കളഞ്ഞുകിട്ടിയെ ചില നിമിഷങ്ങളോടൊപ്പം നമ്മുടെ കുറച്ചു നിമിഷങ്ങൾ കൂടെ ചേർത്താൽ കിട്ടുന്ന സന്തോഷത്തേക്കാൾ വലുതായിട്ട് ഈ ഭൂമിയിൽ മറ്റൊന്നും തന്നെ ഇല്ല. അങ്ങനെ ചില നിമിഷങ്ങൾ ആണ് ജീവിതത്തിൽ കുറച്ചു ദിവസങ്ങൾ ആയിട്ട് അനുഭവിക്കുന്നത്.
അണിഞ്ഞൊരുങ്ങി ആരു കണ്ടാലും ഒരു നിമിഷമെങ്കിലും ഒന്ന് കണ്ണ് വച്ച് പോകുന്ന ചിലരുടെ സൗന്ദര്യം, മറ്റുള്ളോർക് പ്രണയം എന്ന് തോന്നുന്ന സൗഹൃദം, എന്നും കൂടെയുണ്ടേൽ സന്തോഷം നൽകാൻ സാധിക്കുന്ന ചില വ്യക്തികൾ, എല്ലാം ഇന്ന് എന്റെ ജീവിതത്തിൽ ഉണ്ട്. കളി-ചിരിയുടെയും, അടി-പിടിയുടെയും, എല്ലാത്തിന്റെയും ഒരു ഒത്തൊരുമ.
അണിഞ്ഞൊരുങ്ങി നടക്കാൻ കിട്ടുന്ന ചില നിമിഷത്തിൽ പരമാവധി കഴിവ് തെളിയിക്കുന്ന വ്യക്തികൾ. ആരു കണ്ടാലും ഒന്ന് നോക്കി പോകുന്ന സൗന്ദര്യം തുളുമ്പുന്ന ഛായം പൂശാത്ത മുഖങ്ങളുടെയും, മലയാളി തനിമ ഒന്നുകൂടി എടുത്തു കാട്ടുന്ന വർണ്ണസഭലമായ വസ്ത്രങ്ങൾ അണിഞ്ഞു നിൽക്കുന്നവരുടെയും, ഓണഘോഷം അങ്ങനെ കടന്ന് പോകുന്നു.
നീയില്ലെങ്കിൽ ഞാനുമില്ല എന്ന പദം മാറ്റി മലയാളി ഇല്ലെങ്കിൽ ഓണമില്ല എന്നുള്ള വാക്കുകൾ കുറച്ചുകൂടി ഉച്ചത്തിൽ വിളിച്ചു പറയാവുന്ന ഒരു ഓണാഘോഷം.