Anuzz global

Thursday, November 9, 2023

സ്വന്തം ജീവന്റെ പകുതി

 ചിലപ്പോൾ ഞാൻ ചിന്തിക്കും എന്തിനായിരുന്നു ഇതെല്ലാമെന്ന് ഒരിക്കലും ഉത്തരും കിട്ടാത്ത ഒരു ചോദ്യമായ് അത് ഇന്നും ഉണ്ട്. ചിലതൊക്കെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഇപ്പൊ ഇതൊന്നും വേണ്ടി വരില്ലായിരുന്നു. സംഭവിച്ചതൊക്കെ കഴിഞ്ഞ കഥ പക്ഷെ അതൊന്നും ജീവിതത്തിൽ നിന്ന് വിട്ടു മാറാത്ത ഒരു കാര്യമാണ്. ചിലരെ കണ്ടതും ചിലരോട് മിണ്ടിയതും എല്ലാം  വെറും കഥ മാത്രം ആയിട്ട് വിട്ടു കളയാൻ സാധിക്കില്ല, മറിച് അതൊക്കെ എന്റെ ജീവിതത്തിലെ ഒരിക്കലും മറയ്ക്കാൻ കഴിയാത്ത കാര്യങ്ങൾ ആണ്. 

ഇന്ന് ഇപ്പോൾ ആയാലും ഒരുപാട് പേരുണ്ടെങ്കിലും അവരെയെല്ലാം വിട്ടു ഒപ്പമുള്ള ഒരാൾക്ക് വേണ്ടിയെങ്കിലും സമയം കണ്ടെത്തി അവർക്ക് വേണ്ടി ഓരോന്ന് ചെയുമ്പോൾ ഒരിക്കലും എനിക്ക് സങ്കടം ഉണ്ടായിട്ടില്ല, കാരണം ആ ചെയുന്നത് മറ്റാർക്കും മനസിലായില്ലെങ്കിലും ആരും അത് തിരിച്ചറിഞ്ഞില്ലെങ്കിലും ഉള്ളിൽ ഉണ്ടാകുന്ന ഒരു സന്തോഷം ഒരു പ്രത്യേക തരം തൃപ്തി ആണ് അങ്ങനെ ചെയുമ്പോൾ. പക്ഷെ നമ്മൾ അങ്ങനെ ഒരാൾക്കു വേണ്ടി മാത്രം എല്ലാം ചെയുമ്പോൾ തിരിച്ചു അധികം ഒന്നും പ്രതീക്ഷിച്ചില്ല കാരണം അങ്ങനെ ഉണ്ടാകണം എന്ന് എനിക്ക് യാതൊരു ഉറപ്പും ഇല്ല. എന്തൊക്കെ ചെയ്താലും എങ്ങനെയൊക്കെ ആക്കിയാലും എന്നെ പോലെ അല്ലല്ലോ അവർ ചിന്തിക്കുന്നത്. തിരിച്ചു ഒന്നും അല്ലേലും പ്രതീക്ഷിച്ചല്ല ഓരോന്നും ചെയുന്നത് പക്ഷെ പറഞ്ഞ കാര്യങ്ങൾ അത് പോലെ അല്ലെങ്കിലും അതിന്റെ ഒരു അംശംമെങ്കിലും തിരിച്ചു ചെയ്യാമല്ലോ. ഒരാൾക്ക് വേണ്ടി മറ്റുള്ളോരെ ശ്രദ്ധിക്കാതെ ഇരിക്കുന്നത് ഒരിക്കലും അവർ പറഞ്ഞിട്ട് ആകില്ല, എന്നാലും അവരെ അത്രയും നന്നായിട്ട് മനസിലാക്കാൻ കഴിയുന്നത് കൊണ്ടാണ്.

എന്നാൽ അവർക്ക് കൊടുക്കുന്ന ഒരു പരിഗണനയോ ഒന്നും മറ്റുള്ളോർക്ക് കൊടുത്തില്ലെങ്കിലും മറ്റുള്ളോർക്ക് അറിയാം, എന്നാൽ സ്വന്തം ജീവിതം തന്നെ ഒരുപക്ഷെ മാറ്റി വച്ചു സമയം കണ്ടെത്തി ജീവിക്കുമ്പോൾ അവർക്ക് അത് മനസിലാക്കാൻ എന്താണോ എന്തോ ഇത്രയും പ്രയാസം.

ഇതേ പോലെ ഒരിക്കലും ജീവിതകാലം മുഴുവനും പരിഗണന കൊടുത്തില്ലെങ്കിലും അവർ ഒന്ന് ധീരത കാണിക്കുന്നത് വരെയെങ്കിലും ഒപ്പം ഉണ്ടാകണം ഒരു നല്ല സുഹൃത്തായിട്ട്, ഒരു നല്ല രക്ഷാധികാരിയെ പോലെ.

കൂടെപ്പിറപ്പ് അല്ലെങ്കിൽ പോലും സ്വന്തമായി കണ്ടുപോയി.