Anuzz global: 2023

Wednesday, December 13, 2023

ചോദ്യചിഹ്നം

ഒരു ദിവസം ഒരു കുട്ടിക്ക് തന്റെ ജീവിതത്തിൽ തന്നെ കുറച്ചു കുഴഞ്ഞു മറിയുന്ന ഒരു ചോദ്യം ചോദിച്ചു. ഒരുപാട് ആലോചിച്ചു ആ കുട്ടി അതിനു ഉത്തരം നൽകി. അങ്ങനെ അത് ശെരി ഉത്തരം ആണെന്ന് കരുതി കുറെ നാൾ നടന്നു എന്നാൽ ഒരുദിവസം മനസിലായി താൻ കൊടുത്ത ഉത്തരം തെറ്റി പോയെന്ന്. ഒരു ചോദ്യത്തിന് ഉത്തരം തെറ്റിയാൽ എന്ത് എന്നാകും നിങ്ങൾ ആലോചിക്കുന്നേ, എന്നാൽ ഈ ചോദ്യത്തിനും ഉത്തരത്തിനും ഒരു പ്രത്യേകത ഉണ്ട്. അതായത് ചോദ്യം ചോദിക്കുന്ന ആളുടെ ഇഷ്ടമാണ് എങ്ങനെ ചോദിക്കണം എന്ന്, അത് ചിലപ്പോൾ നേരെ ചോദിക്കാം അല്ലെങ്കിൽ കുറച്ചു വളഞ്ഞ വഴിയിലൂടെയും ചോദിക്കാം. അത് ചോദിക്കുന്ന ആളുടെ ഇഷ്ടംപോലെ ആകും. പിന്നീട് അങ്ങോട്ട് ആ രീതിയിലുള്ള ചോദ്യങ്ങൾ കിട്ടുമ്പോഴൊക്കെ ആ കുട്ടി ഒന്ന് പേടിച്ചു, കാരണം ആദ്യം തനിക്ക് ഉത്തരം തെറ്റിയല്ലോ അത് കൊണ്ട് പിന്നീടും അതെ പോലെ ആകുമോ എന്നുള്ള ഒരു സംശയം.എന്നാൽ എന്നോർക്കണം ഈ ചോദ്യത്തിന് ഉത്തരം കൊടുക്കുമ്പോൾ അത് ആ കുട്ടിയുടെ ജീവിതത്തെ ബാധിക്കും. അതാണ് ആ കുട്ടി ഉത്തരം കൊടുക്കാൻ മടിക്കുന്നത്.

കാലങ്ങൾ കടന്ന് പോയി ആ കുട്ടിയോട് വേറെ ഒരാൾ ചോദ്യം ചോദിച്ചു പക്ഷെ അത് കുറച്ചു വളഞ്ഞ വഴി ആണ്. എന്നാലും കുട്ടിക്ക് അത് മനസിലായി. എന്നാൽ അപ്പോഴൊക്കെ പഴയ ഉത്തരം തെറ്റിയതിന്റെ സങ്കടത്തിൽ ഇപ്പോഴത്തെ ചോദ്യത്തിന് ഉത്തരം നൽകിയില്ല. ഉത്തരം പറയണം എന്നുണ്ട് എന്നാൽ തെറ്റി കഴിഞ്ഞാൽ വീണ്ടും പഴയ അവസ്ഥ ആകുമല്ലോ എന്നോർത്തു മിണ്ടിയില്ല.

ഈ ചോദ്യം ചോദിക്കുന്ന ആൾക്കും ഉത്തരം കൊടുക്കുന്ന കുട്ടിക്കും പരസപരം പരിചയം ഉണ്ടാകാം അല്ലെങ്കിൽ ഉണ്ടാകാതിരിക്കാം, അതെ പോലെ ഈ ചോദ്യം എല്ലാരോടും ചോദിക്കത്തുമില്ല, സാദാരണ പരീക്ഷകൾക്ക് നമ്മൾ അപേക്ഷിച്ചാൽ നമ്മക് എഴുതാം എന്നാൽ ഇതിനു അപേക്ഷ ഇല്ല ആർക്കണോ ചോദിക്കേണ്ടത് അവർ തന്നെ തനിക് ഉത്തരം നൽകേണ്ട ആളെ തിരഞ്ഞെടുക്കും. അതാണ് ഇതിന്റെ മറ്റൊരു പ്രേത്യേകത. ഈ ചോദ്യം ഏത് തരത്തിൽ ചോദിച്ചാലും കുട്ടിക്ക് പലപ്പോഴും ഉത്തരം കുഴഞ്ഞു പോകും. എന്നാൽ ഓരോ തവണ കുഴഞ്ഞിട്ട് ഉത്തരം ഉത്തരം കൊടുക്കുമ്പോഴും കുട്ടിക്ക് മനസിലാകുന്നില്ല ഏതാണ് ശെരി ഉത്തരം എന്നുള്ളത്, അങ്ങനെ പലപ്പോഴും ഉത്തരം തെറ്റിച്ചു കൊടുക്കും.

ഓരോ തവണ ഉത്തരം കൊടുത്തതിനു ശേഷവും കുട്ടിയുടെ മനസിൽ തോന്നും വേറെ ഉത്തരം കൊടുത്ത മതി ആയിരുന്നെന്ന്. എന്നാൽ കൊടുത്തുപോയില്ലേ അതുകൊണ്ട് പിന്നെ മാറ്റാനും പോകില്ല.


NB: ഒരാളോട് ഒരു ചോദ്യം ചോദിക്കുമ്പോൾ ഏത് രീതിയിൽ ചോദിക്കുന്നു എന്നല്ല അത് എത്രത്തോളം മനസിലാക്കി എണ്ണത്തിലാണ് കാര്യം. അതുകൊണ്ട് ആരൊക്കെ ആരോടൊക്കെ ചോദിച്ചാലും മനസിലാകുന്ന തരത്തിൽ ചോദ്യങ്ങൾ ചോദിക്കുക.

Tuesday, December 12, 2023

നഷ്ടം

 ഒരുപാട് സംസാരിച്ച് കൂടെ നിന്നവർ, പുതിയ ഒരാളെ കിട്ടി കഴിയുമ്പോൾ മുൻപ് ഉണ്ടായിരുന്ന ആളുകളോട് അകലാൻ തുടങ്ങും, എത്രയൊക്കെ ശ്രമിച്ചാലും അത് മാറ്റാൻ സാധിക്കില്ല. ജീവിതം അങ്ങനെ ആണ്. പിന്നെ ഒന്നും മനസിലാകാതെ നിന്ന് മുന്നോട്ട് പോയാൽ നമ്മളെ അവർക്ക് ഒരു കാര്യവും അല്ലാണ്ട് ആകും. മുൻപൊക്കെ നമ്മളോട് മിണ്ടാനും നമ്മളെ വിളിക്കാനും നമ്മളോട് സംഭാഷണം നടത്താനും ഒരുപാട് സമയം ഉണ്ടായിരുന്നെങ്കിൽ ഇന്ന് അവർക്ക് പുതിയ ആളുകളോട് ആകും ഒരുപാട് സമയം കാണുക. മുൻപ് എല്ലാത്തിനും കൂടെ നിന്നവരെ ഇന്ന് എല്ലാത്തിൽ നിന്നും അകറ്റുകയാണ്. പുതിയ മുഖങ്ങൾ വരുമ്പോൾ പഴയ മുഖങ്ങളെ മറക്കാതിരിക്കുക. കാരണം ഒരു കാലം അവർ ആയിരുന്നു നിങ്ങൾക് എല്ലാം.

Monday, December 4, 2023

Spy world

 ചിലത് നമ്മളായിട്ട് മറ്റുള്ളോരെ അറിയിക്കുന്നതിനു മുൻപ് അവര് തന്നെ കണ്ട് പിടിച്ചു നമ്മളോട് ചോദിക്കുമ്പോൾ, പലപ്പോഴും നമുക്ക് ഉത്തരം കിട്ടാതെ വരും. എന്നാൽ വിട്ടു കൊടുക്കാൻ ഉള്ള മനസ് ഇല്ലാതെടുത്തോളം കാലം നമ്മൾ ആ ചോദ്യത്തെ കുറെ കൂടെ രസകരമാക്കി തീർക്കും. എന്നാൽ അതെ കാര്യം നമ്മൾ തന്നെ തുറന്ന് പറയാൻ ഉള്ളതാണ് എന്നുണ്ടെങ്കിൽ എന്നെങ്കിലും പറയുക തന്നെ വേണ്ടേ. എന്നാൽ ആ സമയത്ത് അവരുടെ മറുപടി നമ്മളെ  വേദനിപ്പിച്ചാൽ അത് നമുക്ക് താങ്ങാൻ സാധിക്കില്ല പിന്നീട് എന്താണ് കാണിക്കുന്നതെന്ന് പറയാൻ സാധിക്കില്ല.നമ്മൾ ഒരാളോട് ഒരു ചോദ്യം ചോദിച്ചു കഴിഞ്ഞാൽ അതിനു എന്തായാലും ഒരു ഉത്തരം നൽകണം, എന്നാൽ ചില ചോദ്യങ്ങൾക്കുള്ളത് പെട്ടെന്ന് തരാൻ സാധിക്കില്ല. അങ്ങനെയുള്ള ചോദ്യങ്ങളുടെ ഉത്തരം നമ്മൾ പ്രതീക്ഷിക്കുന്നതാണെങ്കിൽ അതിന് മുന്നിട്ട് ഇറങ്ങി നടത്തേണ്ടവരോട് പറയണ്ടേ. എന്നാൽ ഇതൊന്നും അല്ലാതെ ചോദ്യം ചോദിച്ചു ഉത്തരത്തിനായിട്ട് കാതോർത്തിരിക്കുമ്പോൾ തന്നെ മുന്നിട്ട് നിന്ന് നടത്തേണ്ടവർ ഈ കാര്യം മറ്റുള്ളോർ വഴി അറിഞ്ഞു കഴിഞ്ഞാൽ എന്താകും പ്രതികരണം.




Thursday, November 9, 2023

സ്വന്തം ജീവന്റെ പകുതി

 ചിലപ്പോൾ ഞാൻ ചിന്തിക്കും എന്തിനായിരുന്നു ഇതെല്ലാമെന്ന് ഒരിക്കലും ഉത്തരും കിട്ടാത്ത ഒരു ചോദ്യമായ് അത് ഇന്നും ഉണ്ട്. ചിലതൊക്കെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഇപ്പൊ ഇതൊന്നും വേണ്ടി വരില്ലായിരുന്നു. സംഭവിച്ചതൊക്കെ കഴിഞ്ഞ കഥ പക്ഷെ അതൊന്നും ജീവിതത്തിൽ നിന്ന് വിട്ടു മാറാത്ത ഒരു കാര്യമാണ്. ചിലരെ കണ്ടതും ചിലരോട് മിണ്ടിയതും എല്ലാം  വെറും കഥ മാത്രം ആയിട്ട് വിട്ടു കളയാൻ സാധിക്കില്ല, മറിച് അതൊക്കെ എന്റെ ജീവിതത്തിലെ ഒരിക്കലും മറയ്ക്കാൻ കഴിയാത്ത കാര്യങ്ങൾ ആണ്. 

