Anuzz global: ഏകാന്ത ജീവിതം

Wednesday, May 1, 2024

ഏകാന്ത ജീവിതം

 സ്കൂൾ തലം കഴിഞ്ഞ് പലരും ആഗ്രഹിക്കുന്നതാണ് നല്ലൊരു കോളേജ് ജീവിതം, നല്ല ക്യാമ്പസ്‌, നല്ല പ്രകൃതി എല്ലാം. പക്ഷെ ഒരിക്കൽ തിരഞ്ഞെടുത്തത് മാറ്റാൻ വളരെ പ്രയാസം ആണ്, അല്ലെങ്കിൽ നിർതിയിട്ട് അടുത്തത് എടുക്കണം. എന്നാൽ എനിക്ക് എടുത്തത് എന്തായാലും ഇനി വേറെ വേണ്ട, അതിൽ എനിക്ക് വിഷമം ഇല്ല. പക്ഷെ അതല്ലാതെ ഉള്ളതാണ് കൂട്ടുകെട്ട്, ചീത്ത കൂട്ടുകെട്ട് കൂടാൻ താത്പര്യം ഇല്ല അങ്ങനെ ആയതും ഇല്ല എന്നാൽ കുറച്ചെങ്കിലും അടിച്ചുപൊളി കൂടെ കിട്ടിയിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചു ഇവിടെ വിട്ട് വേറെ എങ്ങോട്ടേലും പോയാലോ എന്ന് വരെ പലപ്പോഴും ആലോചിച്ചു. എന്നാലെങ്കിലും ശെരിയാകും എന്ന് കരുതി പക്ഷെ ആരോടും വഴക്കിട്ടോ അല്ലാതെയോ പോകാൻ മനസ് സമ്മതിക്കുന്നില്ല. പഠനം അല്ലെങ്കിൽ മറ്റെന്തെങ്കിലും എന്നുള്ള ചിന്ത മാത്രമേ ഒള്ളു എന്നാൽ കുറെ കൂടെ അടിച്ചുപൊളി വേണം എന്നാലേ ജീവിതം ആസ്വദിക്കാൻ സാധിക്കുകയൊള്ളു. മുൻപ് കൂടെ പഠിച്ചവർ ആരും തന്നെ ഇല്ലാത്ത ഒരു ഏകാന്തത നിറഞ്ഞ ജീവിതം എന്തിനാണ് ഞാൻ തിരഞ്ഞെടുത്തത്, എന്ന് പലപ്പോഴും ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട്. എത്രയൊക്കെ ആണെങ്കിലും ഇപ്പൊ കിട്ടുന്നവർ ഒരിക്കലും പഴയ ആളുകളുടെ അത്രയും വരില്ല സ്കൂളിൽ ഒപ്പം പഠിച്ച ആളുകളുടെ അത്രയുമൊന്നും ആരും വരില്ല, ഇപ്പോഴാണ് ഞാൻ ശെരിക്കും ഒറ്റപ്പെടുന്നത്. ഒരു കളിചിരിയോ തമാശയോ ഒന്നും ഇല്ലാതെ ഏകാന്ത ജീവിതം ആണ് ഇപ്പോഴുള്ളത്, ഓരോ കൂട്ടുകാരും അവിടെ അടിച്ചിപൊളിക്കുമ്പോൾ ഞാൻ മാത്രം ഒറ്റപെട്ട ജീവിതം ജീവിക്കുന്നു. ആരെയും വിളിക്കാൻ പോലും വയ്യ. കാരണം അവർ അവിടെ കളിച് ചിരിച്ചു സന്തോഷിക്കുമ്പോൾ എന്റെ ഉള്ളിൽ വല്ലാത്തൊരു നീറ്റൽ ആണ്, അവിടെ വല്ലതും പോയാൽ മതി ആയിരുന്നു, എന്തിനാ ആരും ഇല്ലാത്ത സ്ഥലം എടുത്തത്. എന്നൊക്കെ ചിന്തിച് സ്വയം ഇല്ലാതാകുന്നു. ഒരേ സ്കൂളിൽ അല്ലെങ്കിലും ഒരേ നാട്ടിൽ നിന്ന് പരസ്പരം അറിയുന്ന ആരേലും ഉണ്ടായിരുന്നെകിൽ മതി ആയിരുന്നു. യാത്ര ആണെങ്കിലും കളിചിരി ആണെങ്കിലും കൂടെ അവരും ഉണ്ടാകുമായിരുന്നു. മരിക്കുന്നതിന് തുല്യമാണ് ഈ ജീവിതം. ഞാൻ മടുത്തു.

No comments:

Post a Comment