Anuzz global: April 2023

Sunday, April 30, 2023

നുണയുടെ പെരും നുണ

 നുണകൊണ്ട് നിങ്ങൾ നേടിയതൊക്കെ ശെരിക്കും ഒരു നേട്ടമാണോ. സത്യം മറക്കാൻ വേണ്ടി നുണ പറയുന്നു പിന്നീട് അതെ നുണയെ മറക്കാൻ വേറൊരു നുണ ഇങ്ങനെ നുണകൾ കൂടുന്നതല്ലാതെ ഒരിക്കിലും കുറയുന്നില്ല. നുണക്കഥ എല്ലാർക്കും കേൾക്കാൻ വളരെ ഇഷ്ടമാണ് എങ്കിലും അത് വെറും കഥ ആയിട്ട് മാത്രമേ എടുക്കാൻ പാടൊള്ളു. സത്യം മറച്ചു നുണ പറയുമ്പോൾ ഓർക്കുക നിങ്ങൾ നിങ്ങളെയാണ് വഞ്ചിക്കുന്നത്, യാതൊരു വിധത്തിലും അഴിക്കാൻ കഴിയാത്ത കുരുക്കാണ് നിങ്ങൾ മുറുക്കുന്നതെന്ന് ആലോചിക്കുക. നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ടാകും അതിൽനിന്നൊക്കെ കുറച്ചെങ്കിലും പഠിക്കാൻ നിങ്ങൾ കൂട്ടക്കുക. ഇല്ലെങ്കിൽ പിന്നീട് വീണ്ടും വരുന്ന അതെ അവസ്ഥാ നേരിടാനുള്ള കരുത്തു നിങ്ങൾക് ലഭിക്കാതെ പോകും. അങ്ങനെ ഉണ്ടായാൽ ജീവിതം എങ്ങും എത്താത്ത അവസ്ഥ ആകും.

ഇതൊന്നും പറയാൻ ഞാൻ ഒരിക്കലും യോഗ്യനല്ല കാരണം, ഞാനും ഇതേ ജീവിതം തന്നെയാണ് നയിക്കുന്നത്. ഞാൻ മാത്രം അല്ല ഇത് വായിക്കുന്ന ഓരോരുത്തരും ഇതിൽ പറയുന്ന കാര്യങ്ങൾ തന്നെയാണ് ചെയ്യുന്നത്. എന്നാലും ഇങ്ങനെ ഒരു ലേഖനം എഴുതാൻ കാരണം മറ്റൊന്നുമല്ല പൂർണമായും മാറാൻ സാധിച്ചില്ലെങ്കിലും കുറച്ചെങ്കിലും മാറ്റം ജീവിതത്തിൽ ഉണ്ടാകണം എന്നുള്ള ഒരു തീരുമാനത്തോടെയാണ് എഴുതുന്നത്. അതേപോലെ ഇത് വായിക്കുന്ന ഓരോരുത്തർക്കും ജീവിതത്തിൽ ഇനിയും മാറാനുള്ള അവസരങ്ങൾ ഉണ്ട് അതുകൊണ്ട് ഈ ലേഖനം അവരെ കൂടെ മാറ്റിയെടുക്കട്ടെ.


Saturday, April 22, 2023

കടന്നുപോയതൊക്കെ തീരാ ഓർമ്മകൾ

കടന്നുപോയ ഓർമ്മകൾ ഇനി ആർക്കും തിരിച്ചു കിട്ടില്ല ആരെല്ലാം നമ്മളെ വിട്ടു പോയോ അവരൊക്കെ നമ്മളിൽ നിന്ന് അകലാൻ ഉള്ളവർ തന്നെ എന്ന് കരുതി ജീവിതം ബാക്കിയുള്ളത് മുന്നോട്ട് കൊണ്ട് പോകുക, പക്ഷെ ഓരോ തവണ അങ്ങനെ വരുമ്പോഴും നമ്മൾക്കു അതിനു സാധിക്കില്ല.

ജീവിതത്തിൽ നമ്മൾ പലപ്പോഴും അമിതമായ സ്നേഹിക്കുന്നവർ ആയിരിക്കും നമ്മളെ വിട്ടു പോകുന്നത് അതുകൊണ്ട് അമിതമായി ആഗ്രഹങ്ങൾ കൊണ്ട് നടക്കരുത് സ്വന്തമാക്കേണ്ടത് സ്വന്തം ആയിട്ട് മാത്രം ഉറപ്പിക്കാം എന്നൊക്കെ പറയും പക്ഷെ സ്വന്തമാക്കിയാലും പലപ്പോഴും അതൊക്കെ നമ്മളെ വിട്ടു പോയേക്കാം. അതുകൊണ്ട് എത്രയൊക്കെ കൂടെ ഇപ്പോൾ ഉണ്ടോ അതൊക്കെ പിന്നീട് അങ്ങോട്ട് വേണം എന്നില്ല. ജീവിതം അല്ലെ കുറെ അനുഭവിക്കണ്ടേ. ജന്മം കൊണ്ട് മനുഷ്യനല്ലേ കർത്തവ്യങ്ങൾ ചെയ്ത് തീർക്കാതെ ആരും തിരിച്ചു പോകില്ലല്ലോ.