ഇന്ന് ഇപ്പോൾ ആയാലും ഒരുപാട് പേരുണ്ടെങ്കിലും അവരെയെല്ലാം വിട്ടു ഒപ്പമുള്ള ഒരാൾക്ക് വേണ്ടിയെങ്കിലും സമയം കണ്ടെത്തി അവർക്ക് വേണ്ടി ഓരോന്ന് ചെയുമ്പോൾ ഒരിക്കലും എനിക്ക് സങ്കടം ഉണ്ടായിട്ടില്ല, കാരണം ആ ചെയുന്നത് മറ്റാർക്കും മനസിലായില്ലെങ്കിലും ആരും അത് തിരിച്ചറിഞ്ഞില്ലെങ്കിലും ഉള്ളിൽ ഉണ്ടാകുന്ന ഒരു സന്തോഷം ഒരു പ്രത്യേക തരം തൃപ്തി ആണ് അങ്ങനെ ചെയുമ്പോൾ. പക്ഷെ നമ്മൾ അങ്ങനെ ഒരാൾക്കു വേണ്ടി മാത്രം എല്ലാം ചെയുമ്പോൾ തിരിച്ചു അധികം ഒന്നും പ്രതീക്ഷിച്ചില്ല കാരണം അങ്ങനെ ഉണ്ടാകണം എന്ന് എനിക്ക് യാതൊരു ഉറപ്പും ഇല്ല. എന്തൊക്കെ ചെയ്താലും എങ്ങനെയൊക്കെ ആക്കിയാലും എന്നെ പോലെ അല്ലല്ലോ അവർ ചിന്തിക്കുന്നത്. തിരിച്ചു ഒന്നും അല്ലേലും പ്രതീക്ഷിച്ചല്ല ഓരോന്നും ചെയുന്നത് പക്ഷെ പറഞ്ഞ കാര്യങ്ങൾ അത് പോലെ അല്ലെങ്കിലും അതിന്റെ ഒരു അംശംമെങ്കിലും തിരിച്ചു ചെയ്യാമല്ലോ. ഒരാൾക്ക് വേണ്ടി മറ്റുള്ളോരെ ശ്രദ്ധിക്കാതെ ഇരിക്കുന്നത് ഒരിക്കലും അവർ പറഞ്ഞിട്ട് ആകില്ല, എന്നാലും അവരെ അത്രയും നന്നായിട്ട് മനസിലാക്കാൻ കഴിയുന്നത് കൊണ്ടാണ്.

എന്നാൽ അവർക്ക് കൊടുക്കുന്ന ഒരു പരിഗണനയോ ഒന്നും മറ്റുള്ളോർക്ക് കൊടുത്തില്ലെങ്കിലും മറ്റുള്ളോർക്ക് അറിയാം, എന്നാൽ സ്വന്തം ജീവിതം തന്നെ ഒരുപക്ഷെ മാറ്റി വച്ചു സമയം കണ്ടെത്തി ജീവിക്കുമ്പോൾ അവർക്ക് അത് മനസിലാക്കാൻ എന്താണോ എന്തോ ഇത്രയും പ്രയാസം.

ഇതേ പോലെ ഒരിക്കലും ജീവിതകാലം മുഴുവനും പരിഗണന കൊടുത്തില്ലെങ്കിലും അവർ ഒന്ന് ധീരത കാണിക്കുന്നത് വരെയെങ്കിലും ഒപ്പം ഉണ്ടാകണം ഒരു നല്ല സുഹൃത്തായിട്ട്, ഒരു നല്ല രക്ഷാധികാരിയെ പോലെ.

കൂടെപ്പിറപ്പ് അല്ലെങ്കിൽ പോലും സ്വന്തമായി കണ്ടുപോയി.

Monday, October 2, 2023

ഏകാന്തത നിറഞ്ഞ യാത്ര

 ഒരുപാട് പ്രിയപ്പെട്ടവരെ വിട്ടു പോകുമ്പോൾ ഉണ്ടാകുന്ന വേദന ആരെയും പറഞ്ഞു അറിയിക്കാൻ സാധിക്കില്ല. എത്ര തവണ വന്നുപോയി എന്നതിൽ അല്ല എന്തോരം സമയം കൂടെ ഉണ്ടായിരുന്നു എണ്ണത്തിലാണ് കാര്യം. ആരെയെങ്കിലും ഒരുപാട് സ്നേഹിച്ചാൽ, ഒരുപാട് കരുതൽ കൊടുത്താൽ പിന്നീട് അവരെ വിട്ട് എങ്ങോട്ടും പോകാൻ സാധിക്കില്ല. അങ്ങനെ പോയാൽ തന്നെ സന്തോഷമായി അഭിനയിക്കാൻ മാത്രമേ സാധിക്കു ഉള്ളുകൊണ്ട് സന്തോഷിക്കാൻ സാധിക്കില്ല.


ഓരോ തവണ നാട്ടിൽ വന്നു പോകുമ്പോഴും ഒപ്പമുണ്ടായിരുന്നവരെ വിട്ടു പോകണം എന്ന് തോന്നിയാൽ പിന്നെ എത്രയൊക്കെ പുറമെ ചിരിച്ചാലും ഉള്ളിൽ കരച്ചിൽ ആയിരിക്കും. പലർക്കും തോന്നും എന്തിനാ പിന്നെ ദൂരെ പോയി പഠിക്കുന്നത് നാട്ടിൽ തന്നെ നിന്ന പോരായിരുന്നോ എന്നൊക്കെ. നമ്മുടെ നാട്ടിൽ നിന്ന് പഠിച്ചാൽ കിട്ടാവുന്നതിന്റെ ഇരട്ടി ജോലി സാധ്യത മറ്റുള്ള സ്ഥലങ്ങളിൽ പോയി പഠിച്ചാൽ ഉണ്ടാകും എന്നുള്ള കാര്യം ആണ് എന്നെ അങ്ങോട്ടേക്ക് കൊണ്ട് പോയത്.


ഒരു തവണ പോലും നാട്ടിൽ അവധിക്ക് വന്നിട്ട് തിരികെ പോകുമ്പോൾ കരയാതെ ഇരുന്നിട്ടില്ല. യാത്ര പറഞ്ഞു തീവണ്ടിയിൽ തനിച്ചിരിക്കുമ്പോൾ കണ്ണിൽ നിന്നൊഴുകുന്ന കണ്ണീരിന് കണക്കില്ല. എല്ലാ തവണയും ആലോചിക്കും എന്തിനാ കരയാൻ ആയിട്ട് നാട്ടിൽ വന്നു പോകുന്നത് എന്ന്, അപ്പോഴെല്ലാം മനസ് പറയും, "നീ നിന്റെ കൂടെ ഉള്ളോരേ ഒരിക്കലും മറക്കരുത്, എന്തൊക്കെ ആണേലും അവരോടൊപ്പം നീ ഉണ്ടെന്നുള്ള തോന്നൽ മായ്ക്കരുത്. എന്നാൽ അതെ പോലെ നീ തിരികെ പോകുമ്പോൾ അവരെ ഓർക്കുന്നു അവരെ നീ നിന്നെക്കാൾ സ്നേഹിക്കുന്നു എന്നതിനുള്ള ഉത്തരം ആണ് നീ അവരെ പിരിയുമ്പോൾ ഉണ്ടാകുന്ന നിന്റെ കണ്ണുനീർ".


തീവണ്ടി യാത്ര തനിച്ചു കൂടെ ആയോണ്ട് ചിന്തകൾ ഒരുപാട് വന്നു ചേരും. ആരോടും മിണ്ടാൻ ഇല്ലാതെ ആരെയും നോക്കാൻ ഇല്ലാതെ ഒരു ഏകാന്ത യാത്ര. നീണ്ട 14 മണിക്കൂർ അനുഭവിക്കുന്നത് ഏകാന്ത നിമിഷങ്ങൾ ആണ്. ആ 14 മണിക്കൂർ നൽകുന്നത് അതുവരെ ഉണ്ടാക്കി തന്ന വലിയ സന്തോഷങ്ങൾ ആണ്, അതെ പോലെ പിരിഞ്ഞതിനതിന്റെ സങ്കടവും.

Saturday, September 2, 2023

 ആഗ്രഹിച്ചു നേടിയെടുത്ത ചില അപൂർവ നിമിഷങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ട്. ഓരോ സ്ഥലകാർക്കും അവരുടെ പ്രധാന ആഘോഷങ്ങളിൽ പങ്കെടുക്കുക എന്നത് അവരെ സംബന്ധിച്ചു കിട്ടുവുന്നതിൽ ഏറ്റവും വലിയ ഒരു കാര്യമാണ്. "കണ്ണുള്ളപ്പോൾ കണ്ണിന്റെ വില മനസിലാകില്ല ", എന്ന് പറയുന്ന പോലെ സ്ഥാലത്തുള്ളപ്പോൾ ആഘോഷത്തിന്റെ വില അടിയില്ല. എന്നാൽ നമ്മൾ ഒന്ന് അകന്ന് നിന്നിട്ട് കൂട്ടുകാരോടൊപ്പം ആഘോഷിക്കാൻ സാധിക്കുന്നില്ല എന്ന് പറയുമ്പോൾ ഉണ്ടാകുന്ന സങ്കടം എത്രയോ ദുഷ്കരമായ അവസ്ഥക്ക് വഴിയുണ്ടാക്കുന്നു.

വർണ ശഭലമായ നിറങ്ങളുടെ ഒരു ഒത്തുകൂടലായ് മാറ്റിയെടുത്ത തിരുവോണാഘോഷം മലയാളിയുടെ മനസ്സിൽ എന്നും അത്രയേറെ സ്ഥാനം ഉണ്ടാക്കിയിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് അമിതമായി സന്തോഷിക്കുന്ന ആഘോഷമാണ് ഓണം. ഓരോ കാര്യത്തിനും അതിന്റെതായ ചില കാര്യങ്ങൾ ഉണ്ട്. വർണങ്ങൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന ആഘോഷങ്ങളിൽ മുൻ പന്തി കീഴടക്കിയ വർഗ്ഗ വ്യത്യാസങ്ങളില്ലാതെ ആഘോഷിക്കുന്ന ഒന്നാണ് ഓണം. അതുവരെയും സാരി ഉടുത്തിട്ടില്ലാത്ത പെണ്ണുങ്ങൾ സാരി അണിയുകയും, അതേപോലെ മുണ്ട് ഉടുക്കാൻ അറിയാത്തവർ മുണ്ട് ഉടുക്കുകയും ചെയുന്ന മലയാളിയെ അത്രയേറെ സ്വാധീനിക്കുന്ന ഒരു ആഘോഷം മറ്റൊന്നില്ല എന്ന് പറയാം. മലയാളി ഇല്ലെങ്കിൽ ഓണം ഇല്ല. 'മലയാളി ഇല്ലാത്തൊരു ഓണം വെറും ഊണ് മാത്രം ആകും'.

വസ്ത്രങ്ങളിൽ പോലും സൗന്ദര്യം തുളുമ്പുന്ന വ്യക്തികളുടെ പറമ്പരകത നിറക്കുന്ന പൊന്നോണം. ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത 

Friday, September 1, 2023

കൂട്ടുകെട്ട്

 ചില സൗഹൃദങ്ങളുടെ ആഴം നമുക് അളക്കാൻ പറ്റില്ല. എത്രയൊക്കെ വഴക്കിട്ടിരുന്നാലും എത്രയൊക്കെ പേരു മിണ്ടാൻ ഉണ്ടേലും നമ്മളോട് മിണ്ടുന്ന പോലെ മറ്റാരോടും മിണ്ടാത്ത ചില സൗഹൃദങ്ങൾ ഉണ്ട്. എന്തേലും ചെറിയ ഒരു കാര്യം ചെയ്ത പോലും അമിതമായി ദേഷ്യപ്പെടുന്ന, എന്നാ അത്രയും വേഗം പഴയ പോലെ മിണ്ടുന്ന ചില അപൂർവ സൗഹൃദ ബന്ധങ്ങൾ. ജീവിതത്തിൽ അത്തരം കിട്ടുന്ന സൗഹൃദങ്ങൾ ഒരുപക്ഷെ ഒരിക്കലേ വന്നു ചേരു. വെറുതെ നമ്മളെ കളിയാക്കുകയും നമ്മളോടൊപ്പം നിന്ന് പ്രേശ്നങ്ങൾ പരിഹരിക്കുകയും ചെയുന്ന വ്യക്തികൾ.

മറ്റുള്ളവർക് പ്രണയം ആണെന്ന് തോന്നുന്ന തരത്തിലുള്ള സൗഹൃദം. ആരൊക്കെ എന്തൊക്കെ കുറ്റങ്ങൾ പറഞ്ഞാലും എല്ലാത്തിലും ഒരു നിറ പുഞ്ചിരി തൂകിയ വാക്കുകൾ കൊണ്ട് പൂർത്തീകരിയ്ക്കുന്ന വ്യക്തികൾ.

ജീവിതത്തിൽ ഇനി ഒരു പ്രണയവും വേണ്ട എന്ന് പോലും തോന്നിപ്പിക്കുന്ന തരത്തിലുള്ള സൗഹൃദം. മറ്റുള്ളോർ എന്ത് കരുതും എന്നാ ചിന്തക്ക് വക വയ്ക്കാതെ സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്ന വ്യക്തികൾ. അവരാണ് യഥാർത്ഥത്തിൽ കൂട്ടുകാർ.

Wednesday, August 30, 2023

അപൂർവ വ്യക്തി

ചിലരുടെ സാന്നിധ്യം നമ്മളെ വല്ലാണ്ട് സ്വാധീനിക്കും. അങ്ങനെയുള്ളവരെ ഒരുപാട് വഴക്കിടും പക്ഷെ ഒരിക്കലും നമ്മളെ തനിച്ചാക്കില്ല. എത്രയൊക്കെ വഴക്കിട്ടാലും പിന്നെയും എല്ലാം മറന്ന് നമ്മുടെ സൗഹൃദം നിലനിർത്തും. ഒരിക്കൽ പോലും അതിനു ക്ഷയം ഉണ്ടാകാൻ അവർ സമ്മതിക്കില്ല.

ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സ്വത്താണ് അതുപോലെയുള്ള വ്യക്തി. തെറ്റ് കണ്ടാൽ പ്രതികരിക്കും, അത് തിരുത്തും പക്ഷെ ഒരിക്കലും അകൽച്ച കാണിച്ചു നിൽക്കില്ല. തെറ്റുകൾ കണ്ടാൽ ശിക്ഷിക്കുകയും, ജയങ്ങൾ കണ്ടാൽ കായിക്കോട്ടുകയും ചെയ്യും. അത്തരത്തിൽ പെട്ട വ്യക്തികൾ വളരെ അപൂർവം ആയിരിക്കും. നമ്മക് കണ്ടെത്താൻ അത്രയേറെ പ്രയാസം നിറഞ്ഞതാകും. എന്നാൽ ഒരിക്കൽ കണ്ടെത്തിയ പിന്നീട് നമ്മുടെ ജീവിതാവസാനം വരെ കൂടെ ഉണ്ടാകും.

ഒരുപാട് സംരക്ഷണം നൽകി നമ്മളെ പല തെറ്റുകൾ ചെയ്യുന്നതിൽ നിന്നും അവർ പിന്തിരിപ്പിക്കും. എന്തും ഏത് സമയത്തും നമുക്ക് തുറന്ന് സംസാരിക്കാം. ഒരിക്കലും നമ്മളെ കളിയാക്കി കായികൊട്ടി ചിരിക്കില്ല.

ഒരുപാട് തമാശകൾ നിറച്ച, ദുഃഖത്തിലും സന്തോഷത്തിലും ഒരുപോലെ നമ്മളോടൊപ്പം നിൽക്കുന്ന അത്തരമാ വ്യക്തികൾക്ക് ചെറിയ ഒരു കാര്യം ഉണ്ടായാൽ പോലും പെട്ടെന്ന് വേദന ഉണ്ടാകും അതെ പോലെ തന്നെ സന്തോഷവും ഉണ്ടാകും.

നൂറു പേരെടുത്താൽ അതിൽ ഒന്നേ കാണു ഇത്രയേറെ സ്‌നേഹം ഉള്ള വ്യക്തികൾ. അത്രയും പ്രയാസമേറിയ കാര്യമാണ് ഇങ്ങനെ ഉള്ള ഒരാളെ കണ്ടെത്താൻ. സ്വന്തം രക്തബന്ധം പോലെ നമ്മോടൊപ്പം എല്ലാ കാര്യത്തിലും കൂടെ നിൽക്കും ഒരു പ്രശ്നം വന്നാൽ എങ്ങനെ അതിനെ പരിഹരിക്കാം എന്ന് പറഞ്ഞു തരും.

പക്ഷെ സ്വന്തമായി ഒരു ഒരുപ്രശ്നം ഉണ്ടായാൽ ഒരുപാട് കഴിഞ്ഞു മാത്രം ആകും മറ്റുള്ളോരോട് പറയുന്നത്. എല്ലാം ഉള്ളിൽ ഒതുക്കി കൊണ്ട് നടക്കും. ഇങ്ങനെയുള്ളവർക്ക് രഹസ്യ സൂക്ഷിപ്പിനുള്ള കഴിവ് വളരെ കൂടുതൽ ആണ്. അതേപോലെ സ്വന്തം കാര്യം മറ്റുള്ളരിൽ നിന്ന് മറക്കാനും പറ്റും. എത്ര ചോദിച്ചാലും അതിൽനിന്നൊക്കെ വഴിതിരിച്ചു വിടാൻ വളരെ കഴിവുള്ള വ്യക്തികൾ ആയിരിക്കും അവർ.


Tuesday, August 29, 2023

സുന്ദര നിമിഷങ്ങൾ


 കളഞ്ഞുകിട്ടിയെ ചില നിമിഷങ്ങളോടൊപ്പം നമ്മുടെ കുറച്ചു നിമിഷങ്ങൾ കൂടെ ചേർത്താൽ കിട്ടുന്ന സന്തോഷത്തേക്കാൾ വലുതായിട്ട് ഈ ഭൂമിയിൽ മറ്റൊന്നും തന്നെ ഇല്ല. അങ്ങനെ ചില നിമിഷങ്ങൾ ആണ് ജീവിതത്തിൽ കുറച്ചു ദിവസങ്ങൾ ആയിട്ട് അനുഭവിക്കുന്നത്.

അണിഞ്ഞൊരുങ്ങി ആരു കണ്ടാലും ഒരു നിമിഷമെങ്കിലും ഒന്ന്‌ കണ്ണ് വച്ച് പോകുന്ന ചിലരുടെ സൗന്ദര്യം, മറ്റുള്ളോർക് പ്രണയം എന്ന് തോന്നുന്ന സൗഹൃദം, എന്നും കൂടെയുണ്ടേൽ സന്തോഷം നൽകാൻ സാധിക്കുന്ന ചില വ്യക്തികൾ, എല്ലാം ഇന്ന് എന്റെ ജീവിതത്തിൽ ഉണ്ട്. കളി-ചിരിയുടെയും, അടി-പിടിയുടെയും, എല്ലാത്തിന്റെയും ഒരു ഒത്തൊരുമ.

അണിഞ്ഞൊരുങ്ങി നടക്കാൻ കിട്ടുന്ന ചില നിമിഷത്തിൽ പരമാവധി കഴിവ് തെളിയിക്കുന്ന വ്യക്തികൾ. ആരു കണ്ടാലും ഒന്ന് നോക്കി പോകുന്ന സൗന്ദര്യം തുളുമ്പുന്ന  ഛായം പൂശാത്ത മുഖങ്ങളുടെയും, മലയാളി തനിമ ഒന്നുകൂടി എടുത്തു കാട്ടുന്ന വർണ്ണസഭലമായ വസ്ത്രങ്ങൾ അണിഞ്ഞു നിൽക്കുന്നവരുടെയും, ഓണഘോഷം അങ്ങനെ കടന്ന് പോകുന്നു.

നീയില്ലെങ്കിൽ ഞാനുമില്ല എന്ന പദം മാറ്റി മലയാളി ഇല്ലെങ്കിൽ ഓണമില്ല എന്നുള്ള വാക്കുകൾ കുറച്ചുകൂടി ഉച്ചത്തിൽ വിളിച്ചു പറയാവുന്ന ഒരു ഓണാഘോഷം.


Tuesday, August 22, 2023

വിവാഹം

വിവാഹം എന്നാൽ രണ്ട് പേരുടെ ജീവിതത്തിലെ ഏറ്റവും മഹത്തായ ഒരു കാര്യമാണ്. പ്രണയ വിവാഹം ആയാലും നിശ്ചയിച്ച വിവാഹം ആയാലും ജീവിക്കേണ്ടത് കല്യാണം കഴിച്ചവർ ആണ്. പിന്നെ എന്ത് പ്രശ്നം ഉണ്ടെങ്കിലും ഒത്തൊരുമ ഇല്ലെങ്കിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ഒട്ടും സാധിക്കില്ല. എല്ലാം സഹിച്ചു ജീവിക്കുന്നവരുടെ കാലമൊക്കെ കഴിഞ്ഞ്, ഇപ്പോഴുള്ളത് അങ്ങനയല്ല. എന്ത് ഉണ്ടെങ്കിലും ഉടനെ തന്നെ എതിർത്തു ജീവിക്കുന്നവർ ആണ് കൂടുതലും.

സ്വന്തം വീട്ടുകാരെ വെറുപ്പിച്ചിട്ട് ഒരു കുടുംബ ജീവിതം നിങ്ങൾ സ്വപ്നം കണ്ടിട്ടുണ്ടെകിൽ അത് വെറുമൊരു എടുത്ത് ചാട്ടം മാത്രം ആണ്. കാരണം നിങ്ങൾക് പിന്നീട് എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ അത്രേം നാൾ കൂടെ ഉണ്ടായിരുന്നവർ നമ്മൾ വിട്ടു പോകാൻ സാധ്യത കൂടുതൽ ആണ്. അതുകൊണ്ട് ആരെയാണോ കല്യാണം കഴിക്കേണ്ടത് അവരുടെ രണ്ട് പേരുടെയും വീട്ടിൽ പൂർണ സമ്മദത്തോടെ മാത്രമേ വിവാഹം കഴിക്കാൻ പാടൊള്ളൂ.

സൗഹൃദം എന്നതിനേക്കാൾ പ്രാധാന്യം ഉണ്ട് ഒരു ദാമ്പത്യ ജീവിതം തുടങ്ങുമ്പോൾ. സൗഹൃദം നമ്മക് ഒന്ന് പോയാൽ മറ്റൊന്ന് എന്നൊക്കെ പറഞ്ഞു കൊണ്ട് പോകാം പക്ഷെ ദാമ്പത്യ ജീവിതം ഒരിക്കലും ഒരു വസ്ത്രം മാറ്റുന്ന പോലെ മാറാൻ ഉള്ളതല്ല. ജീവിത കാലം മുഴുവനും കൂടെ കൊണ്ട് നടക്കാൻ ഉള്ളതാണ്. അതുകൊണ്ട് പ്രണയിച്ചു വിവഹം കഴിക്കുന്നവർ അവരുടെ വീട്ടുകാരെ കൂടെ ഓർത്തു പ്രണയിക്കുക.

ഇത്രേം കാലം നിങ്ങൾക് വേണ്ടി ജീവിച്ച അവരെ അവഗണിച്ചു ഇന്നലെ കണ്ട വ്യക്തിയുടെ പിന്നാലെ പോകാതിരിക്കുക.

                                                                      ~AG~

Monday, August 14, 2023

സ്നേഹത്തിന്റെ വില

 ചില വേദനകൾ ആരോടും പറയരുത് കാരണം കേൾക്കാൻ ഒരുപാട് പേരുണ്ടെന്ന് കരുതി പറയുമ്പോൾ ആയിരിക്കും അറിയുന്നത് അതൊക്കെ നമ്മടെ വെറും തോന്നൽ ആണെന്ന്. ആരെയും അധികം സ്നേഹിക്കരുത്, അളവില്ലാത്ത സ്നേഹം ആർക്കും കൊടുക്കരുത്. പിന്നീട് അതോർത്തു നമ്മൾ തന്നെ ദുഃഖിക്കും.

നമ്മളോട് മിണ്ടാനോ സംസാരിക്കാനോ ആരുമില്ല എന്ന് കരുതി ജീവിച്ചാൽ പിന്നെ നമ്മളെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല.

സ്നേഹബന്ധത്തിന് അത്രയും വില കല്പിച്ചിട്ടും എല്ലാരും അവഗണിക്കുവാണല്ലോ എന്നോർക്കുബോഴാണ് എന്തിനാ ജീവിക്കുന്നത് എന്ന് തോന്നുന്നത്.

എത്രയൊക്കെ സങ്കടം ഉള്ളിൽ ഉണ്ടെങ്കിലും പുറമെ മറ്റുള്ളോരെ കാണിക്കാൻ എങ്കിലും ചിരിച്ചു നിന്നിട്ടും ആരെയും അവഗണിക്കാതെ ചേർത്ത് പിടിച്ചിട്ടും ഒടുവിൽ തിരിച്ചു കിട്ടുന്നത് അവഗണന മാത്രം ആണെന്ന് ഓർക്കുമ്പോൾ ഉള്ളിൽ വല്ലാത്തൊരു അവസ്ഥ ഉണ്ടാകുന്നു.

Saturday, August 12, 2023

വേർപാട്

ഒറ്റപ്പെടൽ ആണ് ഏറ്റവും വലിയ വേദന കാരണം ഒറ്റപ്പെട്ട അവസ്ഥാ നേരിടുമ്പോൾ നമ്മക് എന്തോ ചെയ്യണം എന്നൊന്നും അറിയില്ല. അത്രേം നാൾ കൂടെ നടന്നവർ തനിച്ചാക്കി നിൽക്കുമ്പോൾ ഉണ്ടാകുന്ന ഒരുതരം വേദന സഹിക്കാൻ പറ്റില്ല. ചിലപ്പോൾ പിണങ്ങി ആകില്ല പോകുന്നത് എങ്കിൽ കൂടെ നമ്മൾ ഒറ്റപെടുകയാണ് ചെയുന്നത്.

പലർക്കും ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ ചെയ്ത് തീർക്കാൻ ഉണ്ട് എന്നാൽ പലതും നമ്മളെ ആകർഷിക്കുന്നതും അതെ പോലെ തന്നെ വളരെ വേദന നൽകുന്നതും ആകും.

സ്വന്തം മക്കളെ വളർത്താൻ വേണ്ടി അന്യ നാട്ടിൽ പോയി കഷ്ടപ്പെടുന്ന ഒരുപാട് മാതാ- പിതാക്കൾ നമ്മക്കിടയിൽ ഉണ്ട് അവരുടെ മക്കൾക്ക് ജീവിക്കാൻ പണം ഉണ്ടാക്കുന്നതിനിടക്ക് ഒരു കാര്യം മറക്കുന്നു സ്വന്തം മക്കളെ നെഞ്ചോടു ചേർത്ത് വച്ചു അളവില്ലാത്ത സ്നേഹം നൽകാൻ. അവർ അത് നിങ്ങളിൽ നിന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്.

അളവില്ലാത്ത സ്നേഹവും കരുതലും എല്ലാം ഒരുപാട് മക്കൾ ആഗ്രഹിക്കുന്നുണ്ട്. ഈ വന്ന കാലത്തെ വളർച്ച കൊണ്ട് കണ്ട് സംസാരിക്കാം എന്നല്ലാതെ നെഞ്ചോടു ചേർത്ത് പിടിക്കുന്ന ഒരു സ്നേഹവും കരുതലും നൽകാൻ സാധിക്കില്ല. എത്രയൊക്കെ കണ്ടുപിടുത്തം വന്നാലും നേരിട്ടുള്ള സ്നേഹത്തോളം ഒരിക്കലും അത് മാറില്ല.

സ്നേഹിക്കണം, അളവില്ലാതെ നെഞ്ചോടു ചേർത്ത് വച്ചു. കരുതലും നൽകി. സമ്പാദിക്കുന്നതിനിടക്ക് കുറച്ചെങ്കിലും സ്നേഹവും കരുതലും നൽകണം സ്വന്തം മക്കളോട്. നെഞ്ചോട് ചേർത്ത് പിടിച്ചു അവർക്ക് തുണയേകണം എന്നെന്നും.


                                                            ~AG~

കയിവിട്ട ജീവിതം

പ്രേമത്തിന് കണ്ണില്ല മൂക്കില്ല വായില്ല എന്നത് എത്രയോ ശരിയാണ്. കാരണം പ്രേമിക്കുമ്പോൾ നമ്മൾക്കു കൊടുക്കാൻ സാധിക്കുന്ന ഉറപ്പാണ് എന്നും കൂടെ കാണുമെന്നത് എന്നാൽ പെട്ടെന്ന് ഒരിക്കൽ അതെല്ലാം മാറി മറയുമ്പോൾ ഉണ്ടാകുന്ന ആ ഒരു വേദന ഉണ്ടല്ലോ അത് പറഞ്ഞു അറിയിക്കാൻ സാധിക്കില്ല. പിന്നെ ഒരു ജീവിതം അല്ലെ ആഗ്രഹങ്ങൾ എല്ലാം വഴി മാറി പോകുന്ന ഒരൊറ്റ ജീവിതം, അവയെ തേടുക എന്നല്ലാതെ സ്വന്തമാക്കുക എത്രയോ കടുത്ത പ്രയോഗങ്ങൾ മാത്രം ആണ്.

Thursday, August 10, 2023

അകൽച്ച

 നമ്മൾ ഒരുപാട് സ്നേഹിച്ചിട്ട് ഒടുവിൽ നമ്മളെ വിട്ട് അകന്ന് പോകുമ്പോൾ വരുന്ന ഒരുതരം മാനസിക തകർച്ച ഒരിക്കലും ആരെയും പറഞ്ഞു അറിയിക്കാൻ സാധിക്കില്ല, അത്രത്തോളം വേദന ഉള്ളിൽ ഒതുക്കി ജീവിക്കേണ്ടി വരുന്ന അവസ്ഥ എത്രയേറെ സങ്കടം തരും.

അളവില്ലാത്ത സ്നേഹം കൊടുത്ത് നമ്മൾ അവരിൽ നിന്ന് അവസാനം തിരിച്ചു വരുന്നത് ഒരുപക്ഷെ നമ്മളെ തകർത്തകളയും. പലപ്പോഴും അങ്ങനെയാണ്.

ഒരാളോട് നമ്മൾ കൊടുക്കുന്ന സ്നേഹം അതെ അളവിൽ ഒന്നും ആകില്ല നമ്മക് കിട്ടുന്നത്, അതിലും വളരെയധികം കുറഞ്ഞാകും. പുറമെ ചിരിച് കൊണ്ട് ഉള്ളിൽ വിങ്ങുന്ന ഒരുപാട് പേരുണ്ട്. അവരുടെ എല്ലാ സങ്കടവും തീർക്കാൻ സാധിച്ചില്ലെങ്കിലും പറഞ്ഞു സമാധാനിപ്പിക്കാൻ ചിലപ്പോൾ നമ്മളെ കൊണ്ട് സാധിക്കും.

എത്രയൊക്കെ ആണേലും, ഇനി അവർ എത്ര വെറുത്താലും ഒരിക്കലും ആരെയും നമ്മക് വെറുക്കാൻ സാധിക്കില്ല കാരണം ഓരോരുത്തരും ജീവിതത്തിൽ അത്രയേറെ സ്ഥാനം ഉണ്ടാക്കിയിട്ടുണ്ട്.

Tuesday, August 8, 2023

അവഗണന

 ചില വേദനകൾ മറക്കാൻ വേണ്ടി നമ്മൾ പല കാര്യങ്ങളും ചെയ്യാറുണ്ട് എന്നാൽ ചിലത് ഒരിക്കലും മായുകയില്ല. ഒരിക്കൽ നമ്മൾ തിരഞ്ഞെടുക്കുന്ന ഓരോ വഴികളും പിന്നീട് സങ്കടം നൽകിയേക്കാം പക്ഷെ എല്ലാ വേദനകളും സങ്കടങ്ങളുമൊക്കെ സഹിച്ചു മുന്നോട്ട് കുതിച്ചാൽ അത്രയും സന്തോഷം കിട്ടും.

നമ്മൾ ഒരുപാട് ആഗ്രഹിക്കുമ്പോൾ അതിൽ പലതും നമ്മക് കിട്ടുന്നത് വെറും ചെറുതാകും പക്ഷെ ഒരിക്കലും അതിനെ കുറ്റപ്പെടുത്തി കിട്ടിയത് കളയാതെ ജീവിക്കുക.

ഒരിക്കൽ നമ്മളെ വിട്ടു പോയവരുടെ പിന്നാലെ പോകാതെ എന്നും കൂടെ ഉണ്ടാകുന്ന ഒരാളുടെ ഒപ്പം നടക്കുക. നമ്മൾ ഒരുപാട്ന ഇഷ്ടപെടുന്ന ഒരാൾ നമ്മളെ അവഗണിക്കുന്ന ഓരോ നിമിഷവും നമ്മൾ അനുഭവിക്കുന്ന ഒരു വേദന ആരോടും പറഞ്ഞു  അറിയിക്കാൻ പറ്റില്ല.

എത്രയൊക്കെ തിരക്കാണെങ്കിലും ഒരു നിമിഷം പോലും നമ്മക് വേണ്ടി സമയം കണ്ട് പിടിക്കാൻ ഇല്ലാത്ത അവരോട് എന്തിനാ പിന്നെയും അങ്ങോട്ട് വെറുതെ ഒരു ശല്യമായി പോകുന്നെ?

ഒരുപാട് തിരക്കിലും അവർക്ക് വേണ്ടി നമ്മൾ മാറ്റി വയ്ക്കുന്ന ഒരു നിമിഷം ചിലപ്പോ അവർക്ക് വെറും പുച്ഛമാകും പക്ഷെ ആ ഒരു നിമിഷം കൊണ്ട് നമ്മൾക്കു അവരോട് സംസാരിക്കുമ്പോൾ നമ്മക് കിട്ടുന്ന ഒരു സന്തോഷം ഒരിക്കലും മറ്റൊന്നിനും നൽകാൻ സാധിക്കില്ല.


Sunday, June 18, 2023

അമിത ലാളന

ഒരു നിമിഷം കാണാതിരുന്നാൽ കാണണം എന്ന് തോന്നും പക്ഷെ പലപ്പോഴും നമ്മൾ അതിലേക്ക് ഇണചേരാൻ കഴിയാത്ത വിധത്തിൽ പല പ്രശ്നങ്ങളും നമ്മളിൽ ഉണ്ടായേക്കാം. മറ്റുള്ളോരോട് പറയാൻ പറ്റാത്ത തരത്തിലുള്ള ചില പ്രേശ്നങ്ങൾ. ഒരുപാട് ആഗ്രഹിച്ചിട്ടുള്ളവരുടെ കൂടെ നടക്കുമ്പോൾ നമ്മൾ പലപ്പോഴും അമിതമായി കെയർ ചെയ്യും എന്നാൽ അതുകൊണ്ടാവും നമ്മൾ പല സമയവും അവരെ അവഗണിക്കുന്ന തരത്തിൽ ആകും പെരുമാറുന്നത്. അത് ഒരിക്കലും നിന്നോടുള്ള വെറുപ്പുകൊണ്ടോ, നിന്നെ അകറ്റുന്നതോ ഒന്നും അല്ല. നീ കൂടെ ഉള്ളെടുത്തോളം കാലം നിന്നെ ഞാൻ എന്റെ ജീവിതം വളരെ സന്തോഷം നിറഞ്ഞതാകും. എത്രയൊക്കെ വഴക്കിട്ടാലും ഒടുവിൽ എല്ലാം മറന്ന് നിന്റെ അരികിൽ വരും.


Wednesday, May 24, 2023

സ്നേഹ ബന്ധം

 നമ്മുടെ ജീവിതം പല പ്രശ്നങ്ങൾ കൊണ്ട് നിറഞ്ഞതാണ്, അതിൽ പലതും നമ്മൾ ആരുമായിട്ട് പങ്കിടാറില്ല. എങ്കിലും ഒരുന്നാൽ എല്ലാം എല്ലാരും അറിയുക തന്നെ ചെയ്യും.'പല നാൾ കള്ളൻ ഒരുന്നാൽ പിടിയിൽ'.എന്ന് പറയുന്ന പോലെയാണ് നമ്മുടെയൊക്കെ ജീവിതം സത്യം എത്ര മറച്ചാലും എല്ലരും അറിയുക തന്നെ ചെയ്യും.ജീവിതം നമ്മൾ ആസ്വദിക്കാൻ ഉള്ളതാണ് അല്ലാണ്ട് വെറുതെ മറ്റുള്ളോർക്ക് വേണ്ടി വഴക്കിടാൻ ഉള്ളതല്ല എന്നൊക്കെ ഞാൻ പറഞ്ഞാലും എന്റെ ജീവിതം നിനക്ക് വേണ്ടി ഒഴിഞ്ഞ പോലെയാണ്. എന്തൊക്കെ നിന്നിൽ നിന്ന് മറക്കാൻ ശ്രെമിച്ചാലും അത് പൂർണമാകില്ല. വേർപ്പല്ല മറിച് സ്നേഹം മാത്രം ആണ് ഉള്ളത്. എത്രയൊക്കെ വഴക്കിട്ടാലും, എത്രയൊക്കെ പിണങ്ങിയാലും വീണ്ടും ഒന്നിക്കും എന്നുള്ള വിശ്വാസം കൊണ്ട് മാത്രമാണ് നിന്നോട് ഇത്രയുമൊക്കെ വഴക്കിടുന്നത്.

കാര്യങ്ങൾ എല്ലാം നീ അറിയും എന്ന് എനിക്ക് ഉറപ്പുണ്ട്. നിന്നെ പിരിഞ്ഞു ഇരിക്കാൻ ഒരിക്കലും സാധിക്കില്ല അതുകൊണ്ട് തന്നെ നിന്നോട് ഒന്നും ഒളിക്കാനും, അഥവാ ഒളിച്ചാൽ അത് എന്തെന്ന് അറിയിക്കാനും ഉള്ളതൊക്കെ പറഞ്ഞു തന്നിട്ടും ഉണ്ട്.

യാത്ര എന്നത് എന്റെ ഏറ്റവും വല്യ ആഗ്രഹം ആണ് അതുകൊണ്ട് തന്നെ അതിൽ ഉള്ള ഒരു ആഗ്രഹം എന്നത് ആരോടും ഒന്നും പറയാതെ ആരും അറിയാതെ ദൂരെ എവിടേലും പോകുക എന്നതാണ്.

നിന്നോട് ഒന്നും ഒളിക്കാനില്ല. അതിനു എനിക്ക് സാധിക്കില്ല. 🥹


Tuesday, May 16, 2023

ജീവിതത്തിലെ ചില അപൂർവ നിമിഷങ്ങളും,ചില ഓർമകളും

 ഒരു നിമിഷം അവളുമായി വാലവഴിച്ചപ്പോൾ സത്യത്തിൽ എനിക്ക് ഒരുപാട് സന്തോഷം തോന്നി. അവളുടെ കൂടെ ഓരോന്ന് ചെയ്യുമ്പോഴും എല്ലാം ഉള്ളിൽ ഞാൻ അറിയാതെ തന്നെ സ്നേഹം കൂടുകയായിരുന്നു. ഒപ്പം നടക്കുമ്പോഴും ഒപ്പം യാത്ര ചെയ്യുമ്പോഴുമൊക്കെ മനസ്സിൽ ഉണ്ടാകുന്ന ഒരു പ്രത്യേക തരം അനുഭവം അത് ഒരിക്കലും ആരെയും പറഞ്ഞു അറിയിക്കാൻ സാധിക്കില്ല. കാരണം അത്രക്ക് വലുതാണ് അത്. അവളുടെ കൂടെ നിന്ന് ഒരു നല്ല ഫോട്ടോ എടുക്കാൻ ഒരുപാട് കൊതിച്ചു പക്ഷെ എന്റെ മനസിന്റെ ആഴം ഒരിക്കലും ഒരു ആധുനിക കാലത്തിലേക്ക് സഞ്ചരിക്കാൻ താത്പര്യം ഇല്ല. എനിക്ക് ഇഷ്ടം പ്രാചീന കാലം തന്നെ ആണ്. പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ഒന്ന് കെട്ടിപ്പിച്ചു ഒരു മുത്തം നൽകാൻ പക്ഷെ എത്രയൊക്കെ ആണേലും അതിൽ പലതും ഉള്ളിൽ ഒതുക്കികൊണ്ട് ഇന്നും മുന്നോട്ട് സഞ്ചരിക്കുകയാണ്. അവളോടൊപ്പം ഒരു ചെറിയ യാത്ര ചെയുമ്പോൾ തന്നെ മനസിന്‌ സന്തോഷം ആകും.

എന്തുകൊണ്ടാണ് എനിക്ക് അവളെ ഇത്രയും ഇഷ്ടം എന്നറിയില്ല, എന്തിനാണെന്ന് അറിയില്ല പക്ഷെ ഒന്ന് മാത്രം അറിയാം, എത്രയൊക്കെ വഴക്കിട്ടാലും ഒരിക്കലും പിരിഞ്ഞു നിൽക്കാൻ സാധിക്കില്ല.ഒരു നിമിഷം അവളുമായി പിരിഞ്ഞാൽ എനിക്ക് നിയന്ത്രണം വിട്ടു പോകും.

അവൾ എനിക്ക് ആരാ? എന്നാ ചോദ്യം ചോദിച്ചാൽ പലരും പല ഉത്തരം ആണ് നൽകുന്നത് എന്നാൽ എന്നോട് തന്നെ ചോദിച്ചാൽ മറുപടി ഇല്ലാത്ത ഏറ്റവും കുഴപ്പിക്കുന്ന തരത്തിലുള്ള ഒരു ചോദ്യം ആകും അത്.

അവൾ എന്റെ കൂട്ടുകാരി ആണോ? പെങ്ങൾ ആണോ? കാമുകി ആണോ? എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ എന്നോട് തന്നെ പലതവണ ചോദിച്ചു നോക്കിയിട്ടുണ്ട് എന്നാലൊന്നും അതിനു ഒരു മറുപടിയും കിട്ടിയിട്ടില്ല. കണ്ടില്ലെങ്കിൽ പോലും ഒരുപാട് വിഷമം ഉണ്ടാകും എന്നുകരുതി ഒരിക്കലും അവളുടെ അവളുടെ ആഗ്രഹങ്ങൾക്ക് എതിര് നിൽക്കില്ല. ലോകത്തിന്റെ ഏത് കോണിൽ ആണേലും സന്തോഷമായിട്ട് ജീവിക്കണം എന്ന് മാത്രമേ എനിക്ക് ഒള്ളു. ജീവിതം അവൾ ആണ് തിരഞ്ഞെടുക്കേണ്ടത് യാതൊരു മടിയും കൂടാതെ എന്തിനും കൂടെ തന്നെ കാണും...

നിനക്ക് നല്ലൊരു ഭാവി ഉണ്ടാകണം എന്നതാണ് എന്റെ പ്രാർത്ഥന. പലരുടേം മുന്നിൽ പല വേഷം ആണേലും ഏതാ ശെരിയായ വേഷം എന്ന് എനിക്ക് അറിയില്ല. ആരൊക്കെ എങ്ങയൊക്കെ പറഞ്ഞാലും കുഴപ്പം ഇല്ല കാരണം എന്ത് തന്നെ ആണേലും ജീവിതം ഒന്നല്ലേ ഒള്ളു.

ചില നിമിഷം പലതും ഓർത്തു ദുഖിക്കും. ഉള്ളിൽ ഒരുപാട് ഭാരം ചുമക്കുന്ന ഒരാൾക്കു പുറമെ അധികം കളിച് ചിരിക്കാൻ സാധിക്കില്ല.


