Anuzz global: 2025

Wednesday, August 20, 2025

കടലോളം ഓർമ്മകളിൽ, നീറുന്ന മത്സ്യം

 പ്രത്യക്ഷത്തിൽ കാണുന്ന ഓരോ കാഴ്ചയുടെ മറവിൽ കാണും ആരും അധികം ശ്രെദ്ധ നേടാത്ത ചില കുഴപ്പങ്ങൾ. ഒരാളുടെ മുഖഛായ തന്നെ ഓരോ പ്രവർത്തി കൊണ്ടും മാറിയേക്കാം. അങ്ങനെ ചിലപ്പോൾ മാറുന്നത് നമ്മുടെ ഐഡന്റിറ്റി ആയേക്കും ചിലപ്പോൾ. പഴയ മുഖവും പുതിയ മുഖവും തമ്മിൽ ഉണ്ടാകുന്ന വ്യത്യാസം എന്നത് ഒരുപക്ഷെ കൂടെ കുറെ നാളായിട്ട് നടന്നവർക്ക് പോലും മനസിലാകില്ല. അത്രയേറെ വ്യത്യാസം വന്നേക്കാം അതിനു. എന്നാലും എല്ലാം തിരിച്ചറിയാനും, അതൊക്കെ തിരുത്തി മുൻപത്തെപോലെ തന്നെ മുന്നോട്ട് പോകാനും ഒരാൾക്ക് ഒന്നിൽ അധികം അവസരങ്ങൾ നൽകും, പക്ഷെ അതൊന്നും ആരും വകവയ്ക്കില്ല. നഷ്ടങ്ങളുടെയും, സ്വപ്നങ്ങളുടെയും പിന്നാലെ ഓടുമ്പോൾ അവർക്ക് വേണ്ടി ജീവിതം തന്നെ മാറ്റിവച്ച പല ജീവനുകളും കൂടെ മുൻപ് എപ്പോഴോ കടന്ന് പോയ വഴികളിൽ ഉണ്ടായിരുന്നു എന്ന് ഓർക്കുന്നത് വളരെ നല്ലതാകും. ആഗ്രഹിച്ചത് നേടാനായിട്ട്, ഒരാളെ വേദനിപ്പിക്കുന്നതിൽ തെറ്റില്ല, എന്നാൽ അവരെ ഒരിക്കലും മറക്കരുത്, കാരണം ഒരിക്കൽ നിങ്ങളുടെ ആഗ്രഹം സഭലമാകാൻ വേണ്ടി സ്വന്തം ജീവിതം തന്നെ ആകും ത്യജിച്ചത്. 

ഒരുന്നാൽ ജനനമെങ്കിൽ, ഒരുന്നാൽ മരണം എന്നത് ആർക്കും തിരുത്താൻ സാധിക്കില്ല. കടന്ന് പോയ വഴികളിൽ, ചെയ്തു മായ്ച്ച തെറ്റുകൾ കുറച്ചെങ്കിലും തിരുത്താൻ ശ്രമിക്കുക. ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാൻ അത് മതിയാകും....

Sunday, March 23, 2025

തൂലിക

 അകലങ്ങളിലാകുമ്പോൾ അകൽച്ചകൾ മാറുമെന്നുള്ള വാക്യം പ്രാവർഥ്യം ആകാനായി കഠിനാദ്വാനമേകണം,

എന്നാൽ അരികിൽനിന്നകലുമ്പോൾ ആദ്യ ഭാവം മുന്നിലേകും.

മറവിയോ, മസ്തകമോ, അല്ലെങ്കിൽ മരണമോ എന്ന ത്രിമൂർത്ത വാക്യങ്ങൾ ഏവം മൂലം മായുമെങ്കിൽ, പുതു തീരങ്ങൾ തൊട്ടു നീ വന്നീടും.

ശിരസറ്റ് പോയ ജീവനോളം ശിരസേകി പോയ ബന്ധങ്ങൾ പൂർവ കാലം നീളുകില്ല.

മരണത്തെ വെല്ലാൻ ജീവിതപാഠം ഇല്ലെങ്കിൽ ജീവനോളം പ്രണയിക്കാൻ, നിർവീന്യമാകാൻ ഒരാൾ അരികിൽ എത്തുകീടും.

ലിപിയുടെ തൂലിക മറയ്ക്കാൻ നിനക്കാകുമെങ്കിൽ, ജീവിതം തിരുത്താൻ നിനക്കാകണം. അല്ലെ നീ അവയിൽ അഭയം പ്രാഭിച്ചീടും.

മരണമോ, മയക്കമോ നൊമ്പരമെകിയാൽ അകറ്റാൻ നിന്നിൽ ഇനിയും ശ്വാസമുണ്ട്.

Saturday, January 18, 2025

ജനന പാഠങ്ങൾ ( Part 2)

 അങ്ങനെ എല്ലാരും ഒന്നിച്ചു 7-ആം ക്ലാസ്സിലേക്ക് കടന്നു, അക്കാഡമിക് വർഷം പകുതി ആകാറായപ്പോൾ ഒരു പുതിയ വിദ്യാർത്ഥിനി വരുന്നുവെന്ന വാർത്ത വന്നു. പേരും വിവരവും അധികമായിട്ട് ഒന്നും അറിഞ്ഞിരുന്നില്ല.

ഒടുവിൽ അവൾ താൻ പഠിക്കുന്ന അതെ ക്ലാസ്സിലേക്ക് കടന്ന് വന്നു. ആദ്യമായതിന്റെ പതുങ്ങൾ എന്ന് വേണമെങ്കിൽ പറയാം, ആരോടും അധികം മിണ്ടിയിരുന്നില്ല. എന്നാൽ നാളുകൾക്ക് ശേഷം എല്ലാവരുമായിട്ട് നല്ല സൗഹൃദം സ്ഥാനമാക്കി. അവളുടെ പേര് അബ്രീന. ഇംഗ്ലീഷ് ഭാഷയിൽ മുൻകണന എന്ന് പറയുന്ന പോലെ, സ്കൂളിൽ കയ്യെഴുത് നന്നാകുവാൻ വേണ്ടി അതിനുള്ള പുസ്തകം കൊണ്ട് വന്നു. ഓരോ ക്ലാസ്സിലും ഓരോരുത്തർക്കായിട്ട് ഉള്ള പുസ്തകം. വൈകുന്നേരം ആകുമ്പോൾ അതെ ക്ലസ്സിൽ ഉള്ള കുട്ടികൾ തന്നെ ആണ് മറ്റുള്ളവർക്ക് വിതരണം ചെയ്തിരുന്നത്. അവന്റെ ക്ലാസ്സിൽ പ്രധനായിട്ട് അവനും അവന്റെ കൂട്ടുകാരനും ആയിരുന്നു അത് വിതരണം ചെയ്തിരുന്നത്. അങ്ങനെ തുടക്കത്തിൽ വെറുതെ തട്ടി വിളിക്കുക എണ്ണ പോലെ പുസ്തകത്തിന്റെ ഏതെങ്കിലും ഒരു മൂളഭാഗം കൊണ്ട് അവൻ അവളുടെ മുതുകിൽ തരുമായിരുന്നു, എന്നാൽ പിന്നീടാങ്ങോട്ട് അതൊരു സ്ഥിരം ആയി മാറി, ഇതിനിടയിൽ അവൻ കാരണം തന്നെ സുഹൃത്ത് ആയ ആദിത്യനും അവളുടെ കൈയിൽ നിന്ന് തല്ലു കിട്ടിയിരുന്നു.

അങ്ങനെ 7-ാം ക്ലാസ്സ്‌ പഠനം അവസാനിക്കാനിരിക്കെ എല്ലാ കുട്ടികളുടെയും അനുഭവം പങ്കു വക്കാൻ അധ്യാപിക കുട്ടികളെ ക്ഷണിച്ചു, ഓരോരുത്തരും അവർക്ക് ഉണ്ടായ പല കാര്യങ്ങളും പങ്കുവച്ചു, അതെ പോലെ അബ്രീനയും പറഞ്ഞു 'എന്നെ ഏറ്റവും കൂടുതൽ അടിച്ചിട്ടുള്ളത് അനുജിത്ത് ആണെന്ന്'.

പിന്നീട് വേനൽ അവധി കാലം കഴിഞ്ഞ് പുതിയ ആദ്യാന വർഷത്തിലേക്ക് ചുവട് വച്ച്. ഒരുപാട് പ്രതീക്ഷകൾ മുന്നിൽ കണ്ട് ഒരുപാട് സൗഹൃദ ഓർമ്മകൾ ഉള്ളിൽ വച്ചുകൊണ്ട് എല്ലാവരും സന്തോഷത്തോടെ കടന്നു വന്നു.

