Anuzz global: Onwards 7th

Thursday, September 16, 2021

Onwards 7th

 7 പകുതിയോടെ അലീന വന്നു. അവൾ അഡ്മിഷൻ എടുത്തതുമുതൽ അവളെ പറ്റി ക്ലാസ്സിൽ വലിയ സംസാരം ആയിരുന്നു എന്നാൽ അവൾ വന്നപ്പോൾ മനസിലായി അതുവരെ പറഞ്ഞതെല്ലാം വെറുതെ ആണെന്ന്.

എന്നും ജിത്ത് അലീനയുമായ തല്ലുണ്ടാക്കുമായിരുന്നു അവൻ കാരണം ആദിലിനും അലീനയുടെ കൈയിൽ നിന്ന് തല്ല് കിട്ടിയിട്ടുണ്ട്. അങ്ങനെ തല്ലുകൂടിയും കളിചിരികളുമായി ഒരു വർഷം പൂർണമായി.

ആ വർഷിത്തിന്റെ അവസാനം അലീന പറഞ്ഞ feedback- ൽ പറഞ്ഞു "എന്നെ ഏറ്റവും കൂടുതൽ അടിച്ചിട്ടുള്ളത് ജിത്ത് ആണ് ".

അങ്ങനെ എല്ലാരും അവധി കാലം അടിച്ചുപൊളിക്കാൻ പോയി.

അവധി കാലം കഴിഞ്ഞു എല്ലാരും വന്നു. ആ വർഷം സ്കൂൾ പുതിയ പരിപാടി കൊണ്ട് വന്നു അതായതു ജിത്ത് പഠിക്കുന്ന സ്കൂളിൽ നിന്ന് വേറെ സംസ്ഥാനത്തുള്ള സ്കൂളിലേക്ക് കുട്ടികളെ ഒരു മാസത്തേക്ക് കൊണ്ട് പോകും അതും താത്പര്യവും ഉള്ളവരെ മാത്രം കൊണ്ട് പോകും, ആതുപോലെ അവിടെ നിന്ന് ഇങ്ങോട്ടും കൊണ്ട് വരും. അതിനു ജിത്ത് പേര് കൊടുത്തു പക്ഷെ കാലാവസ്ഥ മോശമായതുകൊണ്ട് അങ്ങോട്ട്‌ കൊണ്ട് പോയില്ല പക്ഷെ അവിടെ നിന്ന് ഇങ്ങോട്ട് കൊണ്ട് വന്നു.

പിന്നീട് എല്ലാരും അവിടെ നിന്ന് വന്നവരുമായി കളിച്ചു ചിരിച്ചു സന്തോഷിച്ചു. അങ്ങനെ ഒരു മാസം കഴിഞ്ഞു അവർ പോകാൻനേരം അവർക്കു സമ്മാനം കൊടുത്തുവിട്ടു. അതിനു ശേഷം ജിത്ത് അലീനയോട് സ്നേഹം പറയാൻ തീരുമാനിച്ചു.

എന്നാൽ അവൻ അത് അവളോട്‌ പറയുന്നതിന് മുൻപ് തന്നെ ആദിലും എബ്രഹാമും അത് കണ്ടുപിടിച്ചു. അവൻ വീട്ടിൽ പോകാനായി വീട്ടിൽ വിളിക്കാൻ ഓഫീസിൽ പോയപ്പോൾ വേറെ ഒരു ക്ലാസ്സിലെ കുട്ടി, അവളുടെ കൂട്ടുകാരിയുടെ വീട്ടിൽ വിളിക്കാൻ സ്കൂൾ രജിസ്റ്ററിൽ നോക്കി നമ്പർ എടുത്തു അതിനു ശേഷം ആ കുട്ടി വിളിച്ചു കഴിഞ്ഞപ്പോൾ ജിത്ത് അവന്റെ ക്ലാസ്സിന്റെ പേജ് എടുത്തു അലീനയുടെ നമ്പർ നോക്കി, എന്നാൽ അത് കണ്ടപ്പോഴേ ജിത്തിന്റെ മനസ്സിൽ അവളുടെ നമ്പർ പതിഞ്ഞു അതുകൊണ്ട് അവൻ അവളുടെ നമ്പർ എങ്ങും എഴുതിയിട്ടില്ല. അവൻ ആദ്യമൊക്കെ അവളെ വിളിക്കാൻ പേടിയായിരുന്നു എന്നാൽ പിന്നെ പിന്നെ അവളെ സ്ഥിരമായിട്ടു വിളിക്കുമായിരുന്നു.

3 comments: