Anuzz global: 2024

Monday, December 9, 2024

പുഴുവിനെ പ്രണയിച്ച കുഞ്ഞി കിളി

 അരികിൽ നിന്നകലാനായ് വന്ന അരുമ കിളിയോട്,

ഒരിക്കൽ പോലും അകലാനായി ആരെയും അരികിൽ ചേർക്കരുത്,

അരികിൽ നിന്ന് നീ പോയാലും അകലാൻ സാധിക്കാതെ എന്നും ഒപ്പമുണ്ടായേക്കാം.

അരുമക്കിളി അറിയാത്ത പാഠങ്ങൾ, പറഞ്ഞു പഠിപ്പിക്കുക, അറിയുന്ന പാഠങ്ങൾ പ്രാബല്യത്തിൽ വരുത്തി കാണിക്കുക.

കിളി ഒരുന്നാൽ പറന്നു പോകും, പക്ഷെ അത്രേം നാൾ കൂടെയുണ്ടായിരുന്ന പുഴു എന്നും അവിടെയൊക്കെ തന്നെ ഉണ്ടാകും.

ചിറകടിച്ചു കിളി പറക്കുമ്പോൾ, മനം നൊന്ത് പുഴു ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കും.

ചിരകറ്റ് പോയ കുഞ്ഞിക്കിളിക്ക്, താങ്ങയും തണലായും, കൂടെ ഉണ്ടായിരുന്ന കുഞ്ഞി പുഴുവിനെ പൂർണമായിട്ട് മനസിലാക്കാൻ സാധിച്ചിരുന്നില്ല.

കാലം സഞ്ചരിക്കെ, ചിറക്കറ്റ് പോയ കുഞ്ഞി കുളിക്ക് പുതിയ ചിറക് മുളച്ചു, ശേഷം ഉയരങ്ങളിലേക്ക് പറന്നുയർന്നു. മോഹങ്ങൾ സമ്മാനിച്ച കിളി പിന്നീട് മണ്ണിലേക്ക് തിരിഞ്ഞില്ല.

തിരികെ വരുമെന്ന ഓർമയിൽ മുഴുകി കുഞ്ഞി പുഴു വെന്തു നീറുന്നു.



Wednesday, November 27, 2024

അകലാതെ അകലുന്ന നേരം

 അകന്നിട്ടും പൂർണതയിൽ എത്തുവാൻ എന്തൊക്കെ ചെയ്താൽ സാധിക്കുമെന്ന് എനിക്ക് അറിയില്ല പക്ഷെ ഓരോ നിമിഷവും ഓർമ്മകൾ എന്നെ വല്ലാണ്ട് വേട്ടയാടുന്നു, ഇത്ര മാത്രം അകലം തമ്മിൽ ആയോ എന്ന് പോലും തോന്നിപോകുന്നു. അത്രയേറെ വേദനകൾ ഉള്ളിൽ ഒതുക്കി ഒന്ന് വിങ്ങി കരയാൻ പോലും സാധിക്കാതെ ജീവിക്കുകയാണ്.

വേദനകൾ എല്ലാവർക്കും ഉണ്ടാകും എന്നെ പോലെ ആരോടും തുറന്ന് പറയാൻ സാധിക്കാത്ത വേദനകൾ ആക്കിയെടുക്കരുത് കാരണം അത് ഒരിക്കലും ശെരിയാകില്ല. എന്തുണ്ടെലും തുറന്ന് പറയുക, എനിക്ക് തുറന്ന് സംസാരിക്കണം എന്നുണ്ട് പക്ഷെ എനിക്ക് അറിയില്ല ആരോട് പറയണം എന്ന്, ആർക്കൊക്കെ ഞാൻ പറയുന്നത് മനസിലാകും എന്നുകൂടെ എനിക്ക് അറിയില്ല.

മറന്നു എന്ന് പുറമെ അഭിനയിച്ചാലും ഉള്ളിന്റെ ഉള്ളിൽ വരെ പോകേണ്ട എന്നെ ഒന്ന് മനസിലാക്കിയാൽ മതി എന്തുമാത്രം മാറ്റങ്ങൾ എന്നിൽ ഉണ്ടായെന്നു അറിയാൻ. തിരക്കാവാം പക്ഷെ ഇത്രയും തിരക്ക് മനുഷ്യർക്ക് വരില്ലല്ലോ, കാരണം ഒരു സമയത്ത് എല്ലാ തിരക്കുകളും ഒഴിച്ച് വച്ചു നിരന്തരമായിട്ട് സംസാരിക്കുമ്പോൾ എല്ലാത്തിലും വലിയ തിരക്കുകൾ ഒന്നും ഉണ്ടാകില്ലല്ലോ, അഥവാ ഉണ്ടെങ്കിൽ തന്നെ ഒരു മെസ്സേജ് പോലും അയക്കാൻ സാധിക്കാത്ത തിരക്ക് ഉണ്ടാകില്ല. എന്നിട്ടും ഒന്നും ചെയ്യാത്തത് വേണ്ട എന്നുള്ളതുകൊണ്ടല്ലേ. ശെരിയാ ഞാൻ മാറി, പക്ഷെ നീ മാറിയത് ആരും അറിയരുത്. കാരണം ഞാൻ മിണ്ടാത്തോണ്ടല്ലേ നീയും മിണ്ടാത്തെ, ഞാൻ വിളിക്കാത്തൊണ്ടല്ലേ നീയും വിളിക്കാതെ, ഞാൻ മെസ്സേജ് ഇടത്തോണ്ടല്ലേ നീയും മെസ്സേജ് ഇടാതെ നിൽക്കുന്നത്. അകലണം എന്നുണ്ടേൽ ഒരു വാക്ക് പറഞ്ഞൂടെ, എല്ലാം പഴയ പോലെ ആകണം എന്ന് പറഞ്ഞിട്ട് ഒന്നും മാറ്റാതെ വക്കുന്നത് എന്തിനാ എന്നുള്ള ചോദ്യത്തിന് ഉത്തരം തന്നുകൂടെ നിനക്ക്.

Saturday, November 2, 2024

ഹൃദയ-രക്ത ബന്ധം

 ഒരു വ്യക്തിയിലൂടെ പരിചയപെട്ട അവരുടെ കൂട്ടുകാർ പിന്നീട് നമ്മുടെയും കൂട്ടുകാർ ആകുമ്പോൾ കരുതിയിരിക്കില്ല, എന്നേലും ഒരിക്കൽ നമ്മളെ വിട്ട് ആദ്യം പരിചയ പെട്ട വ്യക്തി പോയാൽ പിന്നീട് ഉണ്ടാകുന്ന കൂട്ടുകാർ വിട്ടുപോകുമെന്ന്.

ഉദാഹരണം: ഹൃദയത്തിൽ നിന്ന് ഉള്ളതുകൊണ്ടല്ലേ രക്തം ഉണ്ടാകുന്നത്, എന്നാൽ ഒരിക്കൽ അതെ ഹൃദയം പോകുമ്പോൾ ഒപ്പമുള്ള രക്തവും പോകണ്ടേ അതല്ലേ അതിന്റെ ഒരു ശെരി. എന്താ അങ്ങനെ തന്നെ അല്ലെ വേണ്ടത്.

ഹൃദയം നമ്മെ വിട്ട് പോകുമ്പോൾ ഒപ്പമുള്ള രക്തവും കൊണ്ട് പോകണ്ടേ അല്ലെങ്കിലും അത് സ്വയം ഇല്ലാണ്ടാകും, കുറച്ചു കഴിഞ്ഞ് തനിയെ മാഞ്ഞുപോകും.