ജീവിതത്തിൽ നമ്മൾ പഠിക്കുന്ന ഓരോ പാഠവും പിന്നീട് അങ്ങോട്ട് ഉപയോഗം ചെയ്തേക്കാം. പഠിച്ചതൊക്കെ മറക്കാതെ സൂക്ഷിക്കുക.

എന്നും എന്തിനും നിന്നോടൊപ്പം ഞാൻ ഉണ്ടാകും. ഒരു മടിയും കൂടാതെ വിളിക്കാം. നീ എന്നെ എത്ര വേണ്ടന്ന് വച്ചു തഴഞ്ഞാലും എനിക്ക് അതിനു സാധിക്കില്ലല്ലോ. കാരണം അത്രയേറെ ഉള്ളിൽ പതിഞ്ഞു പോയില്ലേ.



Tuesday, April 18, 2023

Sad mind

 നമ്മൾ ആഗ്രഹിച്ച പോലെയുള്ള ജീവിതം ആയിരുന്നെങ്കിൽ നമ്മൾ എന്തോരം സന്തോഷിച്ചാനെ, അല്ലെ. പക്ഷെ അങ്ങനെയുള്ള ജീവിതം നമ്മക്ക് കിട്ടിയാൽ പിന്നെ അതിനെ ജീവിതം എന്ന് പറയാൻ സാധിക്കുമോ. എല്ലാർക്കുമുണ്ട് പ്രേശ്നങ്ങൾ അതൊക്കെ മറ്റുള്ളവരോട് തുറന്ന് പറഞ്ഞാൽ ഉള്ള് ഒന്ന് ശാന്തമാകും, അതല്ലാതെ ഉള്ളിൽ കൊണ്ട് നടന്നാൽ എങ്ങനെ പരിഹരിക്കാൻ സാധിക്കും. അതുകൊണ്ട് നിങ്ങളുടെ ഉള്ളിലെ വിഷമങ്ങൾ തുറന്ന് പറയണം.

Thursday, April 13, 2023

ജീവിതം മാറ്റിയ വ്യക്തികൾ

 ജീവിതത്തിലേക്ക് കടന്ന് വന്ന പ്രധാനപ്പെട്ടവരിൽ രണ്ട് പേര് എന്റെ ജീവിതം തന്നെ മാറ്റി മരിച്ചു. ഒളിൽ ഒതുങ്ങി കിടന്നതും മറ്റുള്ളോരോടുള്ള പെരുമാറ്റവും എല്ലാം മാറ്റി തന്ന രണ്ട് പേർ.

ആദ്യത്തെ ആൾ എന്റെ ഉള്ളിൽ ഉറങ്ങി കിടന്ന കലകളെ പുറത്ത് കൊണ്ട് വന്നു പക്ഷെ ആ ഒരാൾ അധികം ആയിട്ട് ഒന്നും പുറമെ പറയാതെ ആയിരുന്നു. എങ്കിലും ആ ഒരാളോട് അടുക്കുമ്പോഴെല്ലാം ഓരോരോ കലകൾ ഉണരുകയായിരുന്നു. ഒടുവിൽ ആ ഒരാൾ പോയി കരഞ്ഞപ്പോൾ പോലും എനിക്ക് കൈവന്ന കലകൾ നശിച്ചിട്ടില്ല, അതിൽ ഉൾപ്പെടുന്നതാണ് നിങ്ങൾ ഈ വായിക്കുന്ന blog.

രണ്ടാമത്തെ വ്യക്തി എനിക്ക് നൽകിയത് എന്റെ പെരുമാറ്റ രീതി ആണ് മറ്റുള്ളോരോട് എങ്ങനെ പെരുമാറണം എങ്ങനെയെല്ലാം സംസാരിക്കണം എന്നിങ്ങനെയുള്ളതൊക്കെ എന്നെ മനസിലാക്കി തന്ന രണ്ടാമത്തെ വ്യക്തി. ജീവിതത്തിൽ എന്തേലുമൊക്കെ പ്രശ്നങ്ങൾ ഉണ്ടായാൽ അതിനെ എങ്ങനെ നേരിടണം, മറ്റുള്ളോരെ എങ്ങനെയെല്ലാം ദുഃഖത്തിൽ നിന്ന് സമാദാനം നൽകാം എന്നുള്ള പലതും ആ ഒരു വ്യക്തി എനിക്ക് മനസിലാക്കി തന്നു.

രണ്ടുപേരും എന്നെ മറന്നാലും ഒരിക്കലും ഞാൻ അവരെ മറക്കില്ല, കാരണം ഇന്ന് ഇങ്ങനെയൊക്കെ ഞാൻ ജീവിക്കുന്നതിന്റെ കാരണം അവർ കൂടെ ആണ്. എത്ര ദൂരെ ആണേലും ഞാൻ നിങ്ങളെ മറക്കില്ല.