തന്റെ ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാൻ സഹായിക്കുന്ന തന്റെ ഏറ്റവും ഇഷ്ട വിനോദമായ യാത്ര ചെയ്യാൻ അവൻ തീരുമാനിച്ചു, പക്ഷെ അവൻ പോലും കരുതിയില്ല ആ ഒരു യാത്ര ഇത്രയധികം പ്രിയപ്പെട്ടതാകുമെന്ന്.
തനിച്ചുള്ള യാത്രകളെ അവൻ ഒരുപാട് സ്നേഹിച്ചു, പലപ്പോഴും പലരും സംസാരിക്കും, കൂട്ടാകും പക്ഷെ അതൊന്നും ഒരുപാട് നാൾ നിൽക്കില്ല, വെറും താത്ക്കാല കൂട്ടുകെട്ട് മാത്രം ആണെന്ന് അവൻ വിശ്വസിച്ചു, എന്നാൽ അവൻ ഒരിക്കലും കരുതിയില്ല ഈ ഒരു യാത്ര അവനെ അത്രയേറെ സ്വാധീനിക്കുമെന്ന്.
ഒരു തീവണ്ടി യാത്രയിൽ ആദ്യമായ് അവൻ അവളെ കണ്ടു, ഒരു സാധു പെൺകുട്ടി, അതിമനോഹരമായ മിഴികളും ആ ഒരു ചേറു ചിരിയും കണ്ടാൽ അതിൽ ലയിച്ചു പോകും, റിസർവേഷൻ ആയത് കൊണ്ട് തന്നെ തിരക്ക് ഇല്ലാരുന്നു, ഓരോരുത്തർക്കും അവരുടെ സീറ്റ് മാത്രം, അവൾ എങ്ങോട്ടാ പോകുന്നതെന്ന് അവനറിയില്ല പക്ഷെ തനിച്ചുള്ള യാത്ര ആണെന്ന് മനസിലായി, അവളുടെ പേരെന്താണ്, എവിടെയാണ് സ്ഥലം, എന്ത് ചെയുവാണ് എന്നൊന്നും അവനറിയില്ല, ചോദിക്കണം എന്നുണ്ട് പക്ഷെ അവന്റെ ഉള്ളിലെ താളമിടിപ്പ് ഉയർന്നു കൊണ്ട് ഇരുന്നു.
ഒരുപാട് ദൂരം സഞ്ചരിച്ചു പക്ഷെ ഒന്ന് മിണ്ടാൻ കൂടിയുള്ള അവസരം മാത്രം കിട്ടിയില്ല, അധികമായി ഫോൺ ഉപയോഗിച്ചില്ല, അവൾ സമയം കളയുന്നത് ജനാലയിലൂടെ പുറത്തേക്ക് നോക്കി പ്രകൃതി സൗന്ദര്യം ആണു അവൾ ആസ്വദിക്കുന്നത്, ആ തീവണ്ടി യാത്രയിൽ ഏകദേശം 10-11 മണിക്കൂറോളം ഒരുപാട് മലനിരകളും, മഞ്ഞും, ഒക്കെ നിറഞ്ഞ ഒരു യാത്രയാണ്, ഒരുപാട് തവണ അവൻ പോയതിനാൽ അവനു അതൊക്കെ നല്ല പോലെ അറിയാം. മഴ കൂടെ ഉള്ളതിനാൽ നല്ല കോട മഞ്ഞു കാണാൻ സാധിക്കും, അവൾ ഒരിക്കൽ പോലും അവനെ നോക്കിയില്ല എന്നാൽ അവൻ ഒരിക്കൽ പോലും പ്രകൃതിയെ നോക്കിയില്ല, അവളുടെ മിഴിയിൽ അവൻ ലയിച്ചു ഇരുന്ന് പോയി.
ആരൊക്കെ വന്നെന്നോ ആരൊക്കെ ഇറങ്ങിയെന്നോ, എവിടെ ആയെന്നോ ഒന്നും അവൻ അറിയുന്നതേ ഇല്ലായിരുന്നു, പെട്ടെന്നൊരു ചായ വിൽക്കുന്ന ചേട്ടന്റെ ശബ്ദം കേട്ടു വിളിക്കുന്ന, അവൾ 1 ചായ വാങ്ങി കുടിച്ചുകൊണ്ട് അവനെ നോക്കി, അവൻ നോക്കുന്നത് കണ്ടിട്ട് അവൾ ചോദിച്ചു "ചായ വേണോ", പെട്ടെന്ന് അവൻ ഞെട്ടി ഉണർന്നിട്ട് പറഞ്ഞു "വേണ്ട, ഞാൻ ചായ കുടിക്കില്ല", അങ്ങനെ അവർ പിന്നീട് ഒരുപാട് സംസാരിക്കുകയും കൊണ്ട് വന്ന പലഹാരങ്ങൾ പങ്കിടുകയും ഒക്കെ ചെയ്തു. രണ്ടു പേരുമൊത്തുള്ള യാത്ര മുന്നോട്ട് പൊയ്ക്കോണ്ടേ ഇരുന്നു. അങ്ങനെ ഒടുവിൽ ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോൾ അവർ 2 പേരും ഇറങ്ങി. കുറച്ചു നേരം സംസാരിച്ചു നിന്ന് ശേഷം അവർ യാത്ര പറഞ്ഞു പിരിഞ്ഞു.
സത്യത്തിൽ അവൻ ഒരു വിനോദയാത്ര എന്നതിലുപരി ഒരു നല്ല കോളേജ് കണ്ടെത്താനുള്ള യാത്ര കൂടെ ആയിരുന്നു, കാരണം അവന്റെ 12 കഴിഞ്ഞ് നിൽക്കുന്ന സമയം ആയിരുന്നു അത്, അവൾക്കും നല്ലൊരു കോളേജ് കണ്ടെത്തണം പക്ഷെ അവൾ അവളുടെ കസിൻസിന്റെ വീട്ടിൽ നിൽക്കാൻ ആയിരുന്നു ഈ യാത്ര ചെയ്തത്, അവളും 12 കഴിഞ്ഞ് നിൽക്കുവാണ്. ഇതെല്ലാം പറഞ്ഞു 2 പേരും അവരുടെ കാര്യങ്ങൾ നോക്കി അവരുടെ വഴിക്ക് പോയി.
ആ ഒരു യാത്രയിൽ വച്ചു കണ്ടു ഇനി അവർ തമ്മിൽ കാണില്ല എന്ന് കരുതി എല്ലായിപ്പോഴും ഉള്ള പോലെ അവൻ ആ ഓർമയിൽ മുന്നോട്ട് നീങ്ങി, പക്ഷെ പ്രതീക്ഷിക്കാത്ത സംഭവം ആയിരുന്നു പിന്നീട് നടന്നത്.
Will be coming soon.......
