Monday, October 18, 2021
എൻ ജീവിത മായമിനുങ്ങു
ഒരു ജീവിത കവിത
ജീവിതത്തിലെ പ്രണയങ്ങൾ എല്ലാം ഒത്തിനക്കിയ ഹൃദയത്തിൽ പതിഞ്ഞ മായാ വരികൾ.
മറ്റൊരുത്തിതൻ ഹൃദയത്തിൽ പദിയാത്ത കാലത്തിൻ
ഒറ്റൊരുത്തിയെ സൂക്ഷിച്ചു വയ്ക്കതിൽ
അർത്ഥമുണ്ടെന്ന കാര്യങ്ങൾ മാറുകില്ല.
ഹൃദയത്തിൽ പദിഞ്ഞൊരു ഛായയെ
കളഞ്ഞിട്ടു വേറൊരു ഛായ ചേർക്കുന്നതിൽ കാര്യമുണ്ടോ?
കാൽപ്പൂഴി ചേർത്തിട്ട് തികയാത്ത
നാളിലും നിർമ്മിച്ച കാര്യത്തിൽ തികചിട്ട് ഭാവമുണ്ടോ?
പിരിയാത്ത ഉള്ളെന്റെ ഹൃദയത്തെ ചേർക്കുന്നുവെന്നതും ഓർമ്മമാത്രം.
വെണ്മണി തന്നിലെ കാണാത്ത ചിന്തകൾ തന്നിലെ വെളിച്ചത്തെ ചേർത്തുനിർത്തും.
ഒറ്റക്കു നിന്നവൻ ഒറ്റയാൻ ആണെങ്കിൽ,
കൂട്ടത്തിൽ നിന്നവൻ കൂട്ടാനല്ലോ,
എന്നാ കട്ടക്ക് നിന്നവൻ തൊഴനാണേ...
കാലത്തിൻ ഒത്തിട്ട് മാറ്റാത്തചിന്തകൾ തന്നെ വഴിമുട്ടിണിൽപ്പൂ.
തുമ്പായ തുമ്പിന്റെ വിരലുകൾ അമർത്തീട്ട് ദയയെ തേടിട്ടു കാര്യമുണ്ടോ?
മനസ്സിന്റെ ആഴത്തിൽ പതിഞ്ഞതു മാത്രമാണെങ്കിൽ, മനസ്സിന്റെ മുറ്റത്തെ കാര്യങ്ങൾ ചേർക്കുകില്ല.
ചുമ്പുതൻ നൽകിയ എന്റെ ചുണ്ടിന്റെ നൽകിയ കവിളുകൾ ഓർമ്മയിൽ സൂക്ഷിച്ച സ്വപ്നം മാത്രം.
എന്നിലേ ഹൃദയം കവർന്നാപെണ്ണിന്റെ ഛായക്കപ്പുതൻ ഈ നെഞ്ചിൽ സൂക്ഷിപ്പാൻ ഛായം പൂശേണ്ട കാര്യമില്ല.
Friday, October 15, 2021
Onwards 7th (part-2)
അങ്ങനെ ജിത്ത് അലീനയുടെ നമ്പറിൽ സ്ഥിരമായ വിളിക്കുന്നത് കുറച്ചു നാളുകഴിഞ്ഞപ്പോൾ അവർ പഠിക്കുന്ന ക്ലാസ്സിലെ എല്ലാരും അറിഞ്ഞു തുടങ്ങി. അതിനുശേഷം ഫോൺ വിളി സ്ഥിരമായപ്പോൾ, അതിൽ പരാതി ഇല്ലാത്തതുകൊണ്ട് വലിയ കുഴപ്പം ഇല്ലാതെ അങ്ങ് പോയി. പിന്നീടൊക്കെ കുറേ കഴിഞ്ഞപ്പോൾ അവൾക്കും അവനും അത് മടുത്തതോടെ അവൻ വിളി നിർത്തി. എങ്കിലും കുറേ നാൾ കഴിഞ്ഞു വീണ്ടും വിളിച്ചു അപ്പോഴൊക്കെ വലിയ കുഴപ്പം ഒന്നും ഇല്ലായിരുന്നു പക്ഷെ പിന്നെയും അവളെ അവൻ വിളിക്കുമ്പോൾ അവളുടെ അമ്മ അവനോടു പറഞ്ഞു ഇനി വിളിക്കരുതെന്നു, പിന്നെ അവൻ അവളെ വിളിച്ചില്ല പക്ഷെ അവർ സ്കൂളിൽ പോയാലും മിണ്ടുമായിരുന്നു അങ്ങനെ കുറേ സന്തോഷങ്ങളും കുറുമ്പുകളും എല്ലാം ഒത്തുകൂടി ആ ഒരു വർഷം കടന്നു പോയി.
എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ അവർ തമ്മിൽ പതുക്കെ പതുക്കെ അകന്നു കൊണ്ടിരുന്നു അതുകൊണ്ടതന്നെ അവനു ഒന്നും അവളോട് മിണ്ടാൻ സാധിച്ചിട്ടില്ല, എന്നാലും അവർ തമ്മിലുള്ള ഇഷ്ടം എല്ലാർക്കും അറിയാമായിരുന്നു അങ്ങനെ അവൻ ഒരു ഒറ്റപ്പെടൽ അനുഭവപ്പെട്ടു അവൾ ഇല്ലാതെ അവനു മുന്നോട്ടു ജീവിക്കാൻ പറ്റില്ല എന്നായി. അവൻ അതിൽ നിന്ന് രക്ഷപെടാൻ അവൻ കഥയും, കവിതയും, ഒക്കെ എഴുതി തുടങ്ങി അത് പക്ഷെ Aleena കാണരുത് എന്ന് jithu ആഗ്രഹിച്ചിരുന്നു, എന്നാൽ പക്ഷെ അത് അവനു വിപരീതമായാണ് വന്നുചേർന്നത്. ഒടുവിൽ അത് അവന്റെ കൂട്ടുകാർ എല്ലാരും വായിച്ചു അതും പറഞ്ഞു അവനെ ഒരുപാട് കളിയാക്കി. അങ്ങനെ ഒക്കെയുള്ള എല്ലാ കാര്യങ്ങളും കൊണ്ട് അവന്റെയും അവളുടെയും കഥ തുടർന്നുകൊണ്ടിരുന്നു.
~തുടരും~