Anuzz global: സ്നേഹം

Friday, March 24, 2023

സ്നേഹം

 പ്രേമിക്കുമ്പോൾ ഒരിക്കലും മറ്റുള്ളവരുടെ തൊലി നിറമോ ഒന്നും കണ്ട് പ്രേമിക്കരുത്. മറ്റുള്ളവരുടെ മനസറിഞ്ഞു സ്നേഹിച്ചവർ പിന്നീട് എന്തൊക്കെ ഉണ്ടായാലും പിരിയില്ല. കാലം നിനക്കായ്‌ കരുതി വച്ച ഒരാൾ നിങ്ങളെയും കാത്തു ലോകത്തിന്റെ ഏതേലും കോണിൽ ഉണ്ടാകും. എന്നാൽ നമുക്ക് അവരെ കണ്ട് പിടിക്കുക എന്നത് വളരെ വലിയ ഒരു പ്രയാസം നിറഞ്ഞ ഒരു പ്രകൃയ ആണ്.

അവരുടെ മനസറിഞ്ഞു പ്രേമം കാട്ടുമ്പോൾ മാത്രമേ അതിനെ പ്രേമം എന്ന നാമം ഉപയോഗിക്കാത്തൊള്ളൂ, അല്ലെങ്കിൽ അത് വെറുമൊരു അടുപ്പം മാത്രം.

ആരുടെ ജീവിതത്തിൽ ആയാലും നിങ്ങളെ സ്നേഹിക്കാൻ നിങ്ങളെ മനസിലാക്കാൻ ഒരാൾ കൂടെ ഉണ്ടെങ്കിൽ അത് നിങ്ങക്ക് കിട്ടിയ ഏറ്റവും വലിയ ഒരു ഭാഗ്യം തന്നെ അണ്. നിങ്ങളുടെ ഏതൊരു തെറ്റും തിരുത്തി പറഞ്ഞു നമ്മളെ മനസിലാക്കുന്ന ഒരു വ്യക്തി മതി ഒരുപക്ഷെ നിങ്ങളുടെ ജീവിതം തന്നെ മാറ്റാൻ.

എന്റെ തെറ്റുകൾ തിരുത്തി എന്നെ നേർവഴിക്കു കൊണ്ട് വരാൻ എനിക്കും ഉണ്ട് ഒരാൾ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ആ ഒരു വ്യക്തി. ഞാൻ എന്ത് ചെയ്താലും അതിൽ തെറ്റുണ്ടെന്ന് തോന്നിയാൽ ഉടനെ തന്നെ തെറ്റുകൾ തുറന്ന് പറഞ്ഞ് എന്നെ നേർ വഴിക്ക് വായിക്കാൻ കെൽപ്പുള്ള ഒരു വ്യക്തി.എന്നാൽ ഒരിക്കലും പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിലേക് കടന്ന് വന്ന ആ ഒരാൾ എന്നും എന്റെ മനസ്സിൽ അത്രയും വലിയ oഒരു സ്ഥാനം തന്നെ ആകും.

വീട്ടുകാർ കഴിഞ്ഞാൽ പിന്നെ ഉള്ളതിൽ ഏറ്റവും വലിയ സ്ഥാനം കൊടുത്തിരിക്കുന്നത് അയാൾക്ക്‌ ആണ്. സ്വന്തം ജീവിതത്തിൽ എന്തൊക്കെ ഉണ്ടായാലും കൂടെ ഉള്ളവർ നന്നാവണം എന്ന് ആഗ്രഹിച്ചു കൂടെ നിൽക്കുന്ന വ്യക്തി. തന്റെ സങ്കടങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കി മറ്റുള്ളവരുടെ സങ്കടം അകറ്റാൻ കെൽപ്പുള്ള വ്യക്തി.

കാലം മാറി മറിഞ്ഞാലും

ഭൂമി തിരിച്ചു കറങ്ങിയാലും

മായാത്ത ആ ഒരു മുഖം.

യാദൃശ്ചികമായ സന്ദർഭത്തിൽ കണ്ട് മുട്ടി പിന്നീട് അങ്ങോട്ടുള്ള ജീവിതകാലം മുഴുവന്ന് എനിക്ക് ഒരു നല്ല motivator ആയിട്ട്. മാറിയ വ്യക്തി.


THE ONE AND ONLY PERSON WHO BECOME THE MOST IMPORTANT PART IN MY LIFE.

No comments:

Post a Comment