Friday, May 5, 2023

ഒരു നിമിഷത്തെ പിഴവ്

ഒരു വാക്ക് കേൾക്കാൻ കൊതിച്ച നാളുകൾ ഉണ്ട് പക്ഷെ ഒടുവിൽ നിന്നിൽ നിന്നല്ലെങ്കിൽ പോലും ഉണ്ടായ ചെറിയ ഒരു കാര്യം പോലും എന്നെ വളരെ അധികം തളർത്തിയിട്ടുണ്ട്. എത്രയൊക്കെ വഴക്കിട്ടാലും എത്രയൊക്കെ പിണങ്ങിയാലും  എന്നിൽ നീ ഇല്ലാത്തൊരു ജീവിതം എന്നത് എന്റെ ശവ ശരീരത്തിന് തുല്യമാണ്. നീ വന്ന നാൾ മുതൽ ഇന്ന് ഇതുവരെ കൂറേ കാര്യം പറഞ്ഞു വഴക്കിട്ടിട്ടുണ്ട് എന്നാൽ എപ്പോഴൊക്കെയോ ഉള്ളിൽ നീ ചേർന്ന് പോയി എന്നാ അത് നിന്നോടുള്ള പ്രണയം അല്ല മറിച് നിന്റെ സംരക്ഷണം ആണ്. എത്രയൊക്കെ വഴക്കിട്ട് പോയാലും എത്രയൊക്കെ അകന്ന് നിന്നാലും എന്റെ ജീവിതത്തിൽ നീ ഇല്ലാതെ ഇനി മുൻപോട്ട് പോകില്ല. ഓരോ നിമിഷവും നിന്നോട് പിണങ്ങുമ്പോൾ പുറമെ കാണിക്കുന്ന ദേഷ്യം മാത്രം ആണ് എന്നാൽ ഉള്ള് വിങ്ങി കരഞ്ഞിട്ട് ഒള്ളു. ഉള്ളിലെ കരച്ചിൽ പുറമെ കാണിച്ച നടക്കാൻ എനിക്ക് അറിയില്ല ഉള്ള് എത്ര ദുഖിച്ചാലും പുറമെ ഒരു ചിരിയോടെ മാത്രമേ കൊണ്ട് നടന്നിട്ടൊള്ളു, കാരണം എന്റെ സങ്കടം ഒരിക്കലും മറ്റുള്ളോരെ അറിയിച്ചു അവരെ കൂടെ വെറുതെ സങ്കടപ്പെടുത്തേണ്ടതില്ലല്ലോ. പുറമെ കാണിക്കുന്നതുപോലെയല്ല ഉള്ളിൽ എന്തെങ്കിലും ചെറിയൊരു കാര്യങ്ങൾക്കു പോലും ഉള്ളിലെ സങ്കടം വളരെ വലുതാണ്.

ഒരു നിമിഷം മതി നിന്നോട് പിണങ്ങാൻ പക്ഷെ അത്രേം നിമിഷം പോലും നിന്നോട് മിണ്ടാതിരിക്കാൻ എനിക്ക് സാധിക്കില്ല. കാരണം ഉള്ളിൽ നിനക്ക് നൽകിയ സ്ഥാനം വളരെ വലുതാണ്.

Sunday, April 30, 2023

നുണയുടെ പെരും നുണ

 നുണകൊണ്ട് നിങ്ങൾ നേടിയതൊക്കെ ശെരിക്കും ഒരു നേട്ടമാണോ. സത്യം മറക്കാൻ വേണ്ടി നുണ പറയുന്നു പിന്നീട് അതെ നുണയെ മറക്കാൻ വേറൊരു നുണ ഇങ്ങനെ നുണകൾ കൂടുന്നതല്ലാതെ ഒരിക്കിലും കുറയുന്നില്ല. നുണക്കഥ എല്ലാർക്കും കേൾക്കാൻ വളരെ ഇഷ്ടമാണ് എങ്കിലും അത് വെറും കഥ ആയിട്ട് മാത്രമേ എടുക്കാൻ പാടൊള്ളു. സത്യം മറച്ചു നുണ പറയുമ്പോൾ ഓർക്കുക നിങ്ങൾ നിങ്ങളെയാണ് വഞ്ചിക്കുന്നത്, യാതൊരു വിധത്തിലും അഴിക്കാൻ കഴിയാത്ത കുരുക്കാണ് നിങ്ങൾ മുറുക്കുന്നതെന്ന് ആലോചിക്കുക. നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ടാകും അതിൽനിന്നൊക്കെ കുറച്ചെങ്കിലും പഠിക്കാൻ നിങ്ങൾ കൂട്ടക്കുക. ഇല്ലെങ്കിൽ പിന്നീട് വീണ്ടും വരുന്ന അതെ അവസ്ഥാ നേരിടാനുള്ള കരുത്തു നിങ്ങൾക് ലഭിക്കാതെ പോകും. അങ്ങനെ ഉണ്ടായാൽ ജീവിതം എങ്ങും എത്താത്ത അവസ്ഥ ആകും.

ഇതൊന്നും പറയാൻ ഞാൻ ഒരിക്കലും യോഗ്യനല്ല കാരണം, ഞാനും ഇതേ ജീവിതം തന്നെയാണ് നയിക്കുന്നത്. ഞാൻ മാത്രം അല്ല ഇത് വായിക്കുന്ന ഓരോരുത്തരും ഇതിൽ പറയുന്ന കാര്യങ്ങൾ തന്നെയാണ് ചെയ്യുന്നത്. എന്നാലും ഇങ്ങനെ ഒരു ലേഖനം എഴുതാൻ കാരണം മറ്റൊന്നുമല്ല പൂർണമായും മാറാൻ സാധിച്ചില്ലെങ്കിലും കുറച്ചെങ്കിലും മാറ്റം ജീവിതത്തിൽ ഉണ്ടാകണം എന്നുള്ള ഒരു തീരുമാനത്തോടെയാണ് എഴുതുന്നത്. അതേപോലെ ഇത് വായിക്കുന്ന ഓരോരുത്തർക്കും ജീവിതത്തിൽ ഇനിയും മാറാനുള്ള അവസരങ്ങൾ ഉണ്ട് അതുകൊണ്ട് ഈ ലേഖനം അവരെ കൂടെ മാറ്റിയെടുക്കട്ടെ.


Saturday, April 22, 2023

കടന്നുപോയതൊക്കെ തീരാ ഓർമ്മകൾ

കടന്നുപോയ ഓർമ്മകൾ ഇനി ആർക്കും തിരിച്ചു കിട്ടില്ല ആരെല്ലാം നമ്മളെ വിട്ടു പോയോ അവരൊക്കെ നമ്മളിൽ നിന്ന് അകലാൻ ഉള്ളവർ തന്നെ എന്ന് കരുതി ജീവിതം ബാക്കിയുള്ളത് മുന്നോട്ട് കൊണ്ട് പോകുക, പക്ഷെ ഓരോ തവണ അങ്ങനെ വരുമ്പോഴും നമ്മൾക്കു അതിനു സാധിക്കില്ല.

ജീവിതത്തിൽ നമ്മൾ പലപ്പോഴും അമിതമായ സ്നേഹിക്കുന്നവർ ആയിരിക്കും നമ്മളെ വിട്ടു പോകുന്നത് അതുകൊണ്ട് അമിതമായി ആഗ്രഹങ്ങൾ കൊണ്ട് നടക്കരുത് സ്വന്തമാക്കേണ്ടത് സ്വന്തം ആയിട്ട് മാത്രം ഉറപ്പിക്കാം എന്നൊക്കെ പറയും പക്ഷെ സ്വന്തമാക്കിയാലും പലപ്പോഴും അതൊക്കെ നമ്മളെ വിട്ടു പോയേക്കാം. അതുകൊണ്ട് എത്രയൊക്കെ കൂടെ ഇപ്പോൾ ഉണ്ടോ അതൊക്കെ പിന്നീട് അങ്ങോട്ട് വേണം എന്നില്ല. ജീവിതം അല്ലെ കുറെ അനുഭവിക്കണ്ടേ. ജന്മം കൊണ്ട് മനുഷ്യനല്ലേ കർത്തവ്യങ്ങൾ ചെയ്ത് തീർക്കാതെ ആരും തിരിച്ചു പോകില്ലല്ലോ.

ജീവിതത്തിൽ നമ്മൾ പഠിക്കുന്ന ഓരോ പാഠവും പിന്നീട് അങ്ങോട്ട് ഉപയോഗം ചെയ്തേക്കാം. പഠിച്ചതൊക്കെ മറക്കാതെ സൂക്ഷിക്കുക.

എന്നും എന്തിനും നിന്നോടൊപ്പം ഞാൻ ഉണ്ടാകും. ഒരു മടിയും കൂടാതെ വിളിക്കാം. നീ എന്നെ എത്ര വേണ്ടന്ന് വച്ചു തഴഞ്ഞാലും എനിക്ക് അതിനു സാധിക്കില്ലല്ലോ. കാരണം അത്രയേറെ ഉള്ളിൽ പതിഞ്ഞു പോയില്ലേ.



Tuesday, April 18, 2023

Sad mind

 നമ്മൾ ആഗ്രഹിച്ച പോലെയുള്ള ജീവിതം ആയിരുന്നെങ്കിൽ നമ്മൾ എന്തോരം സന്തോഷിച്ചാനെ, അല്ലെ. പക്ഷെ അങ്ങനെയുള്ള ജീവിതം നമ്മക്ക് കിട്ടിയാൽ പിന്നെ അതിനെ ജീവിതം എന്ന് പറയാൻ സാധിക്കുമോ. എല്ലാർക്കുമുണ്ട് പ്രേശ്നങ്ങൾ അതൊക്കെ മറ്റുള്ളവരോട് തുറന്ന് പറഞ്ഞാൽ ഉള്ള് ഒന്ന് ശാന്തമാകും, അതല്ലാതെ ഉള്ളിൽ കൊണ്ട് നടന്നാൽ എങ്ങനെ പരിഹരിക്കാൻ സാധിക്കും. അതുകൊണ്ട് നിങ്ങളുടെ ഉള്ളിലെ വിഷമങ്ങൾ തുറന്ന് പറയണം.

Thursday, April 13, 2023

ജീവിതം മാറ്റിയ വ്യക്തികൾ

 ജീവിതത്തിലേക്ക് കടന്ന് വന്ന പ്രധാനപ്പെട്ടവരിൽ രണ്ട് പേര് എന്റെ ജീവിതം തന്നെ മാറ്റി മരിച്ചു. ഒളിൽ ഒതുങ്ങി കിടന്നതും മറ്റുള്ളോരോടുള്ള പെരുമാറ്റവും എല്ലാം മാറ്റി തന്ന രണ്ട് പേർ.

ആദ്യത്തെ ആൾ എന്റെ ഉള്ളിൽ ഉറങ്ങി കിടന്ന കലകളെ പുറത്ത് കൊണ്ട് വന്നു പക്ഷെ ആ ഒരാൾ അധികം ആയിട്ട് ഒന്നും പുറമെ പറയാതെ ആയിരുന്നു. എങ്കിലും ആ ഒരാളോട് അടുക്കുമ്പോഴെല്ലാം ഓരോരോ കലകൾ ഉണരുകയായിരുന്നു. ഒടുവിൽ ആ ഒരാൾ പോയി കരഞ്ഞപ്പോൾ പോലും എനിക്ക് കൈവന്ന കലകൾ നശിച്ചിട്ടില്ല, അതിൽ ഉൾപ്പെടുന്നതാണ് നിങ്ങൾ ഈ വായിക്കുന്ന blog.