Sunday, October 27, 2024

നഷ്ടം

 ചില സങ്കടങ്ങൾ നമ്മൾ കാണുമ്പോൾ അവരെ സമാധാനിപ്പിക്കും, അതെ പോലെ അവർ നമ്മളെയും. എന്നാൽ അവർക്ക് വന്നത് പോലെ നമ്മൾക്കും വന്നാൽ അത്മു നമ്മൾ മുൻപേ പ്രതീക്ഷിച്ചതായിരുന്നേൽ നമ്മുക്ക് ആരുടെയെങ്കിലും ആശ്വാസം വേണോ? 


ഒന്നിലും യാതൊരു ഉറപ്പും നൽകരുത് കാരണം അതെല്ലാം നഷ്ടമാകും എന്നുള്ളത് മുൻകൂട്ടി നമ്മൾ മനസിലാക്കണം. ജീവിതം അങ്ങനെയേ മുൻപോട്ട് കൊണ്ട് പോകാൻ സാധിക്കു, അല്ലാണ്ട് പോയതിനു പിന്നാലെ വീണ്ടും പോയി ഉള്ള ജീവിതം കളയുന്നതിൽ കാര്യമില്ല.

Wednesday, September 25, 2024

സാന്നിധ്യം

 ചിലരുടെ സാന്നിധ്യം നമ്മളെ വല്ലാണ്ട് ആഴ്‌നിറക്കും, എന്നാൽ അത് ആരോട് പറയണം എന്ന് പോലും അറിയില്ല.

പെണ്ണുങ്ങളിൽ ആർത്തവം ഉണ്ടാകുമ്പോൾ അവരിൽ വരുന്ന ചില മാറ്റങ്ങൾ പോലെയാകും. പലപ്പോഴും വ്യക്തികളുടെ സാന്നിധ്യം ഉണ്ടാകുമ്പോൾ നമ്മളിലും വരിക.

                              @__anubhavangal_kavithalal__

Tuesday, September 24, 2024

വേദവാക്കുകൾ പഴവെക്കാകുന്ന നിമിഷം

ഞാനെന്ന വ്യക്തിയാല്ലാണ്ടൊരു വ്യക്‌തിവന്നു ചൊല്ലിയാൽ വേദവാക്യമാകുന്നുണ്ടേൽ എന്തിനുവേണം എൻ സമയമാകുന്ന നിമിഷങ്ങളിൽ ഞാൻ അരികിൽ എത്തിയിട്ടും വകവെയ്ക്കാതെ അകറ്റിയത്. എന്നിട്ടെല്ലാം മറന്ന് ഓടിയെത്തുമ്പോൾ എന്തിനു എന്നെ അടുപ്പിച്ചില്ല. സ്വന്തമെന്നുള്ളതുകൊണ്ട് തന്നെയല്ലേ ഒരു നിമിഷ വേളയിൽ ഓടിയെത്തുന്നത്. അടുത്ത് കിട്ടുന്ന നേരങ്ങളിൽ അകലത്തെ അടുക്കുന്നത്. ഒരു ദിന സമയം മുഴുവൻ നിക്കാൻ സാധിക്കില്ലേലും അടുത്തുള്ളപ്പോൾ ഉണ്ടാകുന്ന നിമിഷങ്ങൾ എങ്കിലും സന്തോഷമായി കണ്ടൂടെ. വേദനകൾ ഒരാൾക്ക് വേണ്ടിയാണേൽ മറ്റുള്ളോർ മനുഷ്യരാശികൾ അല്ലാണ്ട് വന്നേക്കും.

അടുത്തുണ്ടായിരുന്ന നിമിഷങ്ങളിൽ 'മടിയെന്ന' വാക്യം ചൊല്ലി നിന്നവർ, നാം അകന്നു അരികിൽ ഉണ്ടായിരുന്ന വ്യക്തി ചൊല്ലുമ്പോൾ അത് വേദവാക്യമാകുന്നത് എന്തിനെന്ന പോലും വ്യക്തമാകുന്നില്ല.
                                __anubhavangal_kavithakal__

Monday, August 5, 2024

ജനന പാഠങ്ങൾ (PART 1)

 തെക്കൻ കേരളത്തിലെ, കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽ അനിതയുടെയും അനിലിന്റെയും 2-ആമത്തെ മകനായി ആയിരുന്നു അനുജിത്ത് ജനിച്ചത്. കൊച്ചിലെ മുതലേ നഴ്സറിയിൽ പോകാൻ ഉന്മേഷം ആയിരുന്നേലും അതിന്റെ പടികൾ ചവിട്ടാറില്ലായിരുന്നു, അതുകൊണ്ട് തന്നെ അതിനു മുന്നിൽ എത്തിയാൽ കൊണ്ട് ആക്കുന്ന ആൾ എടുത്ത് പടികയറ്റാതെ ക്ലാസ്സ്‌ മുറിയിൽ ഇരുത്തുമായിരുന്നു.

സമ പ്രായക്കാരായ അനുജിത്തും മഞ്ജിമയും ഒന്നിച്ചു ആയിരുന്നു നഴ്സറിയിലിൽ പോകുന്നത്, ഒപ്പം വീട്ടുകാരും. കാടുപോലെയുള്ള കുറ്റി ചെടികൾ താണ്ടി കല്ലും മണ്ണും ചവിട്ടി ആയിരുന്നു ഇരുവരും പോകുന്നത്. പഠനത്തിൽ ഒരുപാട് പിന്നിലോ, മുന്നിലോ അല്ലാത്ത വിധം ആയിരുന്നു അവന്റെ പഠനം.

നഴ്സറി പഠനത്തിന് ശേഷം വീട്ടുകാർ ഒരു CBSE സ്കൂളിൽ ചേർത്ത്. തുടരെ ആദ്യമൊക്കെ സ്കൂൾ ബസ് മാർഗവും പിന്നീട് അങ്ങോട്ട് വീട്ടിലെ വാഹനത്തിലും ശേഷം വീട്ടുകാർ വാങ്ങി തന്ന സൈകിളിലും ആയിരുന്നു പോക്ക്-വരവ്.

റോഡിൽ നിന്ന് 200 മീറ്ററോളം ഉള്ളിലോട്ടു ഉള്ള വീട് ആയതിനാൽ അവിടെ നിന്നും നടന്ന് റോഡിൽ എത്തിയതിനു ശേഷം വേണം സ്കൂൾ ബസിൽ പോകാൻ. അങ്ങനെ റോഡിലേക്ക് പോകുന്ന വഴി തന്നെ ആയിരുന്നു അച്ഛന്റെ അനിയനായ സുനിലിന്റെ വീട്. അതിനു മുന്നിൽ എത്തുമ്പോൾ കാണുന്നത് കൊച്ചച്ചന്റെ ഇരട്ടമക്കൾ ജനാല വഴി പുറത്തേക്ക് നോക്കി നിൽക്കുന്നതാണ്. 

സ്വന്തം വാഹനത്തിൽ പോകുമ്പോൾ പിന്നെ സമയം കുറച്ചു താമസിച്ചാലും വലിയ കുഴപ്പമില്ല, കാരണം ബസ് വരുന്ന സമയം കഴിഞ്ഞാൽ ബുദ്ധി പോകും പക്ഷെ കാറിൽ ആണെങ്കിൽ സ്കൂളിൽ മണിമുഴങ്ങുന്നതിനു മുൻപ് എത്തിയാൽ മതി. വായിക്കാതെ സ്കൂളിലേക്കുള്ള പോക്ക്-വരവ് സൈക്കിളിൽ ആക്കി. ഒരുപാട് വഴക്കുകൾ ഇട്ട് സ്കൂൾ വിടുമ്പോഴും ക്ലാസ്സിലും വഴക്കിട്ടു അടിയുണ്ടാക്കി പ്രിൻസിപ്പാലിന്റെ റൂമിലും പോയി ഒക്കെ വർഷങ്ങൾ കടന്ന് പോയി. ഒരുപാട് നല്ല കൂട്ടുകാരെ കിട്ടി അതിനിടക്ക് തന്നെ അതിൽ ചിലരാണ് ആൽബിൻ,സജിൻ, ആദിത്യൻ, കാശി, അഭിനന്ദ്, നന്ദു, ആൻ, മരിസ, അക്ഷര, അർച്ചന. ഇവരൊക്കെ  ആയിരുന്നു ഉണ്ടായതിൽ ഏറ്റവും അടുത്തുണ്ടായിരുന്നവർ. അതിൽ നിന്നും എല്ലാത്തിനും ഒപ്പമുണ്ടായവർ ആൽബിൻ, സജിൻ, ആദിത്യൻ, നെബിൻ.

അങ്ങനെ എല്ലാരും ഒന്നിച്ചു 7-ആം ക്ലാസ്സിലേക്ക് കടന്നു, അക്കാഡമിക് വർഷം പകുതി ആകാറായപ്പോൾ ഒരു പുതിയ വിദ്യാർത്ഥിനി വരുന്നുവെന്ന വാർത്ത വന്നു. പേരും വിവരവും അധികമായിട്ട് ഒന്നും അറിഞ്ഞിരുന്നില്ല.

        WILL BE CONTINUED.........

                                               ~AG LIFE STORY

                             

Tuesday, July 30, 2024

🥺

 എല്ലാം തുറന്ന് പറയണമെന്നുണ്ട് പക്ഷെ ഒരു ഫോണിലൂടെ പറയാൻ എനിക്ക് കഴിയുന്നില്ല. നിന്നോട് നേരിട്ട് വന്നു പറയണം.നിന്നെ എനിക്ക് വേണം.നിന്റെ സങ്കടം കഴിഞ്ഞിട്ട് വിളിക്കണേ.നിനക്കായ്‌ ഞാൻ കാത്തിരിക്കും.എപ്പോഴാണ് എന്നൊന്നും അറിയില്ല.പക്ഷെ എനിക്ക് നിന്നോട് സംസാരിക്കണം.എന്റെ മനസ് തുറന്ന്.എന്താണ് ഇപ്പൊ ഇങ്ങനൊക്കെ ഉള്ള എന്റെ പെരുമാറ്റം എന്നെല്ലാം പറയണം.നിന്റെ ഒരു ഫോൺ വിളിക്കായി ഞാൻ കാതോര്തിരിക്കുകയാണ്.വിളിക്കാതെ പോകരുത്..വിളിക്കുമ്പോൾ മറ്റെല്ലാത്തിൽ നിന്നും കുറച്ചു നേരം പ്രേശ്നങ്ങൾ കേൾക്കാനായിട്ട് കാത്തോർക്കുക.എന്നെ സമദനിപ്പിക്കാനും ഈ പ്രേശ്നങ്ങൾ പരിഹരിക്കനും നിനക്ക് സാധിക്കു..ഞാൻ കാത്തിരിക്കും.

                                                      എന്ന് സ്വന്തം...., 

വൈകിയെത്തിയ സന്തോഷം

 ചിലർ നമ്മുടെ ജീവിതത്തിലേക്ക് കടന്ന് വരാൻ ഒരുപാട് താമസിക്കും, പക്ഷെ എത്ര വൈകി വന്നാലും പിന്നീട് ഒരിക്കലും വിട്ടു പോകാൻ കഴിയാത്ത വിധത്തിലുള്ള ബന്ധം തമ്മിൽ ഉണ്ടാക്കി എടുക്കാൻ സാധിച്ചാൽ അത് എത്രയോ നല്ല കാര്യം ആണ്. നമ്മളെ സ്നേഹിക്കാനും നമ്മളെ മനസിലാക്കാനും എന്തും ഏതും പറയാനും ഒരാൾ കൂടെ ഉള്ളത് എത്രയോ നല്ല കാര്യമാണ്.

Thursday, July 18, 2024

നിരാശ തേടിയെത്തുന്നത്

 ഒരുപാട് വേണമെന്ന് ആഗ്രഹിച്ചു കഴിയുമ്പോൾ ഒരു നാൾ അത് നമ്മുടെ മുൻപിൽ വന്നു നിന്നിട്ടുപോലും നമുക്ക് അധികം അവരോട് ഒന്നും മിണ്ടാനോ ഒന്നിനുമുള്ള അവസരം ഇല്ലാതെ ആകുമ്പോൾ നമ്മളിൽ ഉണ്ടാകുന്ന ഒരുതരം ദേഷ്യവും അതേപോലെ മറ്റാരും കാണാതെ കരയുമ്പോൾ അത് മനസിലാക്കാൻ പറ്റുന്ന വ്യക്തി നമ്മെ പാടെ അവഗണിക്കുമ്പോൾ, നമ്മൾ ചവിട്ടി നിൽക്കുന്ന ഭൂമി പിളർന്നു രണ്ടായിട്ട് താഴോട്ടു പോയിരുന്നേൽ എന്ന് ആലോചിച്ചു പോകും. 

നമ്മുടെ ജീവന്റെ പാതി ആയ വ്യക്തിയെ കണ്ടിട്ടും അവരെ കൂടെ കൊണ്ട് നടക്കാൻ സാധിക്കാതെ കൂട്ടുകാരോടൊപ്പം അവർ സന്തോഷം കാട്ടുന്നതും, അതോടൊപ്പം അതെല്ലാം നമ്മുടെ മുന്നിൽ തന്നെ നിന്ന് ചെയുമ്പോൾ എന്ത് വേണം എന്ന് പോലും അറിയാതെയുള്ള ഒരു അവസ്ഥാ നമ്മളെ വല്ലാണ്ട് വേദനിപ്പിക്കും. എല്ലാം അറിഞ്ഞിട്ടും നമ്മളോട് ഇത്തരം പ്രവർത്തികൾ ചെയുമ്പോൾ അറിയാതെ നിറഞ്ഞൊഴുകുന്ന കണ്ണീർ തുടച് മാറ്റാൻ പോലും അവർ നിൽക്കുന്നില്ലെങ്കിൽ പിന്നെ നമ്മൾ എന്ത് ചെയ്യും. തനിച്ചാകുമ്പോൾ സ്വന്തം തിരക്കുകൾ പോലും മറന്ന് പെരുമാറുന്ന നമ്മൾ. എല്ലാരും കൂടെ ഉണ്ടേലും തനിച്ചു ആയിപോയി എന്നുള്ളപ്പോൾ നമ്മളെ ആശ്വസിപ്പിക്കേണ്ടതിനു പകരം തൊട്ടടുത്തു നിന്ന് നമ്മളെ അവഗണിക്കുമ്പോൾ പോലും നമുക്ക് തിരിച്ചു അവരോട് ഒന്നും ചെയ്യാൻ സാധിക്കില്ല കാരണം അത് നമ്മുടെ ജീവൻ ആണ്, നമ്മുടെ എല്ലാം എല്ലാമാണ്. ഒരിക്കലും ഒന്നിനും വേണ്ടി അവളെ വേദനിപ്പിക്കാൻ എനിക്ക് സാധിക്കില്ല. കൂടെ കൂടെ ഉണ്ടാകുന്ന അടിയുടെ കാര്യം കളഞ്ഞാൽ കരയിപ്പിക്കാരോ വിഷമിപ്പിക്കാറോ ഇല്ല. എന്നതാണ് സത്യം, എന്നാലും എത്രയൊക്കെ വേദനിപ്പിച്ചാലും അതെല്ലാം വെറും കുറച്ചു നിമിഷം കൊണ്ട് ഇല്ലാണ്ടായി പോകുകയും ചെയ്യും.

അടുത്ത് കിട്ടിയിട്ടും എന്താണ് ഞാൻ അങ്ങനെയൊക്കെ പെരുമാറിയത് എന്ന് പോലും ഒന്ന് ചോദിക്കാതെ എന്റെ മുന്നിൽ നിന്ന് തന്നെ ഞാൻ കാരണം പരിചയ പെട്ട കൂട്ടുകാരോട് നീ ഒരുപാട് അടുത്ത് പെരുമാറി നടക്കുന്നതും എന്നെ നീ അവഗണിക്കുന്നതും എന്തുമാത്രം എനിക്ക് വേദന ഉണ്ടാക്കും എന്ന് ഒരു നിമിഷമെങ്കിലും നീ ആലോചിച്ചിരുന്നോ, അങ്ങനെ ആലോചിച്ചിരുന്നേൽ ഒരിക്കലും നീ ഇതേ പോലെ എന്നോട് കാണിക്കില്ലായിരുന്നു. എന്നിട്ടും ഓരോ തവണ നിന്നോട് അടുത്ത് വന്നപ്പോഴൊക്കെ എന്നെ നീ അകറ്റി നിർത്തി, എന്നാൽ ഞാൻ നിന്നത് പോലെ അവർ വന്നു നിന്നപ്പോൾ നീ മിണ്ടിയില്ല അകറ്റിയില്ല, ഇതൊക്കെയാണ് എന്നെ വല്ലാണ്ട് അന്ന് തളർത്തിയത്. എന്നിട്ട് അത് പോലും മനസിലാക്കാതെ എല്ലാ തെറ്റുകളും നീ എന്നിൽ അടിച്ചേൽപ്പിച്ചു. ഞാൻ ഇല്ലാതെ ഒരുപാട് ഫോട്ടോസ് നിങ്ങളൊക്കെ ചേർന്ന് എടുത്തു എന്നിട്ടും എന്നെ അതിൽ ഉൾപെടുത്തിയില്ല, ഒന്ന് അന്വേഷിച്ചില്ല ഞാൻ എന്നാ വ്യക്തി എന്തിയെ എന്ന് പോലും നീ തിരക്കിയില്ല, അങ്ങനെ തിരക്കിയിരുന്നേൽ ഒരു നല്ല പടം എങ്കിലും കിട്ടിയാനെ, അതിനു പോലും നിന്നിൽ നിന്ന് ഒരു ക്ഷണം ഉണ്ടായില്ല. ഇത്രയും ആയിട്ടും നീ പറയുന്നത് എല്ലാം എന്റെ അഹങ്കാരം കാരണം. ഞാൻ ആണ് ഇതെല്ലാത്തിനും കുഴപ്പം എന്ന് അല്ലെ.


NB: പക്ഷെ എത്രയൊക്കെ വഴക്കിട്ടാലും അകന്നിരുന്നാലും എല്ലാത്തിനുമുപരി നീ എന്റെ ജീവിതത്തിൽ ഉണ്ട് ഒരുതരി സ്നേഹം കുറയാതെ. ഇതെല്ലാം ചെറിയ ചെറിയ വഴക്കിടാലുകൾ മാത്രം.

Monday, June 24, 2024

ഏകാന്ത മൂടത

 ഏകാന്ത മൂടത, നല്ല തലക്കെട്ട് അല്ലെ. പക്ഷെ ഇതിനുപുറകിൽ ഒളിഞ്ഞിരിക്കുന്ന ഒരു വലിയ കാര്യം ഉണ്ട് അതെന്താണെന്ന് അറിയണമെങ്കിൽ ചുവടെ നൽകിയത് വായിക്കുക.


ഒരു സൗഹൃദം നിലനിൽക്കാൻ എന്നും വിളിക്കണം എന്നില്ല, കാരണം എല്ലാർക്കും അവരുടെ തന്നെ തിരക്കുകൾ ഉണ്ടാകും അത് നമ്മൾക്കു മനസിലാകും പക്ഷെ, നമ്മളെ വിളിക്കാതെ മറ്റുള്ളോരെ വിളിക്കുന്നതിൽ കുഴപ്പമില്ല പക്ഷെ, ഒരിക്കലും ഒന്ന് വിളിക്കാനോ, തിരക്കാനോ, എന്നൊന്നും തിരക്കാൻ വയ്യ എന്നുണ്ടെങ്കിൽ അതിനർത്ഥം നമ്മളെ അവർ അവഗണിക്കുന്ന് എന്നാണ്. ഒന്നിച്ചുണ്ടായിരുന്ന ഒരുപാട് നിമിഷങ്ങൾ മനസിലൂടെ കടന്ന് പോകുമ്പോൾ നിന്നെയും ഓർത്തു നമ്മുടെ സൗഹൃദം ഓർത്തു ഒരുപാട് സങ്കടം വരുന്നു. നമ്മുടെ ജീവിതം എന്നത് അങ്ങനെ ആണെന്ന് എനിക്ക് മനസിലായി. പക്ഷെ എന്നെ കൊണ്ട് താങ്ങാൻ സാധിക്കുന്നില്ല ഇതൊന്നും. ഒരു കാളിൽ തന്നെ അവരും വന്നു ഒരുപാട് കാര്യങ്ങൾ തുറന്ന് പറഞ്ഞു ഒരുപാട് സമയം ചിലവിടുമ്പോൾ നമുക്ക് മനസിലാക്കുമല്ലോ നമ്മളുടെ സ്ഥാനം അവരുടെ മനസിൽ എത്രയും ഉണ്ടെന്നുള്ളത്. നാട്ടിൽ വന്നിട്ട് എത്ര ദിവസം ആയെന്നതിൽ അല്ല എത്ര പേർ നമുക്ക് വേണ്ടി വന്നു എണ്ണത്തിലാണ് കാര്യം. എന്നെക്കാൾ ഒരുപാട് പ്രിയം മറ്റുള്ളോർക്ക് കൊടുക്കുന്നതിൽ എനിക്ക് കുഴപ്പമില്ല എന്നാൽ നമ്മളെ പാടെ അവഗണിക്കുമ്പോൾ നീ എന്നാ വ്യക്തി ജീവിതത്തിൽ നിന്ന് അകലുന്ന പോലെ എനിക്ക് തോന്നാറുണ്ട്. കയെത്തുന്ന ദൂരം ആണെങ്കിലും വീട്ടിൽ വരുകയോ എന്തെങ്കിലും അടിയുണ്ടാകുകയോ ഒന്നും സ്വമേതയാ ചെയ്തിട്ടില്ല. എന്നാൽ മറ്റുള്ളോർ വന്നാൽ സ്ഥിരം അവർ എവിടെയെല്ലാം പോയാലും ചോദിച്ചു മനസിലാക്കി അവരോടൊപ്പം ഓടിയെത്തും. അവിടയും അവഗണന തന്നെ. അതുകൊണ്ട് തന്നെ അവർ സംസാരിക്കുന്ന കാളിൽ പലപ്പോഴും ഒന്ന് തിരക്കിയതിനു ശേഷം ഞാൻ സ്വമേതയാ ഫോൺ വച്ചുപോകും.

സൂര്യനെ വളവച്ചു ഭൂമി ചാറ്റുമ്പോൾ, ഇരുട്ടും വെളിച്ചവും വരും. എന്നാൽ എത്രയൊക്കെ ചുറ്റിയാലും ചില സ്ഥലങ്ങളിൽ ഇരുട്ട് വരില്ല അതേപോലെ ചില സ്ഥലങ്ങളിൽ വെളിച്ചം വരില്ല. അതുപോലെയാണ് ജീവിതവും ചിലർ ജീവിതത്തിലേക്ക് ഒരുപാട് പ്രകാശം പരത്തും എന്നാൽ കുറച്ചു നാൾ കഴിഞ്ഞാൽ ഇരുട്ടായി മാറും. എന്നിട്ട് ചില നേരങ്ങളിൽ വെളിച്ചം നൽകും, ചിലത് ആദ്യം ചെറിയ വെളിച്ചം നൽകും പിന്നീട് അത് ജ്വലിച്ചു നിൽക്കും. മായാതെ, അണയാതെ, എന്നെന്നും. ചിലത് ഇരുട്ടായി തന്നെ കിടക്കും, അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട് ജീവിതത്തിൽ.

പ്രകാശവും ഇരുട്ടും എല്ലാം നിറഞ്ഞതാണ് ജീവിതം. എന്റെ ജീവിതത്തിൽ പ്രകാശം ജ്വലിച്ചു നിൽക്കുന്ന ഒരാൾ ഉണ്ട് എന്നാൽ കൂടുതലും ഒരുപാട് പ്രകാശം തന്നിട്ട് ഇരുട്ടിലേക്ക് വഴികാട്ടിയവർ ആണ്. അതിൽ ചിലത് ചിലപ്പോൾ പ്രകാശിക്കും എന്നാൽ ചിലത് അങ്ങനേം കിടക്കും.

ഉള്ളിലെ വിഷമം ആരോടെങ്കിലും തുറന്ന് പറഞ്ഞാൽ കുറച്ചെങ്കിലും ആശ്വാസം ലഭിക്കും പക്ഷെ തുറന്ന് പറയാൻ വേണ്ടി ആളുകൾ അരികിൽ ഇല്ല.. ഉള്ളത് അങ്ങ് ദൂരെയാണ്, എനിക്ക് അവിടെ എത്താൻ കുറച്ചു സമയം വേണം എന്നാൽ കൂടുതൽ സമയവും അയാൾക്ക് നേരിൽ കാണാൻ സാധിക്കുകയില്ല.. അടുത്തൊള്ളർക്ക് നമ്മെ അവഗണിക്കുന്നു, പിന്നെ ആരോട് പറയാനാണ്. ഫോണിലൂടെ പറഞ്ഞാൽ പൂർണമായും നമ്മെ സമാധാനിപ്പിക്കാൻ സാധിക്കാതെ വരാൻ സാധ്യത ഏറെ ആണ്. അതുകൊണ്ട് തന്നെയാണ് ഫോണിലൂടെ അധികം ഒന്നും പറയാത്തത്.

മാപ്പ്............... ചെയ്തത് തെറ്റാണു എന്ന് തോന്നിയാൽ വീണ്ടും മാപ്പ്...........

Friday, June 7, 2024

പരസ്പരമുള്ള വിശ്വാസം

 ജീവിതത്തിൽ ഉണ്ടാകുന്ന പല സന്ദർഭത്തിലും എന്നും എല്ലാത്തിനും കൂടെ നിൽക്കുന്ന ആ ഒരാൾ എന്നും നിൽക്കുന്ന പോലെ തന്നെ തുടരേ നിൽക്കുന്നതിൽ പ്രത്യേകിച്ച് അത്ഭുതം ഒന്നും ഇല്ല കാരണം അവർ അങ്ങനെ തന്നെ ആണ്, പക്ഷെ നമ്മൾ എന്തെങ്കിലും കാര്യം സന്തോഷത്തോടെ അവരോട് പറയുമ്പോൾ നമ്മൾ പറയുന്നത് ശ്രദ്ദിക്കാതെ ഇരിക്കുകയും പിന്നീട് നമ്മൾ അതെ പറ്റി പറയുമ്പോൾ നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന ചെറിയൊരു സങ്കടം. അത് പക്ഷെ നമ്മൾ അവരോട് പ്രകടിപ്പിക്കില്ല കാരണം ഒരിക്കൽ പോലും നമ്മൾ കാരണം അവർ ദുഖിക്കരുത് എന്നുള്ള അതിയായ ആഗ്രഹം ആണത്.

ഇപ്പോഴൊക്കെയോ നമ്മൾ തോറ്റു പോയത് പോലെ നമ്മക് തോന്നും. എന്തിനാണ് ഈ ജീവിതം എന്ന് പോലും തോന്നി പോകും. അത്രയേറെ നമ്മൾ സ്നേഹിക്കുന്നൊരു പോലും നമ്മൾ കാര്യമായിട്ട് ഒരു കാര്യം പറയാൻ ആയിട്ട് എത്തുമ്പോൾ നമ്മളെ അവഗണിക്കുന്നത് പോലെ തന്നെ നമ്മളോട് അതെ പറ്റി മിണ്ടരുത് എന്നുള്ള വാജകം നമ്മളെ വല്ലാണ്ട് തളർത്തും.

നിനക്ക് എന്തെങ്കിലും ഉള്ളപ്പോൾ ഞാൻ നിന്നോട് പറയരുത് എന്ന് പറഞ്ഞാലും ഒടുവിൽ എല്ലാം കേൾക്കുക തന്നെ ചെയ്യും. കാരണം തുടക്കത്തിൽ വേണ്ട എന്നുള്ളത് എന്റെ തീരുമാനം ആണ്. പക്ഷെ മറ്റുള്ളോരുടെ സന്തോഷം ആയാലും സങ്കടം ആയാലും ഒരാളോട്, അതും നമ്മൾ അത്രയേറെ ഇഷ്ടപ്പടുന്ന വ്യക്തിയോട് പറഞ്ഞു കഴിയുമ്പോൾ നമ്മളിൽ ഉണ്ടാകുന്ന ഒരു തൃപ്തികരം അത് മനസിലാകുന്നത് കൊണ്ട് പറയാനുള്ള സമ്മദം നൽകും. എന്നാൽ അതെ പോലെ നമ്മളും അവരോട് നമ്മുടെ കാര്യം പറയുമ്പോൾ നമ്മളെ പാടെ അവഗണിക്കുക മാത്രമേ ചെയുന്നൊള്ളു.

