ഒരുപാട് പ്രിയപ്പെട്ടവരെ വിട്ടു പോകുമ്പോൾ ഉണ്ടാകുന്ന വേദന ആരെയും പറഞ്ഞു അറിയിക്കാൻ സാധിക്കില്ല. എത്ര തവണ വന്നുപോയി എന്നതിൽ അല്ല എന്തോരം സമയം കൂടെ ഉണ്ടായിരുന്നു എണ്ണത്തിലാണ് കാര്യം. ആരെയെങ്കിലും ഒരുപാട് സ്നേഹിച്ചാൽ, ഒരുപാട് കരുതൽ കൊടുത്താൽ പിന്നീട് അവരെ വിട്ട് എങ്ങോട്ടും പോകാൻ സാധിക്കില്ല. അങ്ങനെ പോയാൽ തന്നെ സന്തോഷമായി അഭിനയിക്കാൻ മാത്രമേ സാധിക്കു ഉള്ളുകൊണ്ട് സന്തോഷിക്കാൻ സാധിക്കില്ല.
ഓരോ തവണ നാട്ടിൽ വന്നു പോകുമ്പോഴും ഒപ്പമുണ്ടായിരുന്നവരെ വിട്ടു പോകണം എന്ന് തോന്നിയാൽ പിന്നെ എത്രയൊക്കെ പുറമെ ചിരിച്ചാലും ഉള്ളിൽ കരച്ചിൽ ആയിരിക്കും. പലർക്കും തോന്നും എന്തിനാ പിന്നെ ദൂരെ പോയി പഠിക്കുന്നത് നാട്ടിൽ തന്നെ നിന്ന പോരായിരുന്നോ എന്നൊക്കെ. നമ്മുടെ നാട്ടിൽ നിന്ന് പഠിച്ചാൽ കിട്ടാവുന്നതിന്റെ ഇരട്ടി ജോലി സാധ്യത മറ്റുള്ള സ്ഥലങ്ങളിൽ പോയി പഠിച്ചാൽ ഉണ്ടാകും എന്നുള്ള കാര്യം ആണ് എന്നെ അങ്ങോട്ടേക്ക് കൊണ്ട് പോയത്.
ഒരു തവണ പോലും നാട്ടിൽ അവധിക്ക് വന്നിട്ട് തിരികെ പോകുമ്പോൾ കരയാതെ ഇരുന്നിട്ടില്ല. യാത്ര പറഞ്ഞു തീവണ്ടിയിൽ തനിച്ചിരിക്കുമ്പോൾ കണ്ണിൽ നിന്നൊഴുകുന്ന കണ്ണീരിന് കണക്കില്ല. എല്ലാ തവണയും ആലോചിക്കും എന്തിനാ കരയാൻ ആയിട്ട് നാട്ടിൽ വന്നു പോകുന്നത് എന്ന്, അപ്പോഴെല്ലാം മനസ് പറയും, "നീ നിന്റെ കൂടെ ഉള്ളോരേ ഒരിക്കലും മറക്കരുത്, എന്തൊക്കെ ആണേലും അവരോടൊപ്പം നീ ഉണ്ടെന്നുള്ള തോന്നൽ മായ്ക്കരുത്. എന്നാൽ അതെ പോലെ നീ തിരികെ പോകുമ്പോൾ അവരെ ഓർക്കുന്നു അവരെ നീ നിന്നെക്കാൾ സ്നേഹിക്കുന്നു എന്നതിനുള്ള ഉത്തരം ആണ് നീ അവരെ പിരിയുമ്പോൾ ഉണ്ടാകുന്ന നിന്റെ കണ്ണുനീർ".
തീവണ്ടി യാത്ര തനിച്ചു കൂടെ ആയോണ്ട് ചിന്തകൾ ഒരുപാട് വന്നു ചേരും. ആരോടും മിണ്ടാൻ ഇല്ലാതെ ആരെയും നോക്കാൻ ഇല്ലാതെ ഒരു ഏകാന്ത യാത്ര. നീണ്ട 14 മണിക്കൂർ അനുഭവിക്കുന്നത് ഏകാന്ത നിമിഷങ്ങൾ ആണ്. ആ 14 മണിക്കൂർ നൽകുന്നത് അതുവരെ ഉണ്ടാക്കി തന്ന വലിയ സന്തോഷങ്ങൾ ആണ്, അതെ പോലെ പിരിഞ്ഞതിനതിന്റെ സങ്കടവും.
No comments:
Post a Comment