രണ്ടാമത്തെ വ്യക്തി എനിക്ക് നൽകിയത് എന്റെ പെരുമാറ്റ രീതി ആണ് മറ്റുള്ളോരോട് എങ്ങനെ പെരുമാറണം എങ്ങനെയെല്ലാം സംസാരിക്കണം എന്നിങ്ങനെയുള്ളതൊക്കെ എന്നെ മനസിലാക്കി തന്ന രണ്ടാമത്തെ വ്യക്തി. ജീവിതത്തിൽ എന്തേലുമൊക്കെ പ്രശ്നങ്ങൾ ഉണ്ടായാൽ അതിനെ എങ്ങനെ നേരിടണം, മറ്റുള്ളോരെ എങ്ങനെയെല്ലാം ദുഃഖത്തിൽ നിന്ന് സമാദാനം നൽകാം എന്നുള്ള പലതും ആ ഒരു വ്യക്തി എനിക്ക് മനസിലാക്കി തന്നു.

രണ്ടുപേരും എന്നെ മറന്നാലും ഒരിക്കലും ഞാൻ അവരെ മറക്കില്ല, കാരണം ഇന്ന് ഇങ്ങനെയൊക്കെ ഞാൻ ജീവിക്കുന്നതിന്റെ കാരണം അവർ കൂടെ ആണ്. എത്ര ദൂരെ ആണേലും ഞാൻ നിങ്ങളെ മറക്കില്ല.


Monday, March 27, 2023

Jeevitham

 നമ്മളെ വിട്ട് പോകുന്ന ആളുകളെ എളുപ്പത്തിൽ നമുക്ക് കണ്ടെത്താൻ സാധിക്കും എന്നാൽ നമ്മുടെ സങ്കടവും സന്തോഷവും എല്ലാം കേൾക്കാനും അതിനുള്ള ഓരോ കാര്യം ചെയ്യാനും ഉള്ള ആളുകളെ ജീവിതത്തിൽ കണ്ടെത്തുക എന്നത് വളരെയധികം പ്രയാസം ഏറിയതാണ്.

നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഒരു വ്യക്തി നിങ്ങളെ വിട്ട് പെട്ടെന്നു പോയാൽ എന്താകും നിങ്ങളുടെ മറുപടി? ഒരിക്കലും അങ്ങനെ ഒന്നും ഉണ്ടാകാതെ ഇരിക്കാൻ നിറ കയോടെ നമുക്ക് സ്നേഹിക്കാം എല്ലാരേം. എല്ലാർക്കും വേണ്ടി.

പെണ്ണ് മനസ്

 ഒരു പെണ്ണ് എന്നാൽ ആരുടെയും അടിമായോ ആർക്കും അടിച്ചു കളിക്കാനുള്ള ഒരു ചെണ്ടയോ ഒന്നും അല്ല. ഒരു പെണ്ണ് ആണ് ഒരു അമ്മ ആകുന്നത് 10 മാസം നൊന്ത് പ്രസവിക്കുന്ന തന്റെ മക്കളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും അമ്മ തന്നെ ആണ്. തന്റെ ആഗ്രഹങ്ങൾ പോലും കളഞ്ഞു മക്കളെ നോക്കി വളർത്തുന്ന അവരോട് പിന്നീട് മക്കൾ ചെയുന്നത് എന്ത് എന്നതിന്റെ നല്ലൊരു ഉദാഹരണം ആണ് ഇപ്പോഴത്തെ ലോകം കാട്ടുന്നത്. എന്നാൽ അതുപോലെ ചെയുന്ന ഏതേലും മക്കൾ ഒന്ന് ചിന്തിക്കുന്നോ അവരെ നൊന്ത് പ്രസവിച്ച സ്വന്തം അമ്മയെ ആണ് ദുഖിക്കുന്നത് എന്ന്.

ഒരു പെണ്ണ് ഒരിക്കലും ആഗ്രഹിക്കില്ല തന്നെ തല്ലുന്ന ഒരു ചെറുക്കനെ. എന്നാൽ പ്രേമിക്കുമ്പോൾ തന്റെ കുറ്റങ്ങൾ എല്ലാം മറച്ചു വച്ച് പ്രേമിക്കും, ഒടുവിൽ കല്യാണം കഴിയുമ്പോൾ സ്വഭാവം പുറത്ത് എടുക്കും. അതുകൊണ്ട് തന്നെ ഒരു പെണ്ണ് അടിമാർഥമായിട്ട് പ്രേമിക്കുന്ന അധികം ചെറുപ്പക്കാർക്കും പ്രേമം വഴങ്ങില്ല.

തന്നെ ഇട്ട് പോകുമോ? തന്നെക്കാൾ സുന്ദരിയെ കണ്ടാൽ തന്നെ മറക്കുവോ? എന്നൊക്കെ കരുതി ആത്മാർഥമായിട്ടുള്ള പ്രേമം പലപ്പോഴും ശ്രെദ്ദിക്കാറില്ല. 

Friday, March 24, 2023

സ്നേഹം

 പ്രേമിക്കുമ്പോൾ ഒരിക്കലും മറ്റുള്ളവരുടെ തൊലി നിറമോ ഒന്നും കണ്ട് പ്രേമിക്കരുത്. മറ്റുള്ളവരുടെ മനസറിഞ്ഞു സ്നേഹിച്ചവർ പിന്നീട് എന്തൊക്കെ ഉണ്ടായാലും പിരിയില്ല. കാലം നിനക്കായ്‌ കരുതി വച്ച ഒരാൾ നിങ്ങളെയും കാത്തു ലോകത്തിന്റെ ഏതേലും കോണിൽ ഉണ്ടാകും. എന്നാൽ നമുക്ക് അവരെ കണ്ട് പിടിക്കുക എന്നത് വളരെ വലിയ ഒരു പ്രയാസം നിറഞ്ഞ ഒരു പ്രകൃയ ആണ്.

അവരുടെ മനസറിഞ്ഞു പ്രേമം കാട്ടുമ്പോൾ മാത്രമേ അതിനെ പ്രേമം എന്ന നാമം ഉപയോഗിക്കാത്തൊള്ളൂ, അല്ലെങ്കിൽ അത് വെറുമൊരു അടുപ്പം മാത്രം.

ആരുടെ ജീവിതത്തിൽ ആയാലും നിങ്ങളെ സ്നേഹിക്കാൻ നിങ്ങളെ മനസിലാക്കാൻ ഒരാൾ കൂടെ ഉണ്ടെങ്കിൽ അത് നിങ്ങക്ക് കിട്ടിയ ഏറ്റവും വലിയ ഒരു ഭാഗ്യം തന്നെ അണ്. നിങ്ങളുടെ ഏതൊരു തെറ്റും തിരുത്തി പറഞ്ഞു നമ്മളെ മനസിലാക്കുന്ന ഒരു വ്യക്തി മതി ഒരുപക്ഷെ നിങ്ങളുടെ ജീവിതം തന്നെ മാറ്റാൻ.

Tuesday, March 21, 2023

സൗഹ്രദത്തിലൂടൊരു പ്രണയം

 ജീവിതം മനുഷ്യന് കൊടുത്തിട്ടുള്ള കുറെ നല്ല കാര്യങ്ങൾക്കു പുറമെ കുറെ ചീത്ത കാര്യങ്ങൾ കൂടെ കൊടുത്തിട്ടുണ്ട് എന്നാൽ പലരും ചീത്ത മാത്രം പുറമേ കാട്ടി നല്ലത് ഉള്ളിൽ ഒതുക്കും.

കുറെ നല്ല കൂട്ടുകേട്തിനിടയിൽ കാണും അവരെ തമ്മിൽ തെറ്റിക്കാൻ വേണ്ടി മാത്രം ഒരാൾ. നമ്മൾ പലപ്പോഴും അങ്ങനെ ഒരു വ്യക്തിയെ തിരിച്ചറിയാതെ പോകുന്നു, അത് മൂലം നമ്മളിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും.

ഒരേ സ്കൂളിൽ പഠിക്കുന്ന ബാല്യകാലം മുതലേ ഉള്ള കൂട്ടുകെട്ട്, എന്തും പരസ്പരം തുറന്ന് പറയാൻ ഉള്ളത്ര ബന്ധം ഒരുന്നാൾ പെട്ടെന്നു പ്രണയം ആയി മാറുമ്പോൾ തികച്ചും സ്വാഭാവികം ആയിട്ട് പലർക്കും തോന്നാം 'അവർ തമ്മിൽ പണ്ടേ പ്രണയിക്കുക അല്ലയോ എന്ന് '. കാരണം അത്രക്കൊരു കൂട്ടുകെട്ട് ആണ് അവർ തമ്മിൽ ഉള്ളത്. എന്നാൽ ഇരുവരും പ്രണയത്തിൽ ആകുമ്പോൾ ഇരുവർക്കും പരസ്പരം അറിയാവുന്നത് കൊണ്ടും പെട്ടെന്ന് അവരുടെ മനസ് വായിക്കാൻ സാധിക്കും.

എന്തൊക്കെ ആണേലും ഒരാൾ അവരെ തമ്മിൽ തെറ്റിക്കാൻ ആയിട്ട് തുനിഞ്ഞു ഇറങ്ങിയാൽ ഏത് മാർഗം ഉപയോഗിച്ചാണെലും അവരെ തമ്മിൽ തെറ്റിക്കും തമ്മിൽ ശത്രുത ഉണ്ടാക്കി മാറ്റും.

അങ്ങനെ പ്രണയത്തിൽ ഏർപ്പെടുന്ന ഒരാൾ മറ്റൊരാളെ തീർത്തും അവഗണിച്ചു ഒരിക്കലും കാണില്ല എന്ന് കരുതുകയാണേലും പരസ്പരം ആത്മാർത്ഥമായി സ്നേഹിച്ചവരുടെ ഉള്ളിൽ ഒരു തരി സ്നേഹം എങ്കിലും ബാക്കി ഉണ്ടാകും. എത്രയൊക്കെ വെറുത്താലും അവരുടെ ആത്മാർത്ഥതയിൽ അവർ രണ്ട് പേരും വീഴും. ഇനി അതിൽ എത്രയൊക്കെ പേര് വന്നു വേർപെടുത്താൻ ശ്രെമിച്ചാലും  അവർ ഒന്നിക്കുക തന്നെ ചെയ്യും.

എത്രയൊക്കെ നാളുകൾ കഴിഞ്ഞാലും അവർക്കുണ്ടായിരുന്ന സ്നേഹം സത്യം ആണെങ്കിൽ അവരെ വീണ്ടും പ്രകൃതി ഒന്നിപ്പിക്കും.

ഓരോരുത്തർക്കും കാണും ആരും അറിയാതെ അവരെ തന്റെ പ്രാണനായി കണ്ട ഒരു വ്യക്തി. നിങ്ങൾ നിങ്ങളുടെ സ്നേഹം അവരോട് തുറന്ന് പറഞ്ഞാൽ നിങ്ങൾക്ക് നിങ്ങളുടെ സങ്കടവും സന്തോഷവും പങ്കിടാൻ ഒരാൾ കൂടെ ഉണ്ടെന്നുള്ള ഉറപ്പ് കിട്ടും. ഒരിക്കലും ഒരു പ്രണയം വേണം എന്നല്ല, എന്നാൽ ഒരു പ്രണയം ആയി തോന്നുന്ന ഒരാൾ വേണം.

പ്രകൃതി ഒന്നിപ്പിക്കുന്നത് ആത്മാർഥമായി സ്നേഹിക്കുന്നവരെ ആണ് അതുകൊണ്ട് നിങ്ങളുടെ സ്നേഹത്തിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ എന്തൊക്കെ തടസം ഉണ്ടെങ്കിലും നിങ്ങൾ ഒന്നിക്കും.

Thursday, March 16, 2023

പരീക്ഷ ജീവിതം

 പരിക്ഷ എന്നത് ജീവിതത്തെ അപേക്ഷിച്ചു ഉള്ളതിൽ വച്ച് ഏറ്റവും ചെറിയ ഒരു ഘടകം മാത്രമാണ്. അതിനു ഒരിക്കലും നമ്മുടെ ജീവിതം എങ്ങനെ ആകണം എന്ന് നിശ്ചയിക്കാൻ സാധിക്കില്ല. ജീവിതം ഇതെല്ലാം പാതയിൽ സഞ്ചരിക്കണം എന്ന് നമ്മൾ തന്നെയാണ് തീരുമാനിക്കേണ്ടത്.

ഒരു പരീക്ഷ തോറ്റു എന്ന് കരുതി ഒരിക്കലും വിഷമിക്കരുത് കാരണം പരിക്ഷ നമ്മൾക്കു തരുന്ന മാർക്കിന്‌ പകരം അത് നമ്മുടെ മനോബലം കൂടെ അളക്കുന്ന ഒരു ഘടനയാണ്.

അതുകൊണ്ട് പരീക്ഷ എഴുതുന്നവർ ഒന്ന് ചിന്തിക്കുക നിങ്ങൾ പരീക്ഷയിൽ തോറ്റാലും ജയിച്ചാലും നിങ്ങളെ തേടി ഇതിലും വലിയ പരീക്ഷണങ്ങൾ വരാൻ ഇരിപ്പുണ്ട്.

തളരരുത് തകർക്കുക നിങ്ങളുടെ സങ്കടങ്ങളെ, മുന്നേറുക ഒരു phoenix പക്ഷിയെ പോലെ.

Tuesday, March 14, 2023

Avoid

 ഇനി ഞാൻ വരില്ല നിന്നോട് മിണ്ടാൻ, നീ എന്തിനാ എന്നോട് ഇങ്ങനെ മിണ്ടാതിരിക്കുന്നെ എന്ന് പോലും എനിക്ക് അറിയില്ല ഇതിന്റെ പിന്നിൽ വല്ല കാരണവും ഉണ്ടെങ്കിൽ അത് തുറന്ന് പറഞ്ഞ കൊള്ളാമാരുന്ന്. ഒരു കാരണവും ഇല്ലാതെ വെറുതെ മിണ്ടാതെ ഇരിക്കേണ്ടതില്ല.ഇനി എന്നെ മനപ്പൂർവം നീ വിഷമിപ്പിക്കാൻ ശ്രേമിക്കുകയാണെങ്കിൽ ആയിക്കോട്ടെ. കുറെ ഞാൻ ചോദിച്ചു പക്ഷെ ഒന്നും പറഞ്ഞിട്ടില്ല. എന്താ കാരണം എന്ന് പോലും എനിക്ക് അറിയില്ല. ഇനി എന്തേലും തെറ്റ് എന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു. കാരണമില്ലാതെ ഇങ്ങനെ കാണിക്കുന്ന നിന്നോട് എനിക്ക് ഇനി ഒന്നും പറയാൻ ഇല്ല.


എന്റെ സ്വഭാവം ആണ് നിന്റെ വിശയം എന്നുണ്ടെങ്കിൽ എനിക്ക് ഒന്നും ചെയ്യാൻ ഇല്ല കാരണം ഞാൻ ഇത് ഒരിക്കലും മാറ്റാൻ തയ്യാറല്ല. നിനക്ക് വിട്ട് പോകാം. എത്രയൊക്കെ വിഷമം ആണെങ്കിലും അതൊക്കെ സഹിച്ചല്ലേ പറ്റു. ഇതും ഞാൻ സഹിച്ചോളാം. അല്ലാണ്ട് വേറെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.

Saturday, February 11, 2023

കാലങ്ങളായി ഞാൻ നിന്നെ തേടുന്നുണ്ടെന്നോ

ഓരോ ദിനവും നിൻ ഓർമ്മകൾ മാത്രം.

മറക്കാതെ സ്വപ്നത്തിൽ, തെളിയുന്ന പാതയിൽ തേടുന്നുണ്ടെന്നോ.

ജന്മങ്ങളേറെ വന്നെത്തിനോക്കിയാലും ഒരിക്കലും നിന്നെ ഞാൻ മറക്കില്ലയീജന്മത്തിൽ.

ഒരു ദിനം നീ എന്നിൽ അലിയുവാൻ കൊതിക്കും, അന്നേക്കും ഞാനീ ഭൂമിക്കു ഭാരമായി മാറും.

അന്നേക്ക് മറന്നാലും പിന്നീട് ഓർക്കുമ്പോൾ കണ്ണീരു ഒപ്പാനായി ഞാനില്ലാതാകും.

ഈ യാത്ര നിന്നെ ഞാൻ തനിച്ചാക്കി പോയെന്നോർത്തിട്ട് ഖേതിക്കരുതേ...

എന്നെന്നും നിൻകൂടെ ഞാനരികിൽ ഉണ്ടെന്ന് ഓർക്കാതെ നീ എന്നെ മറന്നീടണേ...

മരണത്തെ ജയിക്കുവാൻ എനിക്കറിയില്ല, അതിനാല് വിളിച്ചപ്പോ ഞാൻ കൂടെ പോയി.

ഇനിയൊരു ജന്മം നൽകുവാനായി പ്രാർത്ഥിച്ചു,

ഒരു ദിനമെങ്കിലും നമുക്കൊന്നിച്ചു പോകാം.

Friday, February 10, 2023

ജീവിതത്തിലെ പാഠങ്ങൾ

 ജീവിതത്തിൽ ഉണ്ടാകുന്ന പലതും നമ്മെ സങ്കടങ്ങളുടെ ആഴങ്ങളിൽ ചെന്നെത്തിക്കും എങ്കിലും എത്രയൊക്കെ ആയാലും ഒരിക്കലും മരണത്തെ മാടി വിളിക്കരുത് കാരണം ഇതെല്ലാം ജീവിതത്തിലെ ഓരോ പാഠങ്ങളാണ് അവ എല്ലാം നമ്മൾ അനുഭവിക്കുക തന്നെ വേണം. ഒരു സുപ്രഭാതത്തിൽ പോലും മരണം എന്ന് ചിന്തിക്കരുത് ദൈവം നൽകിയ ജീവിതം ഒരിക്കലും നമ്മൾ അവസാനിപ്പിക്കരുത്.

എത്ര വലിയ സങ്കടങ്ങൾ ആണേലും നമ്മളെ സ്നേഹിക്കുന്ന നമ്മളോടൊപ്പം നിൽക്കുന്ന ആരോടേലും പറഞ്ഞ അതെല്ലാം ഒരു പരുതി വരെയെങ്കിലും അകറ്റാൻ സാദിക്കും. അതുകൊണ്ട് എന്തൊരു പ്രശ്നം ഉണ്ടെങ്കിലും അത് പുറത്ത് കാണിക്കുക ഒരിക്കലും ബാക്കിയുള്ളോരേ സങ്കടങ്ങളിൽ ആഴ്ത്തരുത്.

ജീവിതം ആസ്വദിക്കുക ഒരിക്കലും മരിക്കാൻ വേണ്ടി ആകരുത് നമ്മൾ ജീവിക്കുന്നത്. പിന്നെ മരണം ഒരുന്നാൾ വരും പക്ഷെ ഒരിക്കലും നമ്മൾ മരണത്തെ തേടി പോകരുത്.


Wednesday, February 8, 2023

ലോകത്തിലെ അതിസുന്ദരമായ ലോകം.

ലോകത്തിലെ മറ്റൊരു ലോകം. ഞാൻ കണ്ടതിൽ വച്ച് അതിമനോഹരമായ ലോകമാണ് അവളുടേത്. അതിലേക്ക് അവൾ ആരെയും ക്ഷണിക്കും. ഒരൊറ്റ തവണ അവളുമായി വെറുതെ കാര്യം പറഞ്ഞ മതി നമ്മളാറിയാതെ അവളുടെ ലോകത്തിലേക്ക് അവൾ നമ്മളെ കൊണ്ട് പോകും. ഇത്രയേറെ സുന്ദരമായ ഒന്ന് ഇതുവരെ കണ്ടിട്ടില്ല സ്നേഹിക്കാൻ മാത്രം അറിയുന്ന അവളെ ആർക്ക് വേണേലും എളുപ്പത്തിൽ പറ്റിക്കാം, എത്ര ശ്രമിച്ചാലും അവളുടെ ഉള്ളിൽ എന്താണെന്ന് അറിയാൻ വളരെ പ്രയാസം ആണ്. എന്നാലും അവളുടെ എല്ലാ കാര്യങ്ങളും ഒരു പരുതി വരെ നമ്മളോട് പറയും.എന്റെ ജീവിതം മാട്ടിമറിച്ചതിൽ ഒരു ഭാഗം അവൾ കാരണം ആണ്. എന്നെ പോലെ പലരുടെയും ജീവിതം അവൾ കാരണം മാറിട്ടുണ്ട്.അവളുമായി അടുത്താൽ പിന്നെ അവളെ പിരിയാൻ വളരെയേറെ പ്രയാസം ആണ്. ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ സമ്മാനിക്കും. 2-3 മാസത്തെ കൂട്ടുകെട്ട് മാത്രം ആണ് ഞങ്ങൾ തമ്മിൽ ഉള്ളത് , അതിനിടക്ക് ഇത്രയേറെ ഓർമ്മകൾ അവൾ നൽകി.

ഇത്രയേറെ പ്രേശ്നങ്ങൾ അവൾക്6 ഉണ്ടെങ്കിലും മറ്റുള്ളോരുടെ മുന്നിൽ ഒരു നിറ പുഞ്ചിരിയുമായി മാത്രമേ അവൾ നിൽക്കു, എന്തൊക്കെ പറഞ്ഞാലും അതിനുള്ള മറുപടി നൽകി അതെല്ലാം അവിടെ തന്നെ കളഞ്ഞു പുതിയ കാര്യങ്ങൾ തേടി നടക്കുന്ന ഒരു പ്രേത്യേകതരം സ്വഭാവത്തിന് ഉടമയാണ് അവൾ.

അവളുടെ അതി മനോഹരമായ ലോകം ഒരു തവണ എങ്കിലും അറിഞ്ഞാൽ പിന്നെ അവിടെ നിന്ന് പോകാൻ മനസ് സമ്മതിക്കില്ല.


"പ്രേമിക്കൻ താത്പര്യം ഇല്ല പക്ഷെ ഒരിക്കലും പ്രേമത്തിനോട് എതിർപ്പില്ല"


_____________________________________________