Wednesday, May 1, 2024

ലഹരിക്ക് അടിമ പെട്ടവൻ്റെ ജീവിതം

 പതിവുപോലെ രാവിലെ കൂട്ടുകാരെ വിളിച്ചു കുളിക്കാനായി തോട്ടിൽ പോകുന്നു. കുളിച്ചുകഴിഞ്ഞു കൂട്ടുകാരോട് പരിപാടി എന്താണെന്ന് ചോദിക്കുന്നു അങ്ങനെ ഒരുത്തൻ ടൗണിൽ പോകണം എന്ന് പറഞ്ഞു അങ്ങനെ നായകൻ കൂടെ ചെല്ലാമെന്ന് പറഞ്ഞ്. അങ്ങനെ നായകനും കൂട്ടുകാരനും ടൗണിൽ പോകുന്നു അവിടെ ചെന്ന് അവരുടെ പരിപാടി കഴിഞ്ഞ് തിരിച്ചു വരുന്ന വഴി നായികയെ കണ്ട് മൂട്ടുന്നു അങ്ങനെ കൂട്ടുകാരനും തന്റെ കൂട്ടുകാരിയായ നായികയോടു സംസാരിക്കുന്നു. അങ്ങനെ കൂട്ടുകാരൻ നായകനെ നായികക്ക് പരിചയ പെടുത്തുന്നു. പിന്നീട് അവർ നല്ല കൂട്ടുകാർ ആയി മാറുന്നു എന്നാൽ നായികക്ക്ന അറിയില്ല നായകൻ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത്.  നായകൻ നായികയോട് ഇഷ്ടം തുറന്ന് പറഞ്ഞു ഒടുവിൽ അവർ തമ്മിൽ പ്രണയത്തിൽ ആകുന്നു. പിന്നീട് കുറച്ചു നാൾ പ്രണയിച്ചു നടന്നു ഒടുവിൽ വീട്ടുകാരെ എതിർത്തിട്ട് കൂട്ടുകാരുടെ സഹായത്തോടെ വിവാഹം കഴിക്കുന്നു. പിന്നീട് ദാമ്പത്യ ജീവിതത്തിന്റെ പല സാഹചര്യം മൂലം ലഹരി വസ്തുക്കൾ ഉപയോഗിച്ച തുടങ്ങുന്നു അങ്ങനെ അതിന്റ അളവ് കൂടി ഒടുവിൽ നായകന് ലഹരി ഉപയോഗിക്കാൻ കഴിയാത്ത വിധം ആയി. എന്നാലും നായികയ്ക്ക് നായകനെ വിട്ട് പോകാൻ കഴിയുന്നില്ല അങ്ങനെ ഒരു ദിവസം അബോധവസ്ഥയിൽ വീട്ടിൽ വന്നു കയറി വന്ന നായകനോട് നായിക ഒരു അമ്മ ആകാൻ പോകുന്നു എന്ന് അറിയിക്കുന്ന, എന്നാൽ നായകന്റെ ബോധം മോശമായതിനാൽ നായകൻ നായികയെ സംശയിക്കുന്നു ഒടുവിൽ നായകൻ നായികയെ തല്ലുന്നു അങ്ങനെ നായകന്റെ തല്ലു കൊണ്ട് നായിക നിലത്തു വീണു കിടക്കുന്നു എന്നിട്ടും നിർത്താതെ നായികയുടെ വയറ്റിൽ ചവിട്ടി കുഞ്ഞിനെ നഷ്ടമാകുന്നു അങ്ങനെ നായിക തൻ്റെ കൂട്ടുകാരിയോട് വിവരങ്ങൾ എല്ലാം പറഞ്ഞു അങ്ങനെ കൂട്ടുകാരിക്ക് പരിച്ചയമുള്ള ഒരു ഡോക്ടറെ നയികയുമയ് കൂട്ടുകാരി പോയി കാണിക്കുന്നു.പിന്നീട് ഡോക്ടർ check ചെയ്തതിനു ശേഷം കുറച് scan ചെയ്യാനുള്ള കാര്യങ്ങൽ പറയുന്നു അതും കൊണ്ട് കൂട്ടുകരിയോടോപ്പം നായിക ലാബിൽ പോയി നോക്കുന്നു അങ്ങനെ അതിൻ്റെ റിസൾട്ട് വാങ്ങി ഡോക്ടറെ കൊണ്ട് കാണിച്ചതിന് ശേഷം വീട്ടിലേക്ക് പോകുന്നു ശേഷം കുഞ്ഞിനെ നഷ്ടപെട്ട വിഷമത്തിലും ദേശ്യത്തിലും നായകന് വിഷം നൽകാൻ തീരുമാനിച്ചു .അങ്ങനെ ചായ്‌പിൽ ഇരുന്ന കുരുടൻ ചോറിൽ mix ചെയ്ത് നായകന് കൊടുത്തു.ചോറ് കഴിച്ചതിനു ശേഷം കൈ കഴുകൻ പോയ നായകന് രക്തം ശർദിച്ച് നിലത്ത് വീണു മരിക്കുന്നു.

ഏകാന്ത ജീവിതം

 സ്കൂൾ തലം കഴിഞ്ഞ് പലരും ആഗ്രഹിക്കുന്നതാണ് നല്ലൊരു കോളേജ് ജീവിതം, നല്ല ക്യാമ്പസ്‌, നല്ല പ്രകൃതി എല്ലാം. പക്ഷെ ഒരിക്കൽ തിരഞ്ഞെടുത്തത് മാറ്റാൻ വളരെ പ്രയാസം ആണ്, അല്ലെങ്കിൽ നിർതിയിട്ട് അടുത്തത് എടുക്കണം. എന്നാൽ എനിക്ക് എടുത്തത് എന്തായാലും ഇനി വേറെ വേണ്ട, അതിൽ എനിക്ക് വിഷമം ഇല്ല. പക്ഷെ അതല്ലാതെ ഉള്ളതാണ് കൂട്ടുകെട്ട്, ചീത്ത കൂട്ടുകെട്ട് കൂടാൻ താത്പര്യം ഇല്ല അങ്ങനെ ആയതും ഇല്ല എന്നാൽ കുറച്ചെങ്കിലും അടിച്ചുപൊളി കൂടെ കിട്ടിയിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചു ഇവിടെ വിട്ട് വേറെ എങ്ങോട്ടേലും പോയാലോ എന്ന് വരെ പലപ്പോഴും ആലോചിച്ചു. എന്നാലെങ്കിലും ശെരിയാകും എന്ന് കരുതി പക്ഷെ ആരോടും വഴക്കിട്ടോ അല്ലാതെയോ പോകാൻ മനസ് സമ്മതിക്കുന്നില്ല. പഠനം അല്ലെങ്കിൽ മറ്റെന്തെങ്കിലും എന്നുള്ള ചിന്ത മാത്രമേ ഒള്ളു എന്നാൽ കുറെ കൂടെ അടിച്ചുപൊളി വേണം എന്നാലേ ജീവിതം ആസ്വദിക്കാൻ സാധിക്കുകയൊള്ളു. മുൻപ് കൂടെ പഠിച്ചവർ ആരും തന്നെ ഇല്ലാത്ത ഒരു ഏകാന്തത നിറഞ്ഞ ജീവിതം എന്തിനാണ് ഞാൻ തിരഞ്ഞെടുത്തത്, എന്ന് പലപ്പോഴും ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട്. എത്രയൊക്കെ ആണെങ്കിലും ഇപ്പൊ കിട്ടുന്നവർ ഒരിക്കലും പഴയ ആളുകളുടെ അത്രയും വരില്ല സ്കൂളിൽ ഒപ്പം പഠിച്ച ആളുകളുടെ അത്രയുമൊന്നും ആരും വരില്ല, ഇപ്പോഴാണ് ഞാൻ ശെരിക്കും ഒറ്റപ്പെടുന്നത്. ഒരു കളിചിരിയോ തമാശയോ ഒന്നും ഇല്ലാതെ ഏകാന്ത ജീവിതം ആണ് ഇപ്പോഴുള്ളത്, ഓരോ കൂട്ടുകാരും അവിടെ അടിച്ചിപൊളിക്കുമ്പോൾ ഞാൻ മാത്രം ഒറ്റപെട്ട ജീവിതം ജീവിക്കുന്നു. ആരെയും വിളിക്കാൻ പോലും വയ്യ. കാരണം അവർ അവിടെ കളിച് ചിരിച്ചു സന്തോഷിക്കുമ്പോൾ എന്റെ ഉള്ളിൽ വല്ലാത്തൊരു നീറ്റൽ ആണ്, അവിടെ വല്ലതും പോയാൽ മതി ആയിരുന്നു, എന്തിനാ ആരും ഇല്ലാത്ത സ്ഥലം എടുത്തത്. എന്നൊക്കെ ചിന്തിച് സ്വയം ഇല്ലാതാകുന്നു. ഒരേ സ്കൂളിൽ അല്ലെങ്കിലും ഒരേ നാട്ടിൽ നിന്ന് പരസ്പരം അറിയുന്ന ആരേലും ഉണ്ടായിരുന്നെകിൽ മതി ആയിരുന്നു. യാത്ര ആണെങ്കിലും കളിചിരി ആണെങ്കിലും കൂടെ അവരും ഉണ്ടാകുമായിരുന്നു. മരിക്കുന്നതിന് തുല്യമാണ് ഈ ജീവിതം. ഞാൻ മടുത്തു.

Sunday, March 24, 2024

ജീവിതത്തിലെ 3 നഷ്ട ദിനങ്ങൾ

 എനിക്ക് അവഗണനയുടെ വേദന എന്തെന്ന് അറിയില്ല കാരണം അത്രയേറെ എന്നെ ആരും അവഗണിച്ചിട്ടില്ല, പക്ഷെ നിങ്ങൾ പോലും അറിയാതെ നഷ്ടങ്ങളെ പറ്റി പറയുമ്പോൾ അത് എനിക്ക് നല്ല പോലെ വേദനിക്കും. കാരണം ഒരൊറ്റ ദിവസം കൊണ്ട് ഉണ്ടായിരുന്ന ഒരുപാട് സന്തോഷങ്ങൾ അണഞ്ഞ ഒരുനാൾ എനിക്കുണ്ട്. ഒരുപക്ഷെ എല്ലാരും മറന്നു പോയ ആ ഒരുനാൾ. പക്ഷെ അപ്പോഴെല്ലാം നിങ്ങൾ നഷ്ടങ്ങളെ പറ്റി പറയുന്നുവോ അപ്പോഴൊക്കെ മറ്റുള്ളോരുടെ മുന്നിൽ ഒരു കാഴ്ച വസ്തുവാകാതെ ഒഴിഞ്ഞു മാറി കരയുകയാണ് ഇന്ന് ഞാൻ. അതെ പോലെ തന്നെ അടുപ്പിച്ച ദിവസങ്ങളിൽ, വർഷങ്ങളുടെ അകലങ്ങളിൽ ഉണ്ടായ തീരാ നഷ്ടങ്ങൾ, ഓരോരുത്തരും നഷ്ടങ്ങളെ പറ്റി പറയുമ്പോൾ ഞാൻ പോലും അറിയാതെ എന്നിൽ വന്നു ചേരുന്ന ചില ഓർമ്മകൾ.

ജീവിതാവസാനം വരെ ഒരിക്കൽ പോലും ഞാൻ മറക്കില്ല ഈ കഴിഞ്ഞ തീരാ നഷ്ടങ്ങളുടെ 3 ദിനങ്ങൾ. Dec 22,25,27. ആരൊക്കെ മറക്കാൻ പറഞ്ഞാലും അറിയാതെ ഓർത്തു പോകുന്ന 3 ദിനങ്ങൾ.

Sunday, March 17, 2024

എന്റെ പെണ്ണ്

 നാളുകളുടെ കാത്തിരുപ്പിൽ കിട്ടിയ അപൂർവ നിധി ആണ് എനിക്ക് നീ. ഒരേ വിദ്യാലയത്തിൽ ഉണ്ടായിട്ട് പോലും നേരിട്ട് കണ്ടിട്ടില്ല, പക്ഷെ അത് കൊണ്ട് തന്നെ നിന്നെ എനിക്ക് കാണിച്ച തന്നത് ദൈവനിയോഗം തന്നെ ആണ്. മുന്തിരിത്തോപ്പിൽ എത്താനും നിന്റെ ഫോൺ മുൻ പരിചയം പോലും ഇല്ലാത്ത ഞാൻ നിന്റെ കൈയിൽ നിന്ന് വാങ്ങാനും അതിൽ കുറച്ചു പടം എടുക്കാനും കൂടാതെ ചോദിച്ചപ്പോഴേ ഒരു മടിയും കൂടാതെ നമ്പർ നൽകിയതും, എല്ലാത്തിനുമുപരി അതെ ദിവസം തന്നെ നിന്റെ പിറന്നാൾ ആകാനും അതിനു ഞാൻ ആശംസകൾ നേരാനും. എല്ലാം നിയോഗം ആണ്.

നിന്നെ എനിക്ക് കാണിച്ചു തന്നതും എന്നിൽ നിന്ന് ഇത്രയേറെ ആഴത്തിൽ നീ പതിഞ്ഞതുമൊക്കെ ദൈവത്തിന്റെ ലീലാവിലാസം തന്നെയാണ്. ഇത്രയുമൊക്കെ ദൈവം ചെയുമ്പോൾ ദൈവം ആഗ്രഹിക്കുന്ന ഒന്നാകും നമ്മുടെ ഒരുമ, അതിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും തമ്മിൽ പറഞ്ഞു തീർക്കാം, അല്ലാണ്ട് ഒരിക്കലും അത് ഊതി വലുതാക്കരുത്.

നീ എനിക്ക് എത്രയൊക്കെ ദൂരെ ആണെങ്കിലും എന്തിനും നിന്റെ കൂടെ ഞാനും ഉണ്ടാകും. നിനക്കായ്‌, നിന്റെ സന്തോഷങ്ങളെയെല്ലാം സമാധാനാങ്ങളക്കി നിന്നോടൊപ്പം ഞാനും ഉണ്ട്.

നീയല്ലാതെ ഞാനില്ല. 🥺


'അഴകിൽ നീയൊരു സുന്ദരിയായി

മിഴിപോൽ നീയൊരു വെണ്മതിയായി

നിന്നിൽ ഞാനൊരു പഞ്ചാരയായി

ഇന്നും, എന്നും ഞാനില്ലേ.....

കണ്ണിൽ എഴുതിയ കണ്മഷി പോലെ

കാതിൽ അണിഞ്ഞൊരു കമ്മലുപോലെ

എനിക്കായ് ജനിച്ച പെണ്ണല്ലേ നീ......'



Monday, February 26, 2024

Life story

Once i approach a girl during my 8th class, i wasn't even talk to any girls so much. But when i met her and she was in the same class. We made a strong bond of friendship, but i don't know when it was diverted to love, i was so afraid of proposing her even I'm so fear of approaching her, but finally i told in a different way. But she rejected the proposal, but i was not at all ok to leave her. Because i was serious to get her till the end of life. But the hope changed my life, on 10th it became so serious but corona made all the people in the world to stay at home. Which was the turning of my life, that i can't stay without her presence. But due to my proposal she was not even talking to me. She even blocked in the social media. And all. I was totally upset and i don't know from where i got the capacity to stay in life but i also tried to leave to stay without her. Finally it was successful. Now i got the one who care me, who protects me, who made my whole day happiness, she can understand all of my feelings even without i wasn't said anything. She is mine forever. I really love her and i need for her till my last breath, i will be there for her for each and every situation which we face in the world. I can't solve all of the problems now but i can be with her for every problems.

I LOVE YOU MY SWEET HEART😘

Friday, January 12, 2024

ജീവിത ചൊല്ല്

'ഒരിക്കൽ ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും', പക്ഷെ ഈ വരികളുടെ കൂടെ എന്റേതായ കുറച്ചു വരികൾ കൂടെ എഴുതി ചേർക്കുകയാണ്. ഒരിക്കൽ ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും പക്ഷെ, ആ പൂച്ചക്ക് എന്നാണോ മനസിലാകുന്നത് തന്റെ മുന്നിൽ രണ്ടാമത് വന്നത് പച്ചവെള്ളം ആണെന്ന്, അന്നുമുതൽ ആ പൂച്ച ആ വെള്ളത്തിൽ നീന്തി കുളിക്കും.

സംഭവം ഇതാണ്, ഒരിക്കൽ ഒരു പൂച്ച നടന്ന് പോകുന്ന വഴിയിൽ കണ്ട വെള്ളത്തിൽ എടുത്ത് ചാടി പക്ഷെ പിന്നീടാണ് മനസിലായത് അത് ചൂട് വെള്ളം ആയിരുന്നു എന്ന്. അങ്ങനെ അതിൽ നിന്ന് കുറച്ചു പ്രയാസം നേരിട്ട് രക്ഷപെട്ടു, പിന്നെയും നടക്കുന്നതിനിടയിൽ വീണ്ടും വെള്ളം കണ്ടു എന്നാൽ അപ്പോഴേക്കും പൂച്ചയുടെ സ്വഭാവം മാറിയിരുന്നു. അതായത് ഒരിക്കൽ നീന്താൻ ഇറങ്ങിയത് ചൂട് വെള്ളം ആയതുകൊണ്ട് വീണ്ടും കണ്ടത് ചൂട് വെള്ളം ആണോ എന്നൊരു പേടി. അതുകൊണ്ട് തന്നെ അതിൽ ചാടിയില്ല, പകരം പയ്യെ പയ്യെ അത് പരിശോദിച്ചു നോക്കി, അങ്ങനെ അത് പൂർണമായും പച്ച വെള്ളമാണ് കുഴപ്പം ഇല്ല എന്നറിഞ്ഞിട്ടാണ് കുറച്ചു നന്നായിട്ട് ഇറങ്ങിയത്, എന്നാലും പൂർണമായും ഇറങ്ങാൻ പൂച്ച മടിച്ചു നിൽക്കുകയാണ്. കാരണം പുറമെ നിന്ന് നോക്കിയാൽ കാണുന്നത് പോലെ തന്നെ ആണോ ഉള്ളിൽ എന്ന് മനസിലാക്കാൻ പൂച്ചക്ക് പലരുടെയും സഹായം വേണം, എന്നാലേ പൂച്ച ആ വെള്ളത്തിൽ പൂർണമായും ഇറങ്ങി കുളിക്കുകയൊള്ളു.

NB: ജീവിതത്തിന്റെ നാളുകൾ കടന്ന്                                  പോകുമ്പോൾ, അരാലൊക്കെയോ ചൊല്ലി               തന്ന വാക്യങ്ങളുടെ അർത്ഥം തേടിയിറങ്ങി,             അതിൽ നിന്നും പല ജീവനുകളുടെയും ജീവൻ         പോലും വേർതിരിച്ചു അകറ്റിയ വാക്യങ്ങൾ,               എഴുതിലൂടെയും, തെളിഞ്ഞ                                           സത്യങ്ങളിലൂടെയും കിട്ടിയ ഉത്തരം.

Thursday, January 4, 2024

Proposal

 കണ്ട നാൾ മുതൽ ഒരുതരി കുറയാതെ എന്നും കൂടികൊണ്ടിരിക്കുന്ന ഒരു കാര്യമാണ് നിന്നോടുള്ള പ്രണയം. ഓരോ തവണ നിന്നെ ഞാൻ കാണുമ്പോഴും എന്റെ ഹൃദയം നിന്നിൽ അലിഞ്ഞുകൊണ്ടിരുന്നു, നിന്റെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണിരു പോലും വരാതെ എല്ലാ കാലവും നിന്നെ ഞാൻ നോക്കിക്കൊള്ളാം. ജീവിതത്തിൽ ഒരുപാട് പേരെ കണ്ടിട്ടുണ്ട് പക്ഷെ അവരോടൊന്നും തോന്നാത്ത ഒരു തരം ഇഷ്ടം നിന്നോട് മാത്രമാണ് തോന്നിയത്. ഓരോ തവണ നീ അകറ്റിയ വാക്കുകൾ കൊണ്ട് പറഞ്ഞപ്പോഴും ഒരിക്കൽ പോലും വെറുക്കാതെ എന്നും നീ വേണം എന്നുള്ള ആഗ്രഹം കൂടി വന്നിട്ടേ ഒള്ളു.

എന്ത് കണ്ടിട്ടാ നിന്നെ ഇത്രയും ഇഷ്ടപെട്ടത് എന്നൊന്നും എനിക്കറിയില്ല പക്ഷെ എന്റെ ജീവന് തുല്യം നിന്നെ ഞാൻ സ്നേഹിക്കുന്നു. എന്റെ ജീവിതത്തിന്റെ പകുതി നിനക്കായ്‌ ഞാൻ മാറ്റി വച്ചത് പോലെ, ninte ജീവിതത്തിന്റെ പകുതി എനിക്കായ് നീ മാറ്റി വക്കാമോ? മറുപടി എന്ത് തന്നെ ആണെങ്കിലും അത് പറയുക. നെഗറ്റീവ് ആണെങ്കിൽ എനിക്കുണ്ടാകുന്ന സങ്കടം നോക്കി ഉത്തരം പറയാതെ ഇരിക്കരുത് ഞാൻ കാത്തിരിക്കാം നിന്റെ ഉത്തരത്തിനായി.

Wednesday, January 3, 2024

നീറുന്ന ജീവിതം

 ചിലരുടെ ജീവിതത്തിൽ അവർക്ക് മറക്കാൻ  കഴിയാത്ത ചില കാര്യങ്ങൾ സംഭവിക്കും. അത് അവരെ ജീവിത കാലം മുഴുവനും വേട്ടയാടുകയും ചെയ്യും. എന്നാൽ നമ്മൾ എല്ലാം ഉള്ളിൽ ഒതുക്കി ജീവിക്കാൻ ആണ് ഒരുങ്ങുന്നതെങ്കിൽ നമ്മൾക്കു ഒരിക്കലും സന്തോഷം കിട്ടില്ല, എന്നാൽ നമ്മൾ ചിലരോടേലും തുറന്ന് പറഞ്ഞാൽ ഒരു പരിഹാരം എന്നതിൽ ഉപരി നമ്മളെ ഒന്ന് കേൾക്കാൻ നമ്മളെ ഒന്ന് മനസിലാക്കാൻ ഒരാൾ എങ്കിലും ഉണ്ട് എന്ന് നമുക്ക് തോന്നും.

ചിലരുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ വച്ചുകൊണ്ട് അവർക്ക് പിന്നീട് മുന്നോട്ട് ജീവിക്കുമ്പോൾ അതെ സാഹചര്യം വന്നാൽ അവർ അതിനെ വെറുക്കും.

പലതും മറക്കാൻ ശ്രെമിക്കുവാൻ വേണ്ടി മറ്റുള്ളോരുടെ മുന്നിൽ നമ്മൾ കോമാളി ആയിട്ട് മാറും. നമ്മളെ വേദനിപ്പിക്കുന്നതൊന്നും നമ്മളോട് ചോദിക്കാതെ ഇരിക്കാൻ നമ്മൾ അവരുടെ മുന്നിൽ കോമാളി വേഷം അണിഞ്ഞു നിൽക്കും എന്നാൽ ഉള്ളിൽ കത്തുന്ന തീ പുറമെ അറിയിക്കാതെ വയ്ക്കും.

എന്നാൽ സത്യത്തിൽ നമ്മുടെ ഉള്ളിലെ തീ പുറത്തോട്ട് പയ്യെ പയ്യെ കത്തി പിടിക്കുമ്പോൾ അത് നമുക്ക് താങ്ങില്ല. എത്രയൊക്കെ ശ്രെമിച്ചാലും അത് അനക്കാനും സാധിക്കില്ല. അതുകൊണ്ട് എന്തുണ്ടെലും അത് ആരോടേലും തുറന്ന് പറയണം, അവർ ഒരിക്കലും നിങ്ങളുടെ സങ്കടം കൂട്ടാൻ ആകില്ല ശ്രമിക്കുന്നത് മറിച് നിങ്ങളെ സന്തോഷിപ്പിക്കാൻ ആയിരിക്കും.

OPEN YOUR SADNESS TO THOSE WHO YOU TRUST THE MOST IN LIFE AND THE PERSON WHO DON'T CHEAT YOU.