തുടക്കമുള്ള ആവേശത്തേക്കാൾ കൂടുതൽ വന്നിരുന്ന ദിനങ്ങളിൽ ലഭ്യമായി. കളി-ചിരികൾ നിറഞ്ഞ ഒരുപാട് ഓർമ്മകൾ. എല്ലാം സമ്മാനിച്ചു മുന്നോട്ട് പോയികൊണ്ടിരിക്കെ. അനുജിത്തിന്റെ കൂട്ടുകാരനായ നിഷാൻ വേണ്ടി ആദ്യമായിട്ട് അവൻ അബ്രീന ഫോൺ വിളിച്ചു. പിന്നീട് അത് സ്ഥിരമായി മാറി. ഇതിലെപ്പോഴോ അവനു അവളോട് ചെറിയ രീതിയിൽ ഇഷ്ടം പൂവണിഞ്ഞു. അങ്ങനെ കുറെ നാൾ അത് പുറമെ പറയാതെ നടന്നു ഒടുവിൽ അവന്റെ പെരുമാറ്റവും എല്ലാം കണ്ട് അവന്റെ കൂട്ടുകാർ അവന്റെ ഉള്ളിലെ പ്രണയം കണ്ടെത്തി. ശേഷം അവൻ അവളോട് തന്റെ പ്രണയത്തെ പറ്റി തുറന്ന് പറഞ്ഞു. എന്നാൽ ഉടനടി തന്നെ അവൾ അത് നിഷേധിച്ചു. പിന്നീട് അങ്ങോട്ടുള്ള വർഷങ്ങളിൽ അവൾ അവനിൽ നിന്നും സൗഹൃദം പോലും ഇല്ലാതെയാക്കി.

8-ഉം 9-ഉം ഇതേ പോലെ യാതൊരു തരത്തിലും ഒരുപാട് സംസാരിക്കാതെ മുന്നോട്ട് പോയി. 10-ൽ എത്തി കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ കൊറോണ എണ്ണ മഹാമാരി മൂലം എല്ലാവരും തുറങ്കിൽ അടക്കപെട്ടത് പോലെ അവരവരുടെ വീടുകളിൽ തന്നെ ഇരിക്കേണ്ടി വന്നു. ആ കാലഘട്ടത്തിൽ ആകണം ഏറ്റവും കൂടുതൽ മൊബൈൽ ഉപയോഗം വളർന്നു വന്നത്. അതെ പോലെ സോഷ്യൽ മീഡിയകളും. 

ഒരുപാട് പേർക്ക് ജീവൻ നഷ്ടമായത് പോലെ അവനു എന്നന്നേക്കുമായിട്ട് അവളെ നഷ്ടമായി ഒരിക്കലും ചെയ്തു പോയ കുറ്റം ഏറ്റുപറയാൻ പോലും ആകാത്ത വിധം അവൾ അവനെ അവഗണിച്ചു. അങ്ങനെ ഒടുവിൽ കൊറോണ കുറഞ്ഞു വന്നു ആദ്യാനാ വർഷം പതിയെ തുറന്ന് സ്കൂളുകളിൽ എല്ലാവരും എത്തിയെങ്കിലും, അവനു അവളോട് മിണ്ടുവാൻ അവൾ ഒരു അവസരവും നൽകിയില്ല.

അവസാന നിമിഷം ആയത് മൂലം വേണ്ടുന്ന കുട്ടികൾക്ക് നൈറ്റ്‌ ക്ലാസുകൾ സ്കൂളിൽ ആരംഭിച്ചു. ഒരുപാട് ദൂരം ഇല്ലാത്തവർ അതിൽ പങ്കെടുത്തു. ഒരുപാട് കളി ചിരികൾ അവിടയും പൂവണിഞ്ഞു. പരിക്ഷ ഭയം എല്ലാത്തവണയും പോലെ അപ്പോഴും ഉണ്ടായിരുന്നില്ല. ഒടുവിൽ പരിക്ഷ അടുക്കാറായപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ കൊറോണ വിട്ടു മാറാത്തതിനെ ചൊല്ലി പരീക്ഷ നിരോധിച്ചു. പകരം അതിന്റെ റിസൾട്ട്‌ മറ്റു മാർഗ രേഖകൾ കൊണ്ട് വിലയിരുത്തും എന്നും പ്രഖ്യാപിച്ചു. പലർക്കും അതിൽ എതിർപ്പും അതെ പോലെ സന്തോഷവും പ്രകടിപ്പിച്ചു. അങ്ങനെ 10-ാം ക്ലാസ്സ്‌ കഴിഞ്ഞു.



ഓർമകളും നിമിഷങ്ങളും ഒരുപാട് സമ്മാനിച്ചു കൊണ്ട്, ഒരിക്കലും മറക്കാൻ കഴിയാത്ത നിമിഷങ്ങൾ പങ്കുവച്ചുകൊണ്ട് അങ്ങനെ 10-ാം ക്ലാസ്സ്‌ വരെയുള്ള അധ്വാനം അവസാനിച്ചു.