ഓരോന്നും പറഞ്ഞു അങ്ങനെ പോയി.

അതിനിടയിൽ അവളെ കണ്ടതിനു ശേഷം സംഭവിച്ച കാര്യങ്ങൾ ഒരു തമാശ പോലെ അവളോട് പങ്കിട്ടു, എന്നാൽ അവൾ അത് കേട്ട് ചിരിക്കാൻ തുടങ്ങി, സത്യത്തിൽ അവനു പേടി ആയിരുന്നു പറയാൻ കാരണം, എങ്ങാനും അവൾ അത് കേട്ട് ദേഷ്യപ്പെട്ടാലോ എന്ന് ഭയന്നു, എന്നാൽ അവൾ ചിരിക്കുന്നത് കണ്ടപ്പോൾ അവനു സന്തോഷമായി.

അവളും തിരിച്ചു പറഞ്ഞു "നീ പറഞ്ഞ പോലെ എനിക്കും ഉണ്ടായിരുന്നു, ഞാൻ നിന്നോട് പറഞ്ഞെന്നല്ലോ അന്ന് എന്റെ ബന്ധുവിന്റെ വീട്ടിൽ പോകുവാണെന്നു, അവിടെ എത്തിയതിനു ശേഷം നിന്റെ മുഖം ആയിരുന്നു എന്റെ മനസ്സിൽ കാരണം ഇത്രേം കൂട്ടായിട്ട്, അതും ഏതോ ഒരു യാത്രയിൽ വച്ചു പെട്ടെന്ന് പരിചയപ്പെട്ടു ഇത്രേം കൂട്ടാകുമെന്നും അതെ പോലെ അത് ഉറക്കമില്ലാത്ത ഓർമ്മകൾ നൽകുമെന്ന് കരുതിയില്ല" അത് കേട്ടപ്പോ അവൻ ഒന്ന് ഞെട്ടി, എന്നാൽ അവൾ പിന്നെ പറഞ്ഞു "എന്ന് കരുതി ഇപ്പൊ അങ്ങനൊന്നും ഇല്ല കേട്ടോ, അതൊക്കെ ആ ഒരു നിമിഷം അങ്ങനെ വന്നു, നീ നിന്റെ കാര്യം പറഞ്ഞപ്പോ ഞാനും പറഞ്ഞെന്നെ ഒള്ളു " ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു നിർത്തി.


Sunday, July 5, 2026

തീവണ്ടി പ്രണയം - 1

തീവണ്ടി പ്രണയം - 1


തന്റെ ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാൻ സഹായിക്കുന്ന തന്റെ ഏറ്റവും ഇഷ്ട വിനോദമായ യാത്ര ചെയ്യാൻ അവൻ തീരുമാനിച്ചു, പക്ഷെ അവൻ പോലും കരുതിയില്ല ആ ഒരു യാത്ര ഇത്രയധികം പ്രിയപ്പെട്ടതാകുമെന്ന്.

തനിച്ചുള്ള യാത്രകളെ അവൻ ഒരുപാട് സ്നേഹിച്ചു, പലപ്പോഴും പലരും സംസാരിക്കും, കൂട്ടാകും പക്ഷെ അതൊന്നും ഒരുപാട് നാൾ നിൽക്കില്ല, വെറും താത്ക്കാല കൂട്ടുകെട്ട് മാത്രം ആണെന്ന് അവൻ വിശ്വസിച്ചു, എന്നാൽ അവൻ ഒരിക്കലും കരുതിയില്ല ഈ ഒരു യാത്ര അവനെ അത്രയേറെ സ്വാധീനിക്കുമെന്ന്.

ഒരു തീവണ്ടി യാത്രയിൽ ആദ്യമായ് അവൻ അവളെ കണ്ടു, ഒരു സാധു പെൺകുട്ടി, അതിമനോഹരമായ മിഴികളും ആ ഒരു ചേറു ചിരിയും കണ്ടാൽ അതിൽ ലയിച്ചു പോകും, റിസർവേഷൻ ആയത് കൊണ്ട് തന്നെ തിരക്ക് ഇല്ലാരുന്നു, ഓരോരുത്തർക്കും അവരുടെ സീറ്റ്‌ മാത്രം, അവൾ എങ്ങോട്ടാ പോകുന്നതെന്ന് അവനറിയില്ല പക്ഷെ തനിച്ചുള്ള യാത്ര ആണെന്ന് മനസിലായി, അവളുടെ പേരെന്താണ്, എവിടെയാണ് സ്ഥലം, എന്ത് ചെയുവാണ് എന്നൊന്നും അവനറിയില്ല, ചോദിക്കണം എന്നുണ്ട് പക്ഷെ അവന്റെ ഉള്ളിലെ താളമിടിപ്പ് ഉയർന്നു കൊണ്ട് ഇരുന്നു.

ഒരുപാട് ദൂരം സഞ്ചരിച്ചു പക്ഷെ ഒന്ന് മിണ്ടാൻ കൂടിയുള്ള അവസരം മാത്രം കിട്ടിയില്ല, അധികമായി ഫോൺ ഉപയോഗിച്ചില്ല, അവൾ സമയം കളയുന്നത് ജനാലയിലൂടെ പുറത്തേക്ക് നോക്കി പ്രകൃതി സൗന്ദര്യം ആണു അവൾ ആസ്വദിക്കുന്നത്, ആ തീവണ്ടി യാത്രയിൽ ഏകദേശം 10-11 മണിക്കൂറോളം ഒരുപാട് മലനിരകളും, മഞ്ഞും, ഒക്കെ നിറഞ്ഞ ഒരു യാത്രയാണ്, ഒരുപാട് തവണ അവൻ പോയതിനാൽ അവനു അതൊക്കെ നല്ല പോലെ അറിയാം. മഴ കൂടെ ഉള്ളതിനാൽ നല്ല കോട മഞ്ഞു കാണാൻ സാധിക്കും, അവൾ ഒരിക്കൽ പോലും അവനെ നോക്കിയില്ല എന്നാൽ അവൻ ഒരിക്കൽ പോലും പ്രകൃതിയെ നോക്കിയില്ല, അവളുടെ മിഴിയിൽ അവൻ ലയിച്ചു ഇരുന്ന് പോയി.

ആരൊക്കെ വന്നെന്നോ ആരൊക്കെ ഇറങ്ങിയെന്നോ, എവിടെ ആയെന്നോ ഒന്നും അവൻ അറിയുന്നതേ ഇല്ലായിരുന്നു, പെട്ടെന്നൊരു ചായ വിൽക്കുന്ന ചേട്ടന്റെ ശബ്ദം കേട്ടു വിളിക്കുന്ന, അവൾ 1 ചായ വാങ്ങി കുടിച്ചുകൊണ്ട് അവനെ നോക്കി, അവൻ നോക്കുന്നത് കണ്ടിട്ട് അവൾ ചോദിച്ചു "ചായ വേണോ", പെട്ടെന്ന് അവൻ ഞെട്ടി ഉണർന്നിട്ട് പറഞ്ഞു "വേണ്ട, ഞാൻ ചായ കുടിക്കില്ല", അങ്ങനെ അവർ പിന്നീട് ഒരുപാട് സംസാരിക്കുകയും കൊണ്ട് വന്ന പലഹാരങ്ങൾ പങ്കിടുകയും ഒക്കെ ചെയ്തു. രണ്ടു പേരുമൊത്തുള്ള യാത്ര മുന്നോട്ട് പൊയ്ക്കോണ്ടേ ഇരുന്നു. അങ്ങനെ ഒടുവിൽ ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോൾ അവർ 2 പേരും ഇറങ്ങി. കുറച്ചു നേരം സംസാരിച്ചു നിന്ന് ശേഷം അവർ യാത്ര പറഞ്ഞു പിരിഞ്ഞു.

സത്യത്തിൽ അവൻ ഒരു വിനോദയാത്ര എന്നതിലുപരി ഒരു നല്ല കോളേജ് കണ്ടെത്താനുള്ള യാത്ര കൂടെ ആയിരുന്നു, കാരണം അവന്റെ 12 കഴിഞ്ഞ് നിൽക്കുന്ന സമയം ആയിരുന്നു അത്, അവൾക്കും നല്ലൊരു കോളേജ് കണ്ടെത്തണം പക്ഷെ അവൾ അവളുടെ കസിൻസിന്റെ വീട്ടിൽ നിൽക്കാൻ ആയിരുന്നു ഈ യാത്ര ചെയ്തത്, അവളും 12 കഴിഞ്ഞ് നിൽക്കുവാണ്. ഇതെല്ലാം പറഞ്ഞു 2 പേരും അവരുടെ കാര്യങ്ങൾ നോക്കി അവരുടെ വഴിക്ക് പോയി.

ആ ഒരു യാത്രയിൽ വച്ചു കണ്ടു ഇനി അവർ തമ്മിൽ കാണില്ല എന്ന് കരുതി എല്ലായിപ്പോഴും ഉള്ള പോലെ അവൻ ആ ഓർമയിൽ മുന്നോട്ട് നീങ്ങി, പക്ഷെ പ്രതീക്ഷിക്കാത്ത സംഭവം ആയിരുന്നു പിന്നീട് നടന്നത്.


Will be coming soon.......





Monday, February 2, 2026

Plan is nothing better than god

In a quite near to the valley of natural beauty world with presence of my most loving and also the non-replaceable one, I got a best view towards her, that's what one of my best ever trip. Afterwards I travelled the same way and also the same mode of transportation, but i can't feel the one I got by travelling with her. The way I loved is not just like a toxic mentality in my side but, I can assure I haven't been much toxic or possesived towards her while she got angry or speaking me about other boy's she met and saw. 
Now I have lost the presence of her permanently but, I assure no one can replace the place in my heart with anyone else...
Maybe the god planned to be in a long distance relationship, but I broke it and travelled towards her frequently, that may be the reason to kept as separated